For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരേ അഭിപ്രായമുള്ള ആളുകള്‍ ചേര്‍ന്നാലെ ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ചിന്ത വര്‍ക്കാകൂ എന്ന് ഗായത്രി

  |

  ‌മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയാണ് ​ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ട്രോളുകൾ ഏറ്റുവാങ്ങുന്ന ഒരു നടി കൂടിയാണ്. മിസ് കേരള 2014 ആയിരുന്നു ഗായത്രി. പിന്നാലെയാണ് സിനിമയിലെത്തുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ ജമിനപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

  അഭിമുഖങ്ങളിൽ പറയുന്ന പല കാര്യങ്ങളും ട്രോളുകളായി വരാറുണ്ട്. എന്നാൽ ചില ട്രോളുകൾ വേദനിപ്പിക്കാറുണ്ടെന്നും അത് തന്നെ മാത്രമല്ല തൻ്റെ വീട്ടുകാരെയും വേദനിപ്പിക്കാറുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ അടുത്തിടെ ബി​ഗ് ബോസ് വിന്നർ ദിൽഷയെ സപ്പോർട്ട് ചെയ്തു രം​ഗത്ത് വന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് താരത്തിൻ്റെ വിവാഹത്തിനെ പറ്റിയുള്ള അഭിപ്രായമാണ്.

  വീട്ടിൽ അമ്മ വിവാഹത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. കല്യാണ പ്രായം ഒക്കെ ആയി എന്നാണ് അമ്മ പറയുന്നത്. എന്നാല്‍ തനിക്ക് അറേഞ്ച് വിവാഹത്തോട് താല്‍പര്യമില്ല. വിവാഹം എന്ന കാര്യം നടത്താൻ വേണ്ടി മാത്രമായി ഒരാളെ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല. ഒരാളെ കണ്ടുമുട്ടി അങ്ങനെ കല്യാണം കഴിക്കുന്നതാണ് ഇഷ്ടം. തൻ്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് പ്രണയ വിവാഹം ആയിരിക്കും എന്നും ​ഗായത്രി പറഞ്ഞു.

  Read Also: ആരെയും നിർബന്ധിച്ചു വിവാഹത്തിന് സമ്മതം വാങ്ങരുത്, റോബിന് പൂർണ്ണ പിന്തുണയുമായി നിമിഷ

  ഒരേ അഭിപ്രായമുള്ള വ്യക്തികൾ ഒരുമിച്ചാലെ 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ചിന്ത വര്‍ക്കാകൂ എന്നും ഗായത്രി പറയുന്നു. ഒരാള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ബന്ധമായിരിക്കും ആവശ്യം. മറ്റൊള്‍ക്ക് അതിനോട് താല്‍പര്യമുണ്ടായി കൊള്ളണമെന്നില്ല. അതിനാല്‍ ഒരേ ചിന്താഗതിയുള്ള ആളുകള്‍ ധാരണയിലെത്തിയ ശേഷം അത്തരം പ്രവൃത്തികള്‍ ചെയ്യുന്നതാകും നല്ലത്. ശാരീരികമായ ബന്ധങ്ങളെ കുറിച്ചൊന്നും ഞാന്‍ ഇന്നേവരെ ചിന്തിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

  Read Also:പ്ലാൻ ചെയ്ത പ്ര​ഗ്നൻസി അല്ല, ​ഗോവയിലേക്ക് ട്രിപ്പ് പോകാൻ നേരമാണ് പ്ര​ഗ്നന്റ് ആണെന്നറിയുന്നതെന്ന് മൃദുല

  മീ ടു ആരോപണങ്ങളെക്കുറിച്ചും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. താരത്തിന് മീടു പോലുള്ള അനുഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ, അഡ്ജസ്റ്റ്മെൻ്റ് ചെയ്യാമോ എന്ന് പളരും ചോദിച്ചിട്ടുണ്ട്. എന്നാൽ അപ്പോള്‍ തന്നെ താല്‍പര്യമില്ലെന്ന് പറഞ്ഞ് അവിടെ വെച്ച് അവസാനിപ്പിച്ചിട്ടാണ് ഞാന്‍ തിരികെ വരാറുള്ളത്. മീടു ആരോപണത്തിലൂടെ വെളിപ്പെടുത്തുന്ന കാര്യങ്ങൾ ബലപ്രയോഗത്തിലൂടെയുള്ള ശാരീരിക ഉപദ്രവമാണെങ്കില്‍ വെളിപ്പെടുത്തുന്നത് ശരിയാണ്.

  പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോള്‍ മറ്റെയാളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കി വരുന്നത്, അത് ശരിയാണെന്ന് തോന്നിയിട്ടില്ലെന്നും ​ഗായത്രി മുമ്പ് പറഞ്ഞിട്ടുണ്ട്.

  Read Also: ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ

  അതുപോലെതന്നെ മുമ്പൊരിക്കൽ സോഷ്യൽ മീഡിയ ട്രോൾസിനെതിരയും സോഷ്യൽ മീഡിയയിൽ നെ​ഗറ്റീവ് കമൻ്റ്സ് ഇടുന്നവർക്കെതിരെയും താരം പ്രതികരിച്ചായിരുന്നു. നമ്മളുടെ ട്രോളുകൾ അടിപൊളിയാണെന്ന് പറഞ്ഞാലും എനിക്ക് അങ്ങനെ തോന്നുന്നില്ല.

  ട്രോള്‍സിന്റെ ഏറ്റവും വലിയ ഉദ്ദേശ്യം ആള്‍ക്കാരെ കളിയാക്കുക എന്നതാണ്. സോഷ്യൽമീഡിയ തുറന്നുകഴിഞ്ഞാൽ ട്രോളുകളും മോശമ കമന്റുകളും മാത്രമാണ് ഉള്ളത്. ഒരുതരത്തിലുള്ള അടിച്ചമർത്തലാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നും താരം പറഞ്ഞു.

  കോഫി വിത്ത് കരണില്‍ എന്ന ഷോയിൽ വന്നിട്ട് ആളുകള്‍ എന്തൊക്കെ ആണ് തുറന്ന് പറയാറുള്ളത്. അതൊക്കെ ആളുകള്‍ ആ സെന്‍സിലാണ് എടുക്കുക. പ്രണവിനെ ഇഷ്ടമാണെന്ന് പറഞ്ഞ കാര്യമൊന്നും ലാലേട്ടനൊന്നും അറിഞ്ഞു പോലും കാണില്ല. അവരൊക്കെ തിരക്കുള്ളവരല്ലേ.

  പ്രണവും അറിഞ്ഞു കാണില്ല. ഫുള്‍ ടൈം ടൂറൊക്കെയല്ലേ. ഇവിടെ മാത്രമാണ് ഇതൊക്കെ പ്രശ്നമാകുന്നത്. ഒരാളോട് ഇഷ്ടം തോന്നിയാൽ അത് തുറന്ന് പറഞ്ഞാൽ പ്രശ്നമാകുന്നത് ഇവിടെ മാത്രമാണെന്ന് താരം പറഞ്ഞു.

  Read more about: gayathri suresh
  English summary
  Actress Gayathri Suresh Open Ups About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X