'ഒരുമിച്ച് കാണുമ്പോൾ ഒരുപാട് സന്തോഷം...'; കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ​ഗായത്രി സുരേഷ്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ​ഗായത്രി സുരേഷ്. അഭിനയം കൊണ്ടും സംസാരം കൊണ്ടും ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് താരം. തന്റെ വിശേഷം പങ്കുവെച്ച് താരം ഇടക്കിടെ ആരാധകരിലേക്ക് എത്താറുണ്ട്. തൃശ്ശൂര്‍ സ്വദേശിനിയായ ഗായത്രി 2014ലെ മിസ് കേരളയും ആയിരുന്നു.

അഭിനയത്തിൽ‌ മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് ഗായത്രി. മുപ്പത്തിരണ്ടുകാരിയായ ​ഗായത്രി സുരേഷ് ജമ്നാ പ്യാരി എന്ന കുഞ്ചാക്കോ ബോബൻ സിനിമയിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. ഇതുവരെ മലയാളത്തിലും തെലുങ്കിലും എല്ലാമായി ​ഗായത്രി ഇരുപതോളം സിനിമകൾ ചെയ്ത് കഴിഞ്ഞു. കൂടാതെ അവതാരകയായും തിളങ്ങിയിട്ടുണ്ട്. നടിയാകണമെന്ന ആ​ഗ്രഹം ചെറുപ്പം മുതൽ ​ഗായത്രിക്കുണ്ടായിരുന്നു.

 Gayathri Suresh

എന്നാൽ മിസ് കേരളയാകണമെന്ന ആ​ഗ്രഹം തന്റെ ബന്ധത്തിലുള്ള ഒരു കുട്ടി ടൈറ്റിൽ വിന്നറായതിനുശേഷം കിട്ടിയ സ്വീകരണം കണ്ടിട്ടാണ് ​ഗായത്രിക്ക് തോന്നി തുടങ്ങിയത്. മാത്രമല്ല മിസ് കേരളയായാൽ സിനിമയിലേക്കുള്ള അവസരങ്ങൾ തുറന്ന് കിട്ടുമെന്നും ​ഗായത്രി കരുതിയിരുന്നു. പിന്നീട് ഒരു സുഹൃത്ത് വഴിയാണ് സിനിമാ അവസരം ​ഗായത്രിക്ക് ലഭിച്ചത്.

ഫോട്ടോ കണ്ട് നായകൻ കുഞ്ചാക്കോ ബോബൻ തന്നെ ​ഗായത്രിയെ നേരിട്ട് വിളിക്കുകയായിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും മോഡലിങ് ചെയ്യുന്നുണ്ട് താരം. ഇപ്പോഴിതാ ​ഗായത്രി സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. സകുടുംബം നിൽക്കുന്ന ​ഗായത്രിയുടെ ഒരു ഫോട്ടോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

അച്ഛനും അമ്മയും സഹോദരിയും തന്റെ വളർത്തുനായയും അടങ്ങുന്നതാണ് ​ഗായത്രിയുടെ ലോകം. പൊതുവെ​ ​ഗായത്രിയുടെ ചിത്രങ്ങൾ മാത്രമാണ് താരത്തിന്റെ സോഷ്യൽമീഡിയ പേജിലുള്ളത്. ആദ്യമായാണ് ഒരു കുടുംബചിത്രം ​ഗായത്രിയുടെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ കുടുംബഫോട്ടോ ആരാധകർക്കും വലിയ സർപ്രൈസായി.

ചുവന്ന നിറത്തിലുള്ള ഹാർട്ട് ഇമോജിക്കൊപ്പമാണ് കുടുംബ ചിത്രം ​ഗായത്രിയുടെ സോഷ്യൽമീഡ‍ിയ പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകരും സെലിബ്രിറ്റി സുഹൃത്തുക്കളും അടക്കം നിരവധി പേർ ​ഗായത്രിയുടെ കുടുംബത്തോടുള്ള സ്നേഹം കമന്റിലൂടെ അറിയിച്ച് എത്തിയിട്ടുണ്ട്. ​ഗായത്രിയുടെ സഹോദരിയും മോഡലിങിലേക്ക് ഇറങ്ങിയിട്ടുണ്ട്.

 Gayathri Suresh

കല്യാണി എന്നാണ് താരത്തിന്റെ സഹോദരിയുടെ പേര്. കോളജ് പ്ലേസ്മെന്റിൽ എസ്ബിഐ ബാങ്ക് ഉദ്യോ​ഗസ്ഥയായി പത്തൊമ്പതാം വയസിൽ ജോലിയിൽ പ്രവേശിച്ച മിടുക്കി കൂടിയാണ് ​ഗായത്രി. സിനിമയിലേക്ക് അരങ്ങേറിയ ശേഷവും ഏറെക്കാലം ആ ജോലി ​ഗായത്രി ചെയ്തിരുന്നു. പിന്നീട് ഒരു ഘട്ടം എത്തിയപ്പോൾ ഇതല്ല തന്റെ വഴിയെന്ന് മനസിലാക്കി താരം ആ ജോലി ഉപേക്ഷിച്ചു. അച്ഛന്റെ എതിർപ്പിനെ മറികടന്നാണ് ​​ഗായത്രി സിനിമയിലേക്ക് എത്തിയത്.

അച്ഛന് താൻ അഭിനയിക്കുന്നതിനോട് താത്പര്യമില്ലായിരുന്നുവെന്നും അഭിനയിക്കാൻ പോയാൽ അച്ഛൻ മരിക്കുമെന്ന് വരെ പറഞ്ഞിരുന്നുവെന്നും ഗായത്രി വെളിപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ പറ്റി പൊതുവെ പുറത്ത് ഉള്ള സ്റ്റീരിയോടൈപ്പ് ചിന്താഗതി അങ്ങനെ ആയതുകൊണ്ട് പറഞ്ഞതാണെന്നും പിന്നീട് അച്ഛന് കാര്യം മനസിലായി ഇപ്പോൾ വലിയ പിന്തുണയുമായി കൂടെയുണ്ടെന്നും ഗായത്രി പറഞ്ഞിരുന്നു.

ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങി എയറിലായിട്ടുള്ള നായിക കൂടിയാണ് ​ഗായത്രി. എപ്പോഴും തുറന്ന് സംസാരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ​ഗായത്രി അത് തന്നെയാണ് പലപ്പോഴും താരം എയറിലാകാൻ കാരണമായതും. നടന്‍ പ്രണവ് മോഹന്‍ ലാലിനോടുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞും ഒണക്കമുന്തിരി പാട്ട് പാടിയും എയറിലായിരുന്നു ഗായത്രി സുരേഷ്.

ട്രോളുകളൊക്കെ താൻ എഞ്ചോയ് ചെയ്യുന്നുണ്ടെന്നും താൻ നൽകുന്ന അഭിമുഖങ്ങളൊക്കെ വീണ്ടും കാണാറുണ്ടെന്നും എല്ലാ കമൻ്റുകളും താൻ വായിക്കാറുണ്ടെന്നും ഗായത്രി പറയാറുണ്ട്. മനപ്പൂർവ്വം മണ്ടത്തരം പറയുന്നതല്ലെന്നും അറിയാതെ സംഭവിച്ച് പോകുന്നതാണെന്നുമാണ് അഭിമുഖങ്ങളിൽ പറ്റുന്ന അബ​ദ്ധങ്ങളെ കുറിച്ച് സംസാരിച്ച് ഒരിക്കൽ ഗായത്രി പറഞ്ഞത്.

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X