'ഒരേ അഭിപ്രായമുള്ള ആളുകൾ ചേർന്നാലെ 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ചിന്ത വർക്കാകൂ'; ഗായത്രി സുരേഷ്
സോഷ്യൽമീഡിയകൾ സജീവമായതോടെ എല്ലാം പെടുന്നനെ വൈറലാകുന്ന രീതിയാണ് ഇപ്പോൾ. ഫോട്ടോയായലും വീഡിയോയായാലും സോഷ്യൽമീഡിയയിൽ ഒരു വട്ടം പങ്കുവെച്ചാൽ പിന്നെ അത് എല്ലാവരിലേക്കും പടർന്നെത്തുകയായി. ഗുണം നൽകുന്നത് പോലെ തന്നെ ദോഷവും ചെയ്യുന്ന ഒന്നാണ് സോഷ്യൽമീഡിയ. സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും അഭിപ്രായപ്രകടനങ്ങളും അവരുടെ ചിത്രങ്ങളുമാണ് അവയിൽ പ്രധാനമായും കാണുന്നത്. എല്ലാം അതിവേഗത്തിൽ ജനങ്ങളിലേക്ക് എത്തുന്നതിനാൽ ഇഷ്ടമല്ലാത്ത എന്തും വിമർശിക്കപ്പെടുകയും നല്ലതിനെ പ്രശംസിക്കുകയും ചെയ്യുന്ന രീതിയുണ്ട്.
Recommended Video
ചിലരുടെ വിമർശനങ്ങൾ ട്രോളുകളായും കമന്റുകളായും കളിയാക്കുന്ന വീഡിയോകളായും പ്രത്യക്ഷപ്പെടും. അത്തരത്തിൽ അടുത്തിടെയായി സോഷ്യൽമീഡിയ വഴി ഏറ്റവും കൂടുതൽ കളിയാക്കലുകളും വിമർശനങ്ങളും ഏറ്റ് വാങ്ങി കൊണ്ടിരിക്കുന്ന നടിയാണ് ഗായത്രി സുരേഷ്. അഭിമുഖങ്ങളിൽ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഗായത്രി സംസാരിക്കുമ്പോഴാണ് വിമർശനങ്ങൾ ഉണ്ടായിട്ടുള്ളത്. തുടക്കത്തിൽ കളിയാക്കലുകൾ ഉൾക്കൊള്ളാൻ നടി ബുദ്ധിമുട്ടിയിരുന്നുവെങ്കിലും ഇപ്പോൾ എന്തും നേരിടാനുള്ള മനോഭാവത്തോടെയാണ് ഗായത്രി അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത്.

ഒരേ അഭിപ്രായമുള്ള ആളുകൾ ചേർന്നാലെ 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ചിന്ത വർക്കാകൂ എന്നാണ് ഗായത്രി സുരേഷ് പറയുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയായ എസ്കേപ്പുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെക്കാൻ ഫിലിമിബീറ്റ് മലയാളത്തിന് അഭിമുഖം നൽകിയപ്പോഴാണ് ഗായത്രിയുടെ തുറന്ന് പറച്ചിൽ. 'ഒരാൾക്ക് ദീർഘകാലത്തേക്കുള്ള ബന്ധമായിരിക്കും ആവശ്യം. മറ്റൊൾക്ക് അതിനോട് താൽപര്യമുണ്ടായികൊള്ളണമെന്നില്ല. അതിനാൽ ഓരേ ചിന്തിഗതിയുള്ള ആളുകൾ ധാരണയിലെത്തിയ ശേഷം അത്തരം പ്രവൃത്തികൾ ചെയ്യുന്നതാകും നല്ലത്. ശാരീരികമായ ബന്ധങ്ങളെ കുറിച്ചൊന്നും ഞാൻ ഇന്നേവരെ ചിന്തിച്ചിട്ടില്ല. മീടു പോലുള്ള അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല.'

'അതേസമയം ചിലരൊക്കെ അഡ്ജസ്റ്റ്മെന്റിന് താൽപര്യമുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോൾ തന്നെ താൽപര്യമില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിട്ടാണ് ഞാൻ തിരികെ വരാറുള്ളത്. മീടു ആരോപണം ഉന്നയിക്കുമ്പോൾ ബലപ്രയോഗത്തിലൂടെ വന്നിട്ടുള്ള ശാരീരിക ഉപദ്രവമാണെങ്കിൽ വെളിപ്പെടുത്തുന്നത് ശരിയാണ്. അതേസമയം പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോൾ മറ്റെയാളെ തകർക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കി വരുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ല. ഹൃദയത്തിലെ വെറ്റിലേം പാമ്പും പാടുമ്പോൾ അക്ഷര തെറ്റ് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിൽ വന്ന് അഭിമുഖവും ട്രോളും കണ്ടപ്പോഴാണ് ഞാൻ ഇങ്ങനെ മണ്ടത്തരമാണ് പാടിയത് എന്ന് തിരിച്ചറിയുന്നത്. ഞാൻ എന്തേ അത് ശ്രദ്ധിച്ചില്ല.. എന്ന് ഞാൻ കുറെ നേരം ചിന്തിച്ചു.'

'ജ്യോത്സനെ വിളിച്ച് പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് പുറത്തുവന്ന ഫോൺ കോൾ എന്റെയല്ല. ഞാൻ അങ്ങനെ പറഞ്ഞിട്ടുമില്ല. ആ ഫോൺ കോൾ കേട്ടവർക്കും അത് ഞാനല്ലെന്ന് മനസിലായിക്കാണും. മിസ് കേരളയിൽ പങ്കെടുക്കുമ്പോൾ ഏറ്റവും അവസാന റൗണ്ടിലേക്ക് അഞ്ച് പേരെയാണ് തെരഞ്ഞെടുക്കുക. എല്ലാവർക്കും ഒരു ചോദ്യവും ഒരു മിനിറ്റ് സമയവും തരും. എനിക്ക് കിട്ടിയ ചോദ്യം ഒരു പുരുഷൻ സ്ത്രീയെ ആദ്യം കാണുമ്പോൾ എന്താണ് ശ്രദ്ധിക്കുക എന്നതായിരുന്നു ചോദ്യം. ഒന്നെങ്കിൽ സ്ത്രീയുടെ സൗന്ദരമോ അല്ലെങ്കിൽ അവളുടെ വ്യക്തിത്വമോ ആയിരിക്കും എന്നാണ് ഞാൻ പറഞ്ഞത്. ഒരു പുരുഷനെ ആദ്യം കാണുമ്പോൾ ഞാൻ അയാളുടെ വ്യക്തിത്വമായിരിക്കും ശ്രദ്ധിക്കുക. ചിലപ്പോഴൊക്കെ ഭംഗിയും നോക്കും.'

'എസ്കേപ്പാണ് പുതിയ വിശേഷം. രണ്ട് പെൺകുട്ടികൾ ഒരു വീട്ടിൽ അകപ്പെട്ട് പോകുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. ശ്രീവിദ്യയാണ് മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത്. ശ്രീവിദ്യയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ സെറ്റിൽ വെച്ചാണ് പരിചയപ്പെട്ടതെങ്കിലും ഞങ്ങളുടെ ചിന്തകളും പ്രവൃത്തികളും ഒരുപോലെയാണോയെന്ന് തോന്നിയിട്ടുണ്ട്. എന്റെ തമാശകൾക്ക് അവളും അവളുടെ തമാശകൾക്ക് ഞാനും ചിരിക്കും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയുള്ള വ്യക്തി കൂടിയാണ് അതിനാൽ അവൾ എന്റെ നല്ല സുഹൃത്താണ്' ഗായത്രി സുരേഷ് പറയുന്നു.


Click it and Unblock the Notifications