For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി സഹിക്കാൻ പറ്റില്ലെന്ന് തീരുമാനിച്ചു, ഇഷ്ടമുള്ളത് പോലെ ജീവിക്കണം; വിവാഹ മോചനത്തെക്കുറിച്ച് ​ഗീതി

  |

  ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടിയാണ് ​ഗീതി സം​ഗീത. സഹ നടി വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന ​ഗീതി അഭിനയിച്ച ഏറ്റവും പുതിയ സിനിമ അപ്പനാണ്. ചെറിയ വേഷം ആണെങ്കിലും മികച്ച രീതിയിൽ നടി ഈ കഥാപാത്രത്തെ അവതരിപ്പിച്ചു.

  ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ​ഗീതി. വിവാഹ മോചനം നേടി, ജോലി രാജി വെച്ച് സിനിമാ രം​ഗത്തെത്തിയതിനെ പറ്റി ​ഗീതി സംസാരിച്ചു. ഐആം വിത്ത് ധന്യ വർമ്മ ചാനലിനോടാണ് പ്രതികരണം.

  Also Read: ഗര്‍ഭിണിയായ കാര്യം ഒളിപ്പിച്ച് വെച്ചതല്ല; അത്തരം ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്ന് മിയ

  'എല്ലാ കാര്യങ്ങളും അമ്മയോട് പറയുമായിരുന്നു. എന്റെ പിറകെ നടക്കുന്ന ബോയ്സിനെക്കുറിച്ച് പോലും അമ്മയ്ക്ക് അറിയാമായിരുന്നു. അത്രയും കൂട്ടായിരുന്നു. പക്ഷെ അമ്മ എന്റെ 17ാമത്തെ വയസ്സിൽ മരിച്ചു. ലോകം അതോടു കൂടി തീർന്നു എന്ന് തോന്നിപ്പോയി. പലപ്പോഴും ലൈഫിൽ അമ്മയെ മിസ് ചെയ്തിട്ടുണ്ട്. ഇപ്പോൾ പോലും. അച്ഛനും മരിച്ചിട്ട് പത്ത് വർഷത്തോളം ആയി. സഹോദരി ആണ് ഇപ്പോൾ ഉള്ളത്'

  Also Read: ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ പോലും ഫോട്ടോയ്ക്കായി എത്തുന്ന ആരാധകർ; ഉമ്മർ വെച്ച ഡിമാൻഡ്!, വീഡിയോ വൈറൽ

  ഞാൻ ഹൗസ് വൈഫായി വീട്ടിലേ കാര്യങ്ങളൊക്കെ നോക്കി എല്ലാവരെപ്പോലെയും ജീവിച്ച് മരിച്ച് പോവേണ്ട സ്ഥലത്ത് നിന്ന് ഇന്ന് പത്ത് പേരറിയുന്നതിന് കാരണം ജീവിതത്തിലേക്ക് കടന്ന് വന്ന ആളുകൾ, അവരെന്നോട് കാണിച്ച കാര്യങ്ങൾ, അതിൽ നിന്നും പുറത്ത് വരാൻ കാണിച്ച ആർജവം ആണെന്ന് പറയേണ്ടി വരും. എന്റെ പുരുഷ സുഹൃത്തുക്കൾ ഉൾപ്പെടെ എന്നെ ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്'

  'നമ്മളിൽ പലരും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഇഷ്ടമില്ലാത്ത ജീവിതം തുടർന്ന് കൊണ്ട് പോവാറുണ്ട്. ഞാനും അങ്ങനെയൊക്കെ തന്നെ ആയിരുന്നു. സാധാരണ കുടുംബത്തിൽ നിന്ന് വന്ന ആളാണ്'

  'അച്ഛന് വിഷമം ആവരുത്, എന്റെ സഹോദരിക്ക് ഞാൻ കാരണം ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി ജീവിച്ച് പിന്നീട് നമ്മളിനി എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന തിരിച്ചറിവ് വരുമ്പോൾ ഒന്നുകിൽ ആത്മഹത്യ ചെയ്യണം അല്ലെങ്കിൽ ഇതിൽ നിന്ന് പുറത്ത് വരണം. അപ്പോൾ ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല, ഇത് എന്റെ ജീവിതമാണ്, ജീവിക്കേണ്ടത് ഞാൻ മാത്രമാണ്'

  'എന്റെ ജീവിതത്തിൽ ഞാൻ കണ്ണടച്ച് എടുത്ത് തീരുമാനങ്ങൾ എടുത്തു. ജോലി രാജി വെച്ചത് സഹോദരിയോട് പോലും പറഞ്ഞിരുന്നില്ല. എത്ര നാൾ ജീവിച്ചിരിക്കും എന്നറിയില്ല. ആ തിരിച്ചറിവ് വരാൻ കാരണം അമ്മയുടെ മരണം ആണ്. 37 വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണി ടെൻഷനടിക്കുന്നതെന്ന് തോന്നി'

  'ഓരോ പ്രാവശ്യം ഒരു പ്രശ്നമുണ്ടാവുമ്പോഴും സോറി, ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് പറയും. പിന്നെയും അത് ആവർത്തിക്കും. ഇങ്ങനെ പോയപ്പോഴാണ് ഇനി മതിയെന്ന് തീരുമാനം എടുക്കുന്നത്. അപ്പോൾ എന്റെ അച്ഛനും മരിച്ചു. സഹോദരിക്ക് ജീവിതവുമായി. ഇനി ഞാൻ ആർക്ക് വേണ്ടി ആണ് സഹിക്കേണ്ടത് എന്ന് തോന്നി. അന്നെടുത്ത തീരുമാനത്തിൽ അഭിമാനിക്കുന്നു, ഇപ്പോഴും ലൈഫ് സെറ്റിൽഡ് ഒന്നും അല്ല' പക്ഷെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നെന്നും ​ഗീതി സം​ഗീത പറഞ്ഞു.

  Read more about: actress
  English summary
  Actress Geethi Sangeetha About Her Failed Marriage Life; Says Proud Of That Decision
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X