'അമ്മയും ചില്ലറക്കാരിയല്ല..., ശ്രമിച്ചിരുന്നെങ്കിൽ സിനിമ നടിയായേനെ'; ഗോപികയെക്കാൾ മുമ്പ് കവർ ഗേളായ അമ്മ!
ബാലതാരമായി അഭിനയം തുടങ്ങിയ പ്രതിഭയാണ് സാന്ത്വനം പരമ്പരയിൽ നായിക വേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ട യുവനടി ഗോപിക അനിൽ. ഇരുപത്തൊമ്പതുകാരിയായ ഗോപിക ശിവം എന്ന ബിജു മേനോൻ സിനിമയിൽ മകളായി അഭിനയിച്ചാണ് സിനിമാ ജീവിതം തുടങ്ങിയത്. പിന്നീട് ബാലേട്ടൻ, മയിലാട്ടം, അകലെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് വലുതായശേഷം മൂന്ന് മലയാള സിനിമകളിൽ കൂടി ഗോപിക അഭിനയിച്ചുവെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. യുവനടിയായശേഷം ഗോപികയ്ക്ക് രാശി മിനിസ്ക്രീനിലായിരുന്നു.
കുട്ടിക്കാലത്തും ഗോപിക നിരവധി സീരിയലുകളിൽ അഭിനയിച്ചിരുന്നു. നായികയായി ഗോപിക ഇതുവരെ കബനി, സാന്ത്വനം എന്നീ രണ്ട് സീരിയലുകൾ മാത്രമാണ് ചെയ്തത്. രണ്ടും വലിയ ഹിറ്റായിരുന്നു. ഗോപികയെ ഇപ്പോഴും കുടുംബപ്രേക്ഷകർ സ്നേഹിക്കുന്നത് സാന്ത്വനത്തിലെ അഞ്ജലിയായി തന്നെയാണ്.

ഗോപികയെ പോലെ തന്നെ സഹോദരി കീർത്തനയും ബാലതാരമായിരുന്നു. മാത്രമല്ല മിനിസ്ക്രീനിൽ കുട്ടിക്കാലത്ത് ഒരുപാട് സീരിയലുകളിൽ കീർത്തന അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സദാനന്ദന്റെ സമയം, ബാലേട്ടൻ എന്നിവയാണ് കീർത്തന ബാലതാരമായി അഭിനയിച്ച സിനിമകൾ. ഗോപികയുടെ അമ്മ ബീന മലയാളികൾക്ക് സുപരിചിതയായത് ഗോപികയും കീർത്തനയും അഭിനയിച്ച് തുടങ്ങിയശേഷമാണ്.
എന്നാൽ രണ്ട് പെൺമക്കളുടെ അമ്മയാകുന്നതിന് മുമ്പ് തന്നെ മാഗസീന്റെ കവർഗേളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ബീനയുടെ മുഖം. ഗൃഹലക്ഷ്മി എന്ന മാഗസീനിന്റെ കവർഗേളായിരുന്നു വർഷങ്ങൾക്ക് മുമ്പ് ബീന. ചുവന്ന സാരിയും വലിയ പൊട്ടുമായി ഓലത്തുമ്പും പിടിച്ച് പുഞ്ചിരി തൂകി നിൽക്കുന്ന ബീനയുടെ പഴയ ഫോട്ടോ ഇപ്പോൾ വൈറലാണ്.
ഗോപികയുടെയും കീർത്തനയുടെ ഫാൻസ് പേജുകളിലൂടെയാണ് ബീനയുടെ യൗവന കാലത്തെ ഫോട്ടോ പ്രചരിക്കുന്നത്. ശ്രമിച്ചിരുന്നെങ്കിൽ സിനിമ നടിയായേനെ എന്നാണ് ഗോപികയുടെ അമ്മയുടെ കവർഗേൾ ചിത്രങ്ങൾ കണ്ട് ആരാധകർ കുറിക്കുന്നത്. കീർത്തനയുടെ ഇപ്പോഴത്തെ മുഖച്ഛായയാണ് അമ്മയ്ക്ക് യൗവന കാലത്തുണ്ടായിരുന്നതെന്നും കമന്റുകളുണ്ട്.
വിവാഹശേഷം കുടുംബിനിയായി ഒതുങ്ങിയതുകൊണ്ടാകാം സിനിമയിലേക്കോ സീരിയലിലേക്കോ അമ്മ എത്തിപ്പെടാതെ പോയതെന്നും കമന്റുകളുണ്ട്. ഗോപികയും കീർത്തനയും മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ബാലതാരമായി അഭിനയിച്ച് തുടങ്ങിയത്. അഭിനയത്തിന് പുറമെ രണ്ടുപേരും ജോലിക്കാരുമാണ്. ഗോപിക ഡോക്ടറാണ്.

ആ പ്രൊഫഷനിൽ നിന്നും ബ്രേക്ക് എടുത്താണ് മുഴുവൻ സമയവും അഭിനയത്തിലേക്ക് ഗോപിക ഇറങ്ങിയത്. അടുത്തിടെയായിരുന്നു ഗോപികയുടെ വിവാഹം. നടനും അവതാരകനുമെല്ലാമായ ഗോവിന്ദ് പത്മസൂര്യയാണ് ഗോപികയെ വിവാഹം ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ആഢംബരം നിറഞ്ഞ വിവാഹം.
ഇപ്പോൾ ഇരുവരും നേപ്പാളിൽ ഹണിമൂൺ ആഘോഷിക്കുകയാണ്. ഇരുവരുടെയും അറേഞ്ച്ഡ് മാരേജായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വർഷമായിരുന്നു. വിവാഹത്തോടെ അഭിനയം നിർത്താനൊന്നും ഗോപികയ്ക്ക് പ്ലാനില്ല. തുടർന്നും നല്ല വേഷങ്ങൾ കിട്ടിയാൽ അഭിനയിക്കണമെന്ന് തന്നെയാണ് ഗോപികയ്ക്ക്.
അതേസമയം ഗോവിന്ദ് പത്മസൂര്യയും തിരക്കുള്ള നടനാണ്. ഇപ്പോഴും ഗോപികയെ കണ്ടാൽ മോഹൻലാലിന്റെ പെൺമക്കൾ അല്ലെങ്കിൽ സാന്ത്വനത്തിലെ അഞ്ജലി എന്ന് പറഞ്ഞ് തന്നെയാണ് ആളുകൾ സ്നേഹം പ്രകടിപ്പിക്കാൻ എത്തുന്നത്.
കോഴിക്കോടാണ് ഗോപികയുടെ സ്വദേശം. പട്ടാമ്പിക്കാരനാണ് ഗോവിന്ദ് പത്മസൂര്യ. അതേസമയം അടുത്തിടെയാണ് ഗോപിക അഭിനയിച്ചുകൊണ്ടിരുന്ന സീരിയലായ സാന്ത്വനം അവസാനിച്ചത്. മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയായിരുന്നു. സാന്ത്വനത്തിലെ ശിവനും അഞ്ജലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹിറ്റ് ജോഡിയായിരുന്നു.
സാന്ത്വനം കുടുംബത്തോട് വിടപറയുന്ന ദുഖം സമൂഹമാധ്യമങ്ങളിൽ സീരിയൽ അവസാനിച്ചപ്പോൾ ഗോപിക പങ്കുവെച്ചിരുന്നു. സാന്ത്വനം സീരിയലിന്റെ അവസാന എപ്പിസോഡിൽ ഗോപികയുണ്ടായിരുന്നില്ല. തന്റെ അവസാന രംഗം ചിത്രീകരിച്ചതിന് പിന്നാലെ നടന്ന കാര്യങ്ങളുടെ വീഡിയോ ഗോപിക പങ്കുവെച്ചിരുന്നു. ക്യാമറയെ തൊട്ട് കണ്ണിൽ വെച്ച് തൊഴുത ഗോപിക വിങ്ങിപ്പൊട്ടുന്നത് വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications