'നിങ്ങൾ തമ്മിൽ‌ ലവ്വാണോ..?'; ​ഗോപിക രമേഷിന്റെ വാലൈന്റൈൻ ഫാലിമി ഫെയിം സന്ദീപോ..?, കപ്പിൾ ഫോട്ടോയുമായി യുവനടി!

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ജെയ്‌സണിന്റെ സ്റ്റെഫിയായി വന്ന് ആരാധകരെ സമ്പാദിച്ച യുവനടിയാണ് ​ഗോപിക രമേഷ്. നിനക്കൊരു വികാരവും ഇല്ലേയെന്ന് മാത്യുവിന്റെ ജെയ്‌സണ്‍ എന്ന കഥാപാത്രം ചോദിക്കുന്നത് ഗോപിക അവതരിപ്പിച്ച സ്റ്റെഫിയോടാണ്. തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഇന്ന് പ്രിയങ്കരിയാണ് ഗോപിക രമേഷ്. ഓരോ ചിത്രത്തിലും പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനമാണ് താരം കാഴ്ച്ചവെയ്ക്കുന്നത്.

തുടക്കത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു കഥാപാത്രത്തില്‍ നിന്നാണ് ഇന്ന് ഗോപിക കയ്യടി നേടുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ കൂടാതെ സുഴൽ, ഫോർ തുടങ്ങിയ സിനിമകളിലും ​ഗോപിക രമേഷ് അഭിനയിച്ചു. സിനിമയില്‍ മാത്രമല്ല ഇന്ന് സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുകയാണ് താരം. ഫോട്ടോഷൂട്ടുകളാണ് ഇവയില്‍ കൂടുതലും.

Gopika Ramesh

ഇപ്പോഴിതാ പ്രണയദിനത്തിൽ ​ഗോപിക രമേഷ് പങ്കിട്ട സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ഫാലിമി എന്ന അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടൻ സന്ദീപ് പ്രദീപിനൊപ്പമുള്ള കപ്പിൾ ഫോട്ടോയാണ് ​ഗോപിക രമേഷ് ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം മെൽറ്റിങ് ഇമോജിയും ​​കൊടുത്തിട്ടുണ്ട് താരം.

ഇരുവരുടെയും ഫോട്ടോയും അതിവേ​ഗത്തിൽ വൈറലായി. പ്രണയദിനത്തിലാണ് ​ഗോപിക സന്ദീപിനൊപ്പമുള്ള കപ്പിൾ ഫോട്ടോ പങ്കിട്ടത് എന്നതുകൊണ്ട് തന്നെ ഇരുവരും പ്രണയത്തിലാണോയെന്ന സംശയമാണ് ആരാധകർക്ക്. നിങ്ങൾ തമ്മിൽ‌ ലവ്വാണോ..? എന്നതടക്കമുള്ള നിരവധി കമന്റുകൾ ​ഗോപികയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

സിം​ഗിൾ അവയർനെസ് ഡെ എന്ന് സ്റ്റോറി ഇട്ടിട്ട് ലവ് റിവീൽ ചെയ്ത ​ഗോപികയോട് ദൈവം ചോദിക്കും, അൺഎക്സ്പെക്ടറ്റഡ്, ക്യൂട്ട് കപ്പിൾസ്, സോ ക്യൂട്ട്, ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച അനൗൺസ്മെന്റ് എന്നിങ്ങനെയെല്ലാം ആരാധകർ കമന്റായി കുറിച്ചിട്ടുണ്ട്. പ്രണയമാണോ അല്ലയോ എന്ന ആരാധകരുടെ സംശയങ്ങൾക്ക് ​ഗോപിക തന്നെ മറുപടി പറഞ്ഞാലെ വ്യക്തതയുണ്ടാകൂ. ​

ഗോപികയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ലവ് ഇമോജി നൽകി സന്ദീപും ഷെയർ ചെയ്തിട്ടുണ്ട്. ഷോർട്ട് ഫിലിമുകളിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച താരമാണ് സന്ദീപ് പ്രദീപ്‌. വൈക്കത്താണ് സന്ദീപിന്റെ വീട്. കഴിഞ്ഞ അഞ്ച് വർഷമായി എറണാകുളത്ത് സെറ്റിൽഡാണ്. പഠിച്ചതെല്ലാം ബാംഗ്ലൂരാണ്. അഭിനയത്തിന്റെ കൂടെ വിഎഫ്എക്സ് ആർടിസ്റ്റായും വർക്ക് ചെയുന്നുണ്ട് സന്ദീപ്.

Gopika Ramesh

പത്താം ക്ലാസിൽ പഠിക്കുമ്പോൾ തൊട്ട് ഷോർട്ട് ഫിലിമും വെബ് സീരീസുമെല്ലാം ചെയ്ത് തുടങ്ങി. പ്ലസ് ടു കഴിഞ്ഞ് കോളജിൽ പഠിക്കുന്ന കാലത്ത് ശാന്തി മുഹൂർത്തം എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം സന്ദീപ് ചെയ്യുകയും അത് അത്യാവശ്യം വൈറലാവുകയും ചെയ്തിരുന്നു. ആ വഴിക്കാണ് ഫാലിമി സിനിമയുടെ സംവിധായകനെ സന്ദീപ് പരിചയപ്പെടുന്നത്. ശാന്തി മുഹൂർത്തം ഷോർട്ട് ഫിലിം കണ്ട സംവിധായകൻ സന്ദീപിനെ വിളിക്കുകയായിരുന്നു.

ഫാലിമി സിനിമയിൽ ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടത് സന്ദീപാണ്. ഫാലിമി കണ്ടിറങ്ങിയവരുടെ എല്ലാം മനസിൽ ഒരുപോലെ കയറിക്കൂടിയത് സന്ദീപിന്റെ അഭി എന്ന കഥാപാത്രമായിരുന്നു. സന്ദീപ് ആദ്യമായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ പതിനെട്ടാം പടിയാണ്. ഓഡിഷൻ വഴിയാണ് ആ സിനിമയിലേക്ക് സന്ദീപ് എത്തിയത്.

​ഗോപികയും സന്ദീപിനെ പോലെ തന്നെ സിനിമാ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. മോഡലിങ് തുടങ്ങിയശേഷം ​ഗ്ലാമറസ് വേഷം ധരിക്കുന്നതിന്റെ പേരിൽ വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു ​ഗോപികയ്ക്ക്. വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുത്താല്‍ വളരാന്‍ സാധിക്കില്ലെന്നാണ് വിമർശനം കൂടിയപ്പോൾ ​ഗോപിക പറഞ്ഞത്.

തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം വാങ്ക് എന്ന സിനിമയിലും ​ഗോപിക അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ ഫാഷന്‍ സിഡൈനിങും ​ഗോപിക പഠിച്ചിരുന്നു. സിനിമയും ഫാഷന്‍ ഡിസൈനിങും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ​ഗോപികയുടെ ആഗ്രഹം.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X