ഭാര്യ എന്ന നിലയില്‍ അതൊക്കെ പ്രശ്‌നമാണ്! കല്യാണം കഴിക്കേണ്ടെന്ന് തോന്നിയിട്ടുണ്ട്; വഴക്കുകളെ പറ്റി ഗൗരി

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം നടിയാണ് ഗൗരി കൃഷ്ണന്‍. നിരവധി ഹിറ്റ് സീരിയലുകളില്‍ നായികയായിട്ടും വില്ലത്തി വേഷത്തിലുമൊക്കെ അഭിനയിച്ചിട്ടുള്ള ഗൗരി വിവാഹത്തോട് കൂടിയാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലില്‍ നായികയായതോടെയാണ് ഗൗരി ജനപ്രീതി നേടുന്നത്.

ഇതേ സീരിയലിന്റെ സംവിധായകനായിരുന്ന മനോജാണ് ഗൗരിയുടെ ഭര്‍ത്താവ്. സീരിയലിന്റെ സെറ്റില്‍ നിന്നും തുടങ്ങിയ പരിചയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് പഠനത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

gowri-krishnan

ഇടയ്ക്കിടെ യൂട്യൂബ് ചാനലില്‍ സജീവമാവാറുള്ള ഗൗരി തന്റെ വിശേഷങ്ങള്‍ ഇതിലൂടെ പങ്കിടാറുണ്ട്. അത്തരത്തില്‍ ഭര്‍ത്താവ് മനോജിനൊപ്പം നടി പങ്കുവെച്ച പുതിയ വീഡിയോ ശ്രദ്ധേയമാവുകയാണ്. ആരാധകരില്‍ നിന്നും തനിക്കും ഭര്‍ത്താവിനും വരാറുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ഗൗരിയും മനോജും എത്തിയിരിക്കുന്നത്. ഇങ്ങനൊരു ക്യൂ ആന്‍ഡ് എ നേരത്തെ പ്ലാന്‍ ചെയ്‌തെങ്കിലും ഇപ്പോഴാണ് സാഹചര്യം ഒത്തു വന്നതെന്നാണ് നടി പറയുന്നത്.

നിങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നതിന്റെ പ്രധാന കാരണം എന്താണെന്നായിരുന്നു ആദ്യത്തെ ചോദ്യം. 'ഞാന്‍ അടിയുണ്ടാക്കുന്നത് ഭര്‍ത്താവിന്റെ തിരക്ക് കാരണമാണ്. ഒന്നിച്ച് സമയം ചെലവഴിക്കാനാവാതെ വരുമ്പോള്‍ ഞാന്‍ വഴക്കിടാറുണ്ടെന്ന് ഗൗരി പറയുന്നു. എന്നാല്‍ ആ സമയക്കുറവ് എന്തിനാണെന്ന് തിരിച്ചറിഞ്ഞിട്ട് വഴക്ക് ഉണ്ടാക്കിക്കുടേ എന്ന് ഞാന്‍ ചോദിക്കുന്നതില്‍ നിന്നും ഉത്ഭവിക്കുന്നതാണ് ഞങ്ങളുടെ വഴക്ക് എന്നായിരുന്നു മനോജിന്റെ മറുപടി.

അത് ശരിയാണെന്ന് ഗൗരിയും അംഗീകരിക്കുന്നു. തിരക്ക് തന്നെയാണ് കാരണം. ചേട്ടനങ്ങനെ വഴക്കിടാറില്ലെന്ന് ഗൗരി സൂചിപ്പിച്ചു. തന്റെ സമയക്കുറവിന് കാരണം ഞാനൊറ്റയ്ക്ക് പോയി എന്‍ജോയ് ചെയ്യുന്നതിന് അല്ലല്ലോ, ജോലി ചെയ്യുകയല്ലേ. കോമണായി എല്ലാവരും ചെയ്യുന്നത് പോലെയുള്ള കാര്യത്തിനാണ് എനിക്കും സമയമില്ലാതെ വരുന്നതെന്നും മനോജ് പറയുന്നു.

ഇപ്പോള്‍ ഇത് പറഞ്ഞ് അധികം വഴക്കില്ല. രണ്ടാളുടെയും ഭാഗം നോക്കുമ്പോള്‍ ശരിയാണ്. വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളു. ഭാര്യ എന്ന നിലയില്‍ ഒരുമിച്ച് സമയം ചെലവഴിക്കാന്‍ കിട്ടിയില്ലെങ്കില്‍ അതൊരു പ്രശ്‌നമാണെന്ന് ഗൗരി പറയുന്നു.

gowri-krishnan

വഴക്കുണ്ടാക്കി കഴിഞ്ഞാല്‍ അങ്ങോട്ട് പോയി സംസാരിക്കുന്ന ശീലം എനിക്കില്ല. ആദ്യം വന്ന് സംസാരിക്കുന്നത് ചേട്ടനാണ്. മനോജേട്ടനാണെങ്കില്‍ അങ്ങനെയൊരു വഴക്ക് നടന്നിട്ടില്ലാത്ത മട്ടില്‍ വന്ന് സംസാരിക്കും. ഒന്നിച്ചുള്ളൊരു പ്രൊജക്ട് ഇപ്പോള്‍ ഞങ്ങളുടെ പ്ലാനില്‍ ഇല്ല. വഴക്കുണ്ടാക്കാതെ മുന്നോട്ട് പോവുക എന്നത് മാത്രമേ ഇപ്പോള്‍ നോക്കുന്നുള്ളൂവെന്ന് ഗൗരി പറയുന്നു.

രണ്ടുപേര്‍ക്കും പേടിയുള്ള കാര്യമെന്താണ് എന്നതായിരുന്നു അടുത്ത ചോദ്യം. 'രാത്രിയില്‍ എന്തെങ്കിലും ശബ്ദം കേട്ടാല്‍ പേടി തോന്നും. അപ്പോള്‍ ലൈറ്റൊക്കെ ഇട്ട് നോക്കും, എന്നല്ലാതെ പേടിയുള്ള കാര്യമിപ്പോള്‍ എന്താണെന്നാണ് മനോജിന്റെ മറുപടി.

നമ്മളെന്തൊരു മനുഷ്യരാണല്ലേ, നമുക്കങ്ങനെ ഒന്നിനെയും പേടിയില്ല അല്ലേ എന്നായിരുന്നു ഗൗരിയുടെ കൗണ്ടര്‍. വഴക്കുണ്ടാക്കുന്ന സമയത്ത് കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്നൊക്കെ തോന്നിയിട്ടുണ്ട്. അത് ഞങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. സീരിയസായിട്ട് ഇതുവരെ അങ്ങനെയൊന്നും തോന്നിയിട്ടില്ല. ഞങ്ങളില്‍ കൂടുതല്‍ കെയറിംഗ് ഉള്ളത് ഗൗരിക്കാണ്. ഞങ്ങളിലെ ചൈല്‍ഡിഷും ഗൗരിയാണെന്ന് മനോജ് പറഞ്ഞു. ചേട്ടന്‍ പൊതുവെ സീരിയസ് പ്രകൃതക്കാരനാണെന്നാണ് ഗൗരിയുടെയും അഭിപ്രായം.'

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X