For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹണിമൂൺ ആഘോഷിക്കുമ്പോൾ ​ഗൗരി ഞെട്ടിച്ചു, ആദ്യ യാത്ര മൂന്നാറിലേക്ക്'; ​ഗൗരിയും മനോജും ജീവിതം ആഘോഷിക്കുന്നു!

  |

  പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നായികയാണ് ഗൗരി കൃഷ്ണ. നടിയുടെ വിവാഹവും വിവാഹനിശ്ചയവുമെല്ലാം പ്രേക്ഷകർ ആഘോഷിച്ചതാണ്.

  യുട്യൂബ് ചാനൽ ഉള്ളതിനാൽ ​ഗൗരി ​കൃഷ്ണ വിവാഹത്തിന്റേയും വിവാഹനിശ്ചയത്തിന്റേയും വിശേഷങ്ങൾ ഉടനടി തന്നെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. പൗർണ്ണമി തിങ്കൾ സിനിമയുടെ സംവിധായകൻ മനോജിനെയാണ് ​ഗൗരി ​കൃഷ്ണ വിവാഹം ചെയ്തത്. ​

  Also Read: സോമന്‍ രാത്രി രണ്ട് മണിയ്ക്കിരുന്ന് മദ്യപിക്കും; മദ്യം കിട്ടാതെ വാശിപ്പിടിച്ചിരുന്ന ആളാണ് നരേന്ദ്ര പ്രസാദും

  അടുത്തിടെ നടന്ന സെലിബ്രിറ്റി വെഡ്ഡിങിൽ ഏറ്റവും കൂടുതൽ വൈറലായ വിവാഹവും ​ഗൗരിയുടേതായിരിക്കും. തുടക്കത്തിൽ ഇരുവരും സിനിമയിലേത് എന്നപോലെ വഴക്കായിരുന്നു. പിന്നീടാണ് അത് പ്രണയമായും വിവാഹമായും മാറിയത്.

  തനിക്ക് ഒട്ടും ഇഷ്ടമല്ലാതിരുന്ന വ്യക്തിയായിരുന്നു മനോജെന്നും ഇരുവരും തമ്മിൽ ഷൂട്ടിങ് സെറ്റിൽ വെച്ച് തന്നെ വലിയ വഴക്കുകൾ നടന്നിരുന്നുവെന്നും ​ഗൗരി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  മനോജും ​ഗൗരിയും വിവാഹ ശേഷം ‌കൊടുത്ത അഭിമുഖങ്ങൾ കണ്ട് പെർഫെക്ട് ജോഡികൾ എന്നാണ് ആരാധകർ വിലയിരുത്തിയത്. ഇരുവരുടേയും സ്നേഹത്തിന്റെ ആഴം മനസിലാകുന്നുണ്ടെന്നും ആരാധകർ കമന്റായി കുറിച്ചിരുന്നു.

  ഇഷ്ടം മനോജ് തുറന്ന് പറഞ്ഞപ്പോൾ വീട്ടുകാരോട് ആലോചിക്കണം എന്നായിരുന്നുവത്രെ ഗൗരിയുടെ മറുപടി. വീട്ടുകാരുടെയും സമ്മതം കിട്ടിയതോടെ ഫെബ്രുവരിയിൽ വിവാഹ നിശ്ചയം നടത്തുകയായിരുന്നു.

  ​താനും മനോജും പ്രണയത്തിലാണ് വിവാഹിതരാകാൻ പോകുന്നുവെന്നത് എല്ലാവർക്കും വളരെ ഷോക്കിങായിരുന്നുവെന്ന് ​ഗൗരി ക‍ൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ​ഗൗരി ഇപ്പോൾ സീരിയലുകളിൽ നിന്നും വിട്ടുനിൽ‌ക്കുകയാണ്.

  ഒരു ​ഗവൺമെന്റ് ജോലി തന്റെ സ്വപ്നമാണെന്നും അതിനായുള്ള ശ്രമത്തിലാണ് താനെന്നുമാണ് ​ഗൗരി അടുത്തിടെ പറഞ്ഞത്. മനോജും കുടുംബവും അതിന് പൂർണ സമ്മതം നൽകി കൂടെയുണ്ടെന്നും ​ഗൗരി പറഞ്ഞിരുന്നു.

  Also Read: ഐശ്വര്യയ്ക്ക് ശേഷം ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി ഷാരൂഖ് ഖാന്റെ മകള്‍; സുഹാന അഗസ്ത്യയുമായി പ്രണയത്തിലോ

  വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഇരുവരും ഹണിമൂൺ പോയിരുന്നില്ല. പ്രൊഫഷണൽ ലൈഫിലെ തിരക്കുകളായിരുന്നു കാരണം. ഇപ്പോഴിത ഇരുവരും മൂന്നാറിലേക്ക് ആദ്യമായി ഒരുമിച്ച് യാത്ര പോയിരിക്കുകയാണ്. ​ഗൗരി തന്നെയാണ് മനോജിനൊപ്പമുള്ള ആദ്യ യാത്രയുടെ വിശേഷങ്ങൾ സോഷ്യൽമീ‍ഡിയ വഴി പങ്കുവെച്ചത്.

  'കല്യാണം കഴിഞ്ഞ് ഞങ്ങൾ നേരെ പോയത് മൂന്നാറിലേക്കാണ്. നല്ല അടിപൊളി റിസോർട്ട് ആയിരുന്നുവെന്ന് പറഞ്ഞാണ്' ​ഗൗരിയുടെ വീഡിയോ തുടങ്ങുന്നത്. അവിടെ വെച്ചൊരു ഞണ്ട് കറി വെച്ചതിനെ കുറിച്ചും ഗൗരി വീഡിയോയിൽ പറയുന്നുണ്ട്.

  വിവാഹശേഷം ആദ്യമായി നടത്തിയ യാത്രയാണെന്നും അതും ഹണിമൂൺ ആഘോഷത്തിനിടെ കുക്കിങ് നടത്തി തന്നെ ഗൗരി ഞെട്ടിച്ച് കളഞ്ഞുവെന്നും മനോജ് വീഡിയോയിൽ പറയുന്നുണ്ട്. ഇരുവരും എന്നും ഇതേപോലെ സന്തോഷത്തോടെ കഴിയട്ടെ എന്നാണ് ആരാധകർ വീ‍ഡിയോ കണ്ട് ആശംസിക്കുന്നത്.

  വിവാഹത്തോടെ ഏറ്റവും കൂടുതൽ വിമർശനം കേട്ടിട്ടുള്ള നടി കൂടിയാണ് ​ഗൗരി കൃഷ്ണൻ. ​ഗൗരി കല്യാണത്തിൽ കാരണവരായി നിന്ന് കാര്യങ്ങൾ നടത്തിയെന്നും കല്യാണ പെണ്ണിന്റെ അടക്കവും ഒതുക്കവും ​ഗൗരിക്ക് ഉണ്ടായിരുന്നില്ലെന്നുമാണ് വിമർശിച്ചവർ പറഞ്ഞത്.

  അതിനെല്ലാം തക്ക മറുപടി പിന്നീട് സോഷ്യൽമീഡിയ കുറിപ്പ് വഴിയും അഭിമുഖങ്ങൾ വഴിയും ​ഗൗരി കൃഷ്ണൻ നൽകിയിരുന്നു. ​ഗൗരിയുടെ വസ്ത്രധാരണത്തെയും മേക്കപ്പിനേയും വരെ ആളുകൾ പരിഹസിച്ചിരുന്നു. പക്ഷെ വിമർശനങ്ങൾക്കപ്പുറം ​ഗൗരി മറ്റുള്ള പെൺകുട്ടികൾക്ക് മാതൃകയാകുന്ന തരത്തിലാണ് തന്റെ വിവാഹം നടത്തിയത്.

  ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആഭരണങ്ങൾ ആയിരുന്നില്ല ഇമിറ്റേഷൻ ആഭരണങ്ങളാണ് ഗൗരി കല്യാണത്തിന് എടുത്തതും അണിഞ്ഞതും. തനിയ്ക്ക് സ്വർണത്തിൽ പണം ഇൻവസ്റ്റ് ചെയ്യുന്നതിനോട് താൽപര്യമില്ലെന്നും അതിനാലാണ് ഇത്തരം ഒരു രീതി തെരഞ്ഞെടുത്തതെന്നും ​ഗൗരി വെളിപ്പെടുത്തിയിരുന്നു. സ്ഥിരം ഉപയോഗിക്കുന്ന ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കാം.

  അല്ലാതെ കല്യാണത്തിന് ഒരുങ്ങാൻ വേണ്ടി മാത്രം കഷ്ടപ്പെട്ട് ഹെവി ആഭരണങ്ങൾ വാങ്ങേണ്ടതില്ല എന്നാണ് ഗൗരി പറഞ്ഞത്. കല്യാണത്തിന് വേണ്ടി നാല് സെറ്റ് ഇമിറ്റേഷൻ ആഭരണങ്ങളാണ് തന്റെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ സഹായത്തോടെ ഗൗരി വാങ്ങി ധരിച്ചത്.

  Read more about: actress
  English summary
  Actress Gowri Krishnan And Husband Manoj Enjoying Their Honeymoon Trip On Munnar-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X