'അമ്മയുടെ കയ്യിൽ അഴുക്കുള്ളതായിരുന്നു അവരുടെ പ്രശ്നം, ബെറ്ററായ ആളെയാണ് ചൂസ് ചെയ്തത്, അമ്മച്ചിമാർ മോശമാണോ?'

മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് നടി ​ഗൗരി കൃഷ്ണൻ. മുപ്പതുകാരിയായ ​ഗൗരി കൃഷ്ണൻ പൗർണ്ണമിതിങ്കൾ എന്ന സീരിയലിലൂടെയാണ് ജനപ്രിയയായത്. ഇതിനോടകം ഒട്ടനവധി മികച്ച സീരിയലുകളുടെ ഭാ​ഗമായിട്ടുള്ള ​ഗൗരി വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. പിഎസ്സി പഠനവും മറ്റുമായി തിരക്കിലാണ്. കഴിഞ്ഞ വർഷമാണ് ഗൗരി വിവാഹിതയായത്. സീരിയൽ സംവിധായകനായ മനോജ് പേയാടാണ് ഗൗരിയുടെ ഭർത്താവ്. സീരിയലിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെ പ്രണയത്തിലായ ഇവർ വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം കഴിക്കുകയായിരുന്നു.

സീരിയലിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ​ഗൗരി സോഷ്യൽമീഡിയയിലെല്ലാം സജീവമാണ്. ഇൻസ്റ്റാഗ്രാമിലും യുട്യൂബിലുമെല്ലാം തന്റെ വിശഷേങ്ങൾ ​ഗൗരി പങ്കിടാറുമുണ്ട്. ഇതിന് പുറമെ തന്റെയും അമ്മയുടെയും പാചക പരീക്ഷണങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽമീഡിയ ബുള്ളിയിങിന് പലതവണ ഇരയായിട്ടുണ്ട് ​ഗൗരി.

Gowri Krishnan

ഇപ്പോഴും സോഷ്യൽമീ‍ഡിയ വഴി ഇടയ്ക്കിടെ താരത്തിന് അത് നേരിടേണ്ടി വരാറുണ്ട്. തന്നെയും കുടുംബത്തെയും പരിഹസിക്കുന്നതും അപമാനിക്കുന്നതുമായ കമന്റുകളോട് പൊതുവെ ​ഗൗരി പ്രതികരിക്കാറില്ല. എന്നാൽ ഇപ്പോൾ ഇതാ തന്റെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കമന്റുകൾക്ക് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗൗരി.

പൊതുവെ ഇത്തരം കമന്റുകളോട് താൻ പ്രതികരിക്കാൻ ആ​ഗ്രഹിക്കാത്തയാളാണെന്നും എന്നാൽ ചിലതൊക്കെ തന്നെയും കുടുംബത്തെയും വല്ലാതെ സങ്കടപ്പെടുത്തിയതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നുമാണ് എനിക്ക് പറയാനുള്ളത് എന്ന തലക്കെട്ടിൽ പങ്കുവെച്ച വീഡിയോയിൽ ​ഗൗരി പറഞ്ഞത്. മുപ്പത്തിയഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം ശ്രദ്ധ നേടികഴിഞ്ഞു.

'അഭിപ്രായങ്ങൾ നല്ലതാണ്. നമുക്ക് അത് രണ്ട് രീതിയിൽ ഒരു കാര്യത്തെ അവതരിപ്പിക്കാം. നമ്മുടെ കൾച്ചർ അനുസരിച്ചാകും അതിനുള്ള മറുപടി ഒരാൾക്ക് നമ്മൾ നൽകുകയെന്ന് മാത്രം. ഞാൻ ഒരു മുപ്പത് വയസ് കഴിഞ്ഞ സ്ത്രീയാണ് എന്നെ നിങ്ങൾക്ക് അമ്മൂമ്മയെന്നോ ആന്റിയെന്നോ വിളിക്കാം. എന്റെ സുഹൃത്തുക്കളുടെ മക്കളൊക്കെ എന്നെ ആന്റിയെന്ന് വിളിക്കാറുണ്ട്. എനിക്ക് അതൊന്നും ഒരു വിഷയമല്ല. എന്റെ വീഡിയോസ് ഇഷ്ടപ്പെടുന്നവർ മാത്രം കണ്ടാൽ മതി. എനിക്ക് ഇങ്ങനെയെ വീഡിയോ ചെയ്യാനാകൂ.'

'ഞാൻ അമ്മച്ചി ലുക്കാണെന്നൊക്കെയാണ് ചിലർ കമന്റിടുന്നത്. എന്നെ കണ്ടാൽ മുപ്പത്തിയെട്ട് വയസ് തോന്നും എന്റെ ബ്യൂട്ടി ടിപ്പ് ഒന്നും ഭാര്യ കാണില്ല എന്നൊക്കെയാണ് ഒരാൾ പറഞ്ഞത്. ഞാൻ മുപ്പത് വയസ് കഴിഞ്ഞ സ്ത്രീയാണ്. ഞാൻ എന്നും നിത്യഹരിത നായികയായിരിക്കുമോ. എനിക്ക് എന്നും സ്ലിം ബ്യൂട്ടി ആയിരിക്കണം സ്ലീവ്ലെസ്സ് ഡ്രസ്സ് ഇടണം എന്നൊന്നും ഇല്ല.'

Gowri Krishnan

'ഇപ്പോൾ ഞാൻ വർക്ക് ഔട്ട് ചെയ്യുന്ന ആളല്ല. ഞാൻ എന്റെ രൂപത്തിൽ ഹാപ്പിയാണ് എന്റെ ഭർത്താവും ഹാപ്പിയാണ്. അമ്മച്ചിയെപ്പോലെ ഇരിക്കുന്നുവെന്ന് പറയുമ്പോൾ നിങ്ങൾ അമ്മമാരെ അല്ലേ ആക്ഷേപിക്കുന്നത്. അമ്മച്ചിമാർക്ക് എന്താണ് വിഷയം. ഞാൻ വണ്ണം വെച്ചിരിക്കുന്നു എന്നൊക്കെ പറഞ്ഞിട്ട് എനിക്ക് എങ്ങും പോകാതിരിക്കാനാകുമോ. എനിക്ക് എന്നെ അറിയാം. വലിയ സുന്ദരിയായിരുന്നിട്ടും സ്വഭാവം നല്ലതല്ലെങ്കിൽ പറഞ്ഞിട്ട് കാര്യമുണ്ടോ.'

'എനിക്ക് എന്നിൽ നല്ല വിശ്വാസമാണ്. ചില ആളുകൾ എന്റെ ഭർത്താവിനെ കുറിച്ചാണ് സംസാരിക്കുന്നത്. കുറച്ചൂടെ ബെറ്ററായ ആളെ നോക്കി കൂടായിരുന്നോ എന്നക്കെയാണ് ചോദിക്കുന്നത്. ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല ആളെയാണ് ഞാൻ ചൂസ് ചെയ്‌തത്‌. പിന്നെ യോയോ സെറ്റപ്പിൽ നടക്കുന്ന ആളൊന്നുമല്ല. ഒരു സാധാരണക്കാരനാണ്.'

'ഒരു കുടുംബജീവിതത്തിൽ അതാണ് വേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. അതുപോലെ ചിലർ എന്റെ അമ്മയെ കുറ്റം പറയുന്നത് കണ്ട്. അമ്മ അതിൽ വിഷമിക്കുന്നതും ഞാൻ കണ്ടിരുന്നു. അമ്മ എന്നൊരു പരി​ഗണന പോലും ആരും കൊടുത്തില്ല. അമ്മ കറിവേപ്പില കുറുക്ക് ഉണ്ടാക്കിയതിന്റെ വീ‍ഡിയോ ഇട്ടപ്പോൾ അമ്മയുടെ നഖത്തിൽ അഴുക്ക് കണ്ടെന്ന് പറഞ്ഞായിരുന്നു പലരും വിമർശിച്ചത്.'

'കറിവേപ്പില അരച്ചതിന്റെ അത് നഖത്തിൽ കയറിയതാണ്. അമ്മമാർ വാരി തരുന്ന ഭക്ഷണം കഴിക്കുന്നയാളാണ് ഞാൻ. എനിക്ക് അതിൽ ഒന്നും ഒരു കുഴപ്പവും തോന്നിയിട്ടില്ല. എല്ലാ അമ്മമാരും കൈകൊണ്ട് കുഴച്ചല്ലേ പല ഭക്ഷണവും ഉണ്ടാക്കുന്നത്. അമ്മയല്ലേ തരുന്നത് അതിൽ അഴുക്കുണ്ടെങ്കിലും എനിക്ക് വിഷയമല്ലെന്നാണ്', കമന്റുകളോട് പ്രതികരിച്ച് ​ഗൗരി പറഞ്ഞത്.

More from Filmibeat

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X