'ചേച്ചിയുടെ വിവാഹം നടത്തി അവർ ബുദ്ധിമുട്ടിയത് ഞാൻ കണ്ടു, ബാധ്യത ഏൽപ്പിക്കാൻ തോന്നിയില്ല, ബന്ധുക്കൾക്ക് പരാതി'

ഒരു തരത്തിലുള്ള സൂചനകളും തരാതെയാണ് നടി ​ഗ്രേസ് ആന്റണി വിവാഹിതയായത്. ​നടിയുടെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ പ്രേക്ഷകർക്കെല്ലാം അമ്പരപ്പായിരുന്നു. പൊതുവെ സെലിബ്രിറ്റികൾ വിവാഹം ആ​ഘോഷമാക്കുന്നവരാണ്. അത്തരമൊരു സാഹചര്യത്തിലാണ് പതിനഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് വളരെ ലളിതമായി ​ഗ്രേസ് വിവാഹിതയായത്. സംഗീത സംവിധായകനായ എബി ടോമാണ് ​​ഗ്രേസിനെ വിവാഹം ചെയ്തത്. ലളിതവും ആർഭാടരഹിതവുമായ വിവാഹം മതിയെന്നത് തങ്ങളുടെ തീരുമാനമായിരുന്നുവെന്ന് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗ്രേസും എബിയും പറഞ്ഞു.

ചടങ്ങിന് ക്ഷണിക്കാത്തതിന്റെ പേരിൽ ബന്ധുക്കൾക്ക് പരിഭവമുണ്ടെന്നും അവരെ സമാധാനിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നതായും ഇരുവരും പറഞ്ഞു. ഫാമിലിയേയും ബന്ധുക്കളേയും പോലെ തന്നെ വേണ്ടപ്പെട്ടതാണ് നമുക്ക് ഫിലിം ഫ്രട്ടേണിറ്റിയിൽ ഉൾപ്പെട്ട ആളുകളും.

Grace Antony
Photo Credit: Grace Antony / Instagram

വിവാഹത്തിനുശേഷം റിസപ്ഷൻ എന്നത് പ്ലാൻ ചെയ്യാമെന്ന് കരുതിയിരുന്നു. പക്ഷെ ഒരു വർഷം നമ്മൾ സമ്പാദിച്ച പണം ഒരു ദിവസത്തിന് വേണ്ടി നമ്മൾ മുടക്കണം.‍ അത്രത്തോളം പണം മുടക്കി ഒരു ഫങ്ഷൻ സംഘടിപ്പിക്കേണ്ട ആവശ്യമുണ്ടോയെന്ന ചിന്ത വന്നു. അതുകൊണ്ടാണ് വിവാഹം പോലും ചെറിയ തോതിൽ നടത്തിയത്. ഫങ്ഷൻ വെച്ചാൽ ആരെയും ആരെയും ഒഴിവാക്കാൻ പറ്റില്ല. ബന്ധുക്കളുടെ വശത്ത് നിന്നായാലും പ്രൊഫഷണൽ സൈഡിൽ നിന്ന് ആയാലും.

അധികം പണം ചിലവഴിക്കാതെ ചെറിയ രീതിയിൽ വിവാഹം നടത്താമെന്ന ചിന്ത വന്നപ്പോൾ പാരന്റ്സിനോടും ഇക്കാര്യം ഡിസ്കസ് ചെയ്തു. റിലേറ്റീവ്സിനെ വിളിക്കാതെ വിവാഹം നടത്താൻ പറ്റില്ലെന്ന എതിർപ്പ് മാതാപിതാക്കളും പറഞ്ഞിരുന്നു. പിന്നീട് കാര്യങ്ങൾ പറഞ്ഞ് അവരെ ഞങ്ങൾ കൺവിൻസ് ചെയ്യിപ്പിച്ചു.

പക്ഷെ ഇപ്പോഴും അവർക്ക് വിഷമമുണ്ട്. കാരണം റിലേറ്റീവ്സിന്റെ സൈഡിൽ നിന്നുള്ള പ്രശ്നങ്ങൾ അവർ ഇപ്പോഴും ഡീൽ ചെയ്തുകൊണ്ടിരിക്കുകയാണ് എബിയും ​ഗ്രേസും പറഞ്ഞു. റിലേറ്റീവ്സിന്റെ വീട്ടിൽ പോയി ഞാൻ കാര്യ കാരണ ​സഹിതം സംസാരിച്ചിരുന്നു. എന്നിട്ട് പോലും അവർക്ക് പരാതിയാണ്. അത് എനിക്ക് മനസിലാകും. കാരണം അവർ എന്റെ കല്യാണം കാണാൻ ആ​ഗ്രഹിച്ചിരുന്നവരാണ്.

എന്നിരുന്നാലും ഇങ്ങനൊരു വിവാഹം എന്നത് ഞങ്ങളുടെ രണ്ടുപേരുടേയും പേഴ്സണൽ ചോയ്സാണ്. അതിനെ റെസ്പെക്ട് ചെയ്യുക എന്നതുണ്ടല്ലോ. അല്ലാത്തപക്ഷം കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ അവർക്ക് അവരുടെ വിഷമവും വിരോധവും ഞങ്ങളോട് പറയുകയും പ്രകടിപ്പിക്കുകയും ചെയ്യാമായിരുന്നു. എല്ലാം കഴിഞ്ഞിട്ട് പുറകിൽ നിന്ന് അവർ പറയുന്നത് നമ്മൾ അറിയുമ്പോൾ അത് വിഷമമുണ്ടാക്കും. നമ്മൾ ചെയ്തതിൽ നമുക്ക് ഒരിക്കലും ഒരു റി​ഗ്രറ്റ് ഉണ്ടാവരുത്.

Grace Antony
Photo Credit: Grace Antony / Instagram

ഞങ്ങളുടെ രണ്ടുപേരുടെയും കൂടി തീരുമാനമായിരുന്നു. ഞങ്ങളുടെ വിവാഹമാണ്... ഞങ്ങൾ ആ​ഗ്രഹിക്കുന്ന രീതിയിൽ അത് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ അതിനോട് സഹ​കരിച്ചാൽ വളരെ നന്നാകും എന്നാണ് ഞങ്ങൾ പാരന്റ്സിനോട് പറഞ്ഞത്. ആളുകളോട് കാര്യങ്ങൾ ‍ഞങ്ങൾ കൂടി വന്ന് സംസാരിക്കാമെന്നും മാതാപിതാക്കളോട് പറഞ്ഞുവെന്നും ​ഗ്രേസ് പറഞ്ഞു. ഞാൻ ഒരു പെൺകുട്ടിയാണ്. ഞാൻ ഇപ്പോൾ നിൽക്കുന്ന അവസ്ഥയിൽ ഞാൻ പ്രൗഡാണ്.

എന്റെ ഫാമിലിയെ കല്യാണം പൂർണ്ണമായും ഏൽപ്പിച്ചിട്ട് ആ ബാധ്യത അവരെ ഏൽപ്പിച്ചിട്ട് ഇറങ്ങിപ്പോകാൻ എനിക്ക് ഒരു താൽപര്യവുമില്ല. അതുകൊണ്ടാണ് ഞാൻ പാരന്റ്സിനോട് പറഞ്ഞത് എന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കികൊള്ളാമെന്ന്. ഒന്നും അവരെ അറിയിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. അവർ എനിക്കൊപ്പം നിന്നാൽ മാത്രം മതിയായിരുന്നു. എന്റെ ചേച്ചിയുടെ വിവാഹം നടത്തിയപ്പോൾ അവർ ബുദ്ധിമുട്ടിയത് ഞാൻ കണ്ടതാണ്.

വലിയ സെലിബ്രിറ്റിയായിട്ട് ബന്ധുക്കളെ വിളിച്ച് വിവാഹം നടത്താനുള്ള കാശുപോലും ഇല്ലേ എന്നൊക്കെ കമന്റ് കണ്ടിരുന്നു. ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങൾ ചെയ്യുന്നുണ്ട്. ലാവിഷായി ചിലവാക്കുന്നതിന് പകരം അ‌ത് ഏങ്ങനെ നല്ല രീതിയിൽ വേറെ വഴിക്ക് ഉപയോ​ഗിക്കാമെന്ന് ഞങ്ങൾ ചിന്തിച്ച് തന്നെയാണ് ഓരോന്നും ചെയ്തത്. ഇതൊക്കെ പേഴ്സണൽ ചോയ്സാണെന്നും ​ഗ്രേസ് പറയുന്നു.

More from Filmibeat

Read more about: grace antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X