twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാഗ്ദാനങ്ങളിൽ വീണു പോകരുത്, നന്നായി അന്വേഷിച്ച് മാത്രം അവസരങ്ങൾ തിരഞ്ഞെടുക്കുക, ഗ്രേസ് പറയുന്നു

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗ്രേസ് ആന്റണി . ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ ഗ്രേസിന് കഴിഞ്ഞിരുന്നു. ഹാപ്പി വെഡ്ഡിംഗിൽ ചെറിയ കഥാപാത്രത്തിലായിരുന്നു ഗ്രേസ് എത്തിയത്. പിന്നിട് നല്ല അവസരങ്ങൾ നടി തേടി എത്തുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്സാണ് ഗ്രേസിന്റെ കരിയർ മാറ്റുന്നത്. ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയിൽ കണ്ടത്.

    ഷഫ്നയ്ക്കൊപ്പം സാന്ത്വനത്തിലെ ശിവന്റെ പുതിയ തുടക്കം, ലിപ് ലോക്ക് വീഡിയോ വൈറൽ ആകുന്നുഷഫ്നയ്ക്കൊപ്പം സാന്ത്വനത്തിലെ ശിവന്റെ പുതിയ തുടക്കം, ലിപ് ലോക്ക് വീഡിയോ വൈറൽ ആകുന്നു

    കനകം കാമിനി കലഹം ആണ് ഗ്രേസിന്റ ഏറ്റവും പുതിയ ചിത്രം. നിവിൻ പോളിയായിരുന്നു ചിത്രത്തിലെ നായകനായി എത്തിയത്. ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. അപ്പൻ' എന്ന സിനിമയാണ് ഗ്രേസിന്‍റെതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് ഗ്രേസ് സിനിമയിൽ എത്തുന്നത്. എന്നാൽ തനിക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നടി പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഹാപ്പി വെഡിംഗ്ഗ് മികച്ച ടീം ആയിരുന്നു എന്നും നടി പറയുന്നു.

    പാട്ട് പാടിത്തരാൻ ദീപ്തി എന്നോട് പറഞ്ഞിട്ടില്ലെന്ന് വിധു, കാരണം വെളിപ്പെടുത്തി ദീപ്തിപാട്ട് പാടിത്തരാൻ ദീപ്തി എന്നോട് പറഞ്ഞിട്ടില്ലെന്ന് വിധു, കാരണം വെളിപ്പെടുത്തി ദീപ്തി

    ദുരനുഭവങ്ങൾ

    ഗ്രേസിന്റെ വാക്കുകൾ ഇങ്ങനെ.. .പിന്തുണയില്ലാതെ സിനിമയിൽ വരുന്ന പെൺകുട്ടികൾക്ക് പല ദുരനുഭവങ്ങളും ഉണ്ടാകാറുണ്ടല്ലോ ? എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ''അക്കാര്യത്തിൽ എനിക്ക് ഭാഗ്യമുണ്ട്. എന്റെ ഫസ്റ്റ് ഒഡിഷനായിരുന്നു 'ഹാപ്പി വെഡ്ഡിങ്'. നല്ല ടീമായിരുന്നു. ദുരനുഭവങ്ങൾക്ക് സാധ്യത ഏതു മേഖലയിലും ഉണ്ട്. സിനിമ ആഗ്രഹിക്കുന്ന പത്തു പേരിൽ നാലു പേർക്കേ അവസരം ലഭിക്കുന്നുണ്ടാകൂ. അതിൽ രണ്ടു പേർക്കേ ശരിയായ ടാലന്റ് ഉണ്ടായി എന്നു വരൂ. കഴിവുണ്ടെങ്കിലും ആഗ്രഹം കൊണ്ട് ആലോചന ഇല്ലാതെ പോകരുത്. വാഗ്ദാനങ്ങളിൽ വീണു പോകരുത്. നന്നായി ആലോചിച്ച് അന്വേഷിച്ച് മാത്രം അവസരങ്ങൾ എടുക്കണമെന്നാണ്'' ഗ്രേസ് പറയുന്നത്.

    സിനിമ പശ്ചാത്തലമില്ലാത്ത കുടുംബം

    സിനിമ പശ്ചാത്തലമില്ലാതെ സിനിമയിൽ എത്തിയതിനെ കുറിച്ചും നടി പറയുന്നുണ്ട്. ''സിനിമയാണ് എന്റെ ഇഷ്ടം എന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു. വീട്ടിലോ കുടുംബത്തിലോ അഭിനയിക്കുന്നവർ ഇല്ല. പ പ്പ ആന്റണി ബ്രേക്ക് ഡാൻസ് ചെയ്യും. മമ്മി ഷൈനിക്ക് നൃത്തം ചെയ്യാനും പാടാനും അറിയാം. ചേച്ചി സെലീന ഹോം ബേക്കറാണ്. കേക്ക് ആണ് സ്പെഷ്യാലിറ്റി. കലാതാത്പര്യമുള്ളതു കൊണ്ട് പപ്പയും മമ്മിയും എന്റെ ഇഷ്ടങ്ങളെ പിന്തുണച്ചു. എന്റെ സ്വപ്നം സ്വയം നേടിയെടുക്കുകയായിരുന്നു ഞാൻ. ലക്ഷ്യത്തിനു വേണ്ടി ആത്മാർഥമായി പരിശ്രമിച്ചാൽ വിജയിക്കും. അതാണ് എന്റെ അനുഭവം.

    വീട്ടിലെ  പിന്തുണ

    ഷൂട്ട് തുടങ്ങിയാൽ പപ്പയും മമ്മിയും വിശേഷങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. നന്നായി അഭിനയിച്ചോ, റിലീസ് തീയതി എന്നാണ്? ഇതൊക്കെയാണ് അവർക്ക് അറിയേണ്ടത്. എന്നാൽ തിയറ്ററിൽ ഒന്നിച്ചു പോയി സിനിമ കാണുമ്പോൾ ഒരക്ഷരം മിണ്ടുകയുമില്ല. 'ഇങ്ങനെ മിണ്ടാതിരിക്കാനാണോ നിങ്ങളിത്രയും എക്സൈറ്റഡായി വിശേ ഷങ്ങൾ തിരക്കിയത് ?' എന്ന് ഞാൻ ചോദിക്കും. എന്നോട് നേരിട്ടൊന്നും പറയില്ലെങ്കിലും പരിചയക്കാരോട് സിനിമ കണ്ടിട്ട് അഭിപ്രായം പറയണേയെന്ന് പപ്പയും മമ്മിയും പറയും. എന്റെ ഇഷ്ടം അവരുടെ സന്തോഷമായി മാറുന്ന സംഗതിയാണ് ഞങ്ങൾക്ക് സിനിമ.

    സിനിമ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ

    ജീവിതത്തിൽ സിനിമ വരുത്തിയ മാറ്റങ്ങള കുറിച്ചു നടി പറയുന്നുണ്ട്. ആഗ്രഹിച്ച പലതും നേടാൻ കഴിഞ്ഞു. ചെറു പ്രായത്തിൽ തന്നെ കരിയർ സെറ്റ് ചെയ്ത് വീട്ടുകാരെ സംരക്ഷിക്കാൻ കഴിയുന്നു. നടി എന്നതിൽ ഉപരി നർത്തകി കൂടിയാണ് താരം. കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നു ഭരതനാട്യത്തിൽ ബിരുദമെടുത്തിരുന്നു. ഒരു വർഷം സ്കൂളിൽ ഭരതനാട്യം ടീച്ചറായി ജോലി ചെയ്തു.

    Recommended Video

    സ്വർണ്ണം പണയം വെക്കാൻ വീട്ടിൽ ഉണ്ടായ അടി.. വിൻസിയുടെ പൊളി ഇന്റർവ്യൂ..| Filmibeat Malayalam
    ബോഡി ഷെയ്മിങ്ങുകൾ

    കേൾക്കേണ്ട വന്ന ബോഡി ഷെയ്മിങ്ങുകളെ കുറിച്ചും പറഞ്ഞിരുന്നു. ''എനിക്ക് വണ്ണം കൂടുതലാണ് എന്നു പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിനു വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്. നമ്മൾ വണ്ണം വ യ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകാം. ഭക്ഷണം ഇഷ്ടമാണെങ്കിൽ നിങ്ങൾ കഴിക്കുക. മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്ക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങൾ മനസ്സിലേക്ക് എടുത്താൽ അതാലോചിച്ചു വിഷമിക്കാനേ നേരം കാണൂ... എന്നാണ് ഗ്രേസ് പറയുന്നത്.

    Read more about: grace antony
    English summary
    Grace Antony , Grace Antony latest, Grace Antony latest movie, Grace Antony movie new
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X