ആണുങ്ങളുടെ അടിവസ്ത്രം വീട്ടിലേക്ക് വന്നിട്ടുണ്ട്! 10000 രൂപയുടെ വസ്ത്രത്തെ പറ്റിയും നടി ഗ്രേസ് ആൻ്റണി

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ താരസുന്ദരിയാണ് ഗ്രേസ് ആന്റണി. ചെറിയ വേഷങ്ങളില്‍ നിന്നും നായികയിലേക്ക് എത്തിയ നടി വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. സ്വന്തമായൊരു നിലപാട് എന്നും കൊണ്ട് നടക്കുന്ന ആള്‍ കൂടിയാണ് ഗ്രേസ്.

വസ്ത്രധാരണം പോലും സ്വന്തം ഇഷ്ടത്തിന് സ്വയം തിരഞ്ഞെടുക്കുന്നതാണെന്ന് പറയുകയാണ് നടിയിപ്പോള്‍. ഫാഷന്‍ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് താനിങ്ങനെ സ്വയം ചെയ്യുന്നതെന്നും തന്റെ മോഡല്‍ മറ്റുള്ളവര്‍ അനുകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമാണെന്നും നടി പറയുന്നു.

grace-antony

കോസ്റ്റിയൂം ചെയ്യാനോ മേക്കപ്പ് ചെയ്യാനോ ഒന്നും പ്രത്യേകമായി കൂടെയാരുമില്ല. എല്ലാം സ്വയം ചെയ്യുന്നതാണെന്ന് നടി പറയുന്നു. വസ്ത്രങ്ങളൊക്കെ സ്വന്തമായി സെലക്ട് ചെയ്യുന്നതാണ്. രണ്ട് മൂന്ന് പേരെ വെച്ച് ഞാനതിന് ശ്രമിച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി പ്രൊമോഷന്‍ വര്‍ക്കും ചെയ്യാന്‍ നോക്കിയിട്ടുണ്ടെങ്കിലും എനിക്കത്ര സംതൃപ്തി തോന്നിയില്ലെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ ഗ്രേസ് പറയുന്നത്.

്അങ്ങനെ ഇരിക്കണം, ഇങ്ങനെ നില്‍ക്കണമെന്നൊക്കെയുള്ള കണ്ടീഷന്‍ വന്നതോടെ ഞാനല്ലാതെ ഇരിക്കുന്നത് പോലെ തോന്നി. നമ്മള്‍ ഇല്ലാതായി പോകുന്നതായി തോന്നിയപ്പോഴാണ് ആരെയും കൂടെ കൂട്ടാതെയായത്. പിന്നെ ഞാന്‍ ഫാഷന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. അതിനെ പറ്റിയൊരു ധാരണയൊക്കെ ഉണ്ട്. മറ്റുള്ളവര്‍ ഇടുന്ന ഡ്രസ് പാറ്റേണ്‍ ഫോളോ ചെയ്യാന്‍ എനിക്കിഷ്ടമില്ല. സ്വന്തം സ്റ്റൈലാണ് ഞാന്‍ നോക്കുന്നത്. പിന്നെ ഞാന്‍ ചെയ്യുന്നത് പോലെ ഇന്‍സ്പയര്‍ ചെയ്തിട്ട് വേറെ ആളുകള്‍ ഇടുന്നതും കാണാറുണ്ട്. അതെനിക്ക് ഭയങ്കര സന്തോഷമാണ്.

ഞാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും വില കൂടിയത് കാറായിരിക്കും. ഏറ്റവും വില കുറഞ്ഞത് ഒരുപാടുണ്ട്. വില കുറഞ്ഞ സാധനങ്ങളാണ് എനിക്കേറ്റവും ഇഷ്ടം. ഇടയ്ക്ക് കുറച്ച് കാശ് കൈയ്യിലേക്ക് വന്നപ്പോള്‍ ഭയങ്കരമായി ഷോപ്പിങ് നടത്തിയിരുന്നു. പതിനായിരം രൂപയുടെ സാധനം വാങ്ങിയെങ്കില്‍ ഞാനിത് തന്നെ പറഞ്ഞോണ്ട് ഇരിക്കും. പിന്നെ വേറെ എവിടെയെങ്കിലും ചെല്ലുമ്പോഴാണ് പതിനായിരത്തിന്റെ സാധനം അഞ്ഞൂറ് രൂപയ്ക്ക് കാണുന്നത്.

grace-antony

ഇതോടെ ആ പൈസയ്ക്ക് എന്തോരം ഏത്തപ്പഴം വാങ്ങിക്കാമായിരുന്നു എന്നോര്‍ത്ത് വിഷമിക്കും. ഈ പ്രൊഫഷന്‍ ആയത് കൊണ്ട് പെട്ടെന്ന് ഫാഷന്‍ മാറും. നേരത്തെ ഉപയോഗിച്ചത് വീണ്ടും ഇട്ടിട്ട് വന്നാല്‍ ചേച്ചിയ്ക്ക് ഈ ഷര്‍ട്ട് മാത്രമേയുള്ളോ, ഇത് കഴുകിയില്ലേ എന്നൊക്കെയുള്ള ചോദ്യം വരും. സത്യത്തില്‍ ഇതിന് പതിനായിരം രൂപയുണ്ടെന്ന് അവന്മാര്‍ക്ക് അറിയില്ലല്ലോ എന്ന് നടി തമാശരൂപേണ ചോദിക്കുന്നു.

ഒരു തവണ ഇടാന്‍ ഇത്രയും വില കൊടുത്ത് വാങ്ങിക്കേണ്ടത് ഇല്ലല്ലോ എന്ന് പിന്നെ തിരിച്ചറിഞ്ഞു. ഞാനിങ്ങനെ വിലയുള്ളതാണ് വാങ്ങിക്കുന്നതെന്ന് അമ്മയൊന്നും അറിയാറില്ല. അറിഞ്ഞാല്‍ വഴക്ക് കേള്‍ക്കും.

ഓണ്‍ലൈനിലൂടെ ഷോപ്പിങ്ങ് നടത്താറുണ്ട്. വേറെ ആളുകളുടെ ഒക്കെ സാധാനം എനിക്ക് വന്നിട്ടുണ്ട്. ഞാന്‍ ഓര്‍ഡര്‍ ചെയ്യാത്ത ആണുങ്ങളുടെ അണ്ടര്‍വയര്‍ ഒക്കെ വീട്ടിലേക്ക് വന്നിട്ടുണ്ട്. ഇത് എന്ത് പറഞ്ഞ് റിട്ടേണ്‍ അയക്കാനാണ്. എന്നാല്‍ അച്ഛനിരിക്കട്ടേ എന്ന് പറഞ്ഞ് അതങ്ങ് കൊടുത്തുവെന്നും നടി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X