മേക്ക് ഓവർ അല്ല ഞാൻ ഇങ്ങനെയാണ് , പുതിയ ഗെറ്റപ്പിനെ കുറിച്ച് ഗ്രേസ് ആന്റണി
2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവട് വെച്ച താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തിൽ ഒരു ചെറിയ വേഷം ആയിരുന്നുവെങ്കിലും ഗ്രേസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019 ൽ പുറത്ത് ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സിമി എന്ന ശക്തമായ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ചിത്രത്തിന് ശേഷം ശക്തമായ കഥാപാത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു.
കനകം കാമിനി കലഹം ആണ് ഗ്രേസിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. നിവിൻ പോളിയുടെ നായികയായിട്ടായിരുന്നുഎത്തിയത്. അപ്പൻ' എന്ന സിനിമയാണ് ഗ്രേസിന്‍റെതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത് ഗ്രേസിന്റെ സിനിമകൾ പോലെ മേക്കോവറും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. മുടി മുറിച്ച് കൊണ്ടുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത പുതിയ ഗെറ്റപ്പിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. മേക്ക് ഓവർ അല്ല ഞാൻ ഇങ്ങനെയാണെന്നാണ് നടി പറയുന്നത്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അധികം നാടൻ കഥാപാത്രങ്ങളാണ് ഗ്രേസ് സിനിമയിൽ ചെയ്തിരിക്കുന്നത്. അതിനാൽ തന്ന ഒരു നാട്ടിൻ പുറത്തുക്കാരി ഇമേജാണ് നടിക്കുള്ളത്. അതിൻ തന്നെ ഗ്രേസിന്റെ പുതിയ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ''മേക്ക് ഓവർ അല്ല ഞാൻ ഇങ്ങനെയാണെന്നാണ് പുതിയ ഗെറ്റപ്പിനെ കുറിച്ച് താരം പറയുന്നത്. സിനിമയിൽ ഞാൻ കൂടുതലും മറ്റൊരു രീതിയിലുള്ള കഥാപാത്രം ചെയ്യുന്നത് കൊണ്ടാകും ആളുകൾക്ക് റിയൽ എന്നെ കാണുമ്പോൾ ഒരു മേക്ക്ഓവർ ആയി തോന്നുന്നത്.

കൂടാതെ തന്റെ പുതിയ ചിത്രമായ അപ്പനെ കുറിച്ചുളള വിശേഷവും നടി പങ്കുവെയ്ക്കുന്നുണ്ട്. ചിത്രത്തിൽ മോളി എന്ന കഥാപാത്രത്തെയാണ് ഗ്രോസ് അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ ചെയുന്ന കഥാപാത്രത്തിന്‍റെ സഹോദരിയായിട്ടാണ്. സെൽഫിഷ് ആയിട്ടുള്ള തനി നാട്ടിൻപുറത്തുകാരിയാണ്. കഥ നടക്കുന്നതും നാട്ടിൻപുറത്താണ്, തൊടുപുഴയിൽ. നമ്മൾ കണ്ടിട്ടില്ലേ ചില നാട്ടിൻപുറത്തു കാരി പെണ്ണുങ്ങൾ കെട്ടിച്ചു വിട്ടിട്ടും വീട്ടിലേക്ക് വന്ന് നിൽക്കുന്നതും മറ്റുമൊക്കെ, അങ്ങനെ ഉള്ള ഒരു കഥാപാത്രമാണ്.

ചിത്രത്തിൽ സണ്ണി വെയിന്റെ കഥാപാത്രത്തെ കുറിച്ചും നടി പറയുന്നുണ്ട്. ''സണ്ണി ചേട്ടൻ അതിൽ പക്കാ ഒരു നാട്ടിൻ പുറത്തുകാരനാണ്. ലൊക്കേഷനിൽ ആദ്യം കണ്ടപ്പോൾ എനിക്ക് മനസിലായില്ല. റബ്ബർ വെട്ടുന്ന ഒരു മച്ചാനായിട്ട് തന്നെയാണ് എനിക്ക് തോന്നിയത്. ഒരു മുണ്ട് ഒക്കെ ഉടുത്ത് കൈയിൽ റബ്ബർ വെട്ടുന്ന കത്തി ഒക്കെ ആയിട്ട് ഒരു മൂലക്ക് നിൽക്കുവായിരുന്നു. ശരിക്കും ഒരു ട്രാൻസ്ഫോർമേഷൻ നമുക്ക് മനസിലാകും. ഷൂട്ട് കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴും പുള്ളി ആ ലുങ്കിയിൽ തന്നെയാണ് പോകുന്നത്. എല്ലാവരും അടിപൊളിയായിരുന്നു. റിയലിസ്റ്റിക് ആകാൻ എല്ലാവരേയും കുറച്ചു ഡൾ ആക്കിയാണ് കാണിച്ചത്. മജുഇക്കക്ക് നല്ല നിർബന്ധമുണ്ടായിരുന്നു എല്ലാരും റിയൽ ആയിത്തന്നെ തോന്നണമെന്ന്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ഷൂട്ട് ഒക്കെ. നമ്മൾ സിങ്ക് സൗണ്ട് ആയത്കൊണ്ട് എത്രയൊക്കെ നാട്ടുകാരോട് നിങ്ങൾ മിണ്ടരുത് എന്ന് പറഞ്ഞാലും അവർ ഒന്ന് പണിപറ്റിച്ചാൽ നമ്മൾ ഫുൾ പോകും. പക്ഷെ എന്തോ ഭാഗ്യത്തിന് ഈ സിനിമയെ അത്രയും സപ്പോർട്ട് ചെയ്യുന്ന നാട്ടുകാരായിരുന്നു.
Recommended Video

സിനിമയെ കുറിച്ചും ഗ്രേസ് പറയുന്നുണ്ട്. ഇത് ഒരു കുടുംബ ചിത്രമാണ്, 'അപ്പൻ' എന്ന കഥാപാത്രം ചെയ്യുന്ന അലെൻസിയർ ചേട്ടനെ ചുറ്റിപറ്റി നടക്കുന്ന കുറെ കഥാപാത്രമാണ്. ഇത് ഒരു കുടുംബ ചിത്രമാണ്. ഫാമിലി ആയതിനാൽ എനിക്ക് ഇതിൽ എല്ലാരുമായിട്ട് കോമ്പിനേഷൻ സീനുകൾ ഉണ്ട്. ഞാൻ ചെല്ലുമ്പോൾ ഇവരെയെല്ലാരും വീട്ടിൽ ഉണ്ട്. പിന്നെ അവിടെ നടക്കുന്ന ഇൻസിഡന്റ് ആണ് സിനിമ പറയുന്നത്. അതിൽ ഒരു ഏരിയ എത്തുമ്പോൾ ഞാൻ മനസിലാക്കുകയാണ് ഇവിടം എനിക്ക് പറ്റിയ ഏരിയ അല്ലെന്ന് അങ്ങനെ പതിയെ അവിടെന്ന് സ്കൂട്ട് ആകുവാണ്.


Click it and Unblock the Notifications