ഡിവോഴ്സിന് ശേഷം ആദ്യ പോസ്റ്റുമായി ഹൻസിക; സൊഹെെലിന് സാലഡ് മതിയെന്ന് അന്ന്; ഇന്ന്...

നടി ഹൻസിക മോട്വാണിയുടെ വിവാഹമോചനം സിനിമാ ലോകത്ത് ചർച്ചയാകുകയാണ്. മൂന്നര വർഷം നീണ്ട വിവാഹബന്ധമാണ് ഹൻസികയും ബിസിനസുകാരനായ സൊഹെെൽ കതൂരിയയും അവസാനിപ്പിച്ചത്. ആഘോഷപൂർവം നടന്ന വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് അധിക നാൾ ആകുന്നതിന് മുമ്പേ അഭിപ്രായ വ്യത്യാസങ്ങൾ വന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ ഹൻസിക താമസം മാറി. സോഷ്യൽ മീഡിയ അക്കൗണ്ടിലെ വിവാഹഫോട്ടോകൾ നീക്കി. വിവാഹമോചന ​ഗോസിപ്പുകളെ തുടക്കത്തിൽ സൊഹെെൽ നിഷേധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബാന്ദ്ര കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു.

സഹസംവിധായകനെ ശകാരിച്ച ദേഷ്യം ഇപ്പോഴും നയൻതാരയോ‌ട്? എല്ലാവരെയും പുകഴ്ത്തി പക്ഷെ നടിയെക്കുറിച്ച് പറഞ്ഞത്
സഹസംവിധായകനെ ശകാരിച്ച ദേഷ്യം ഇപ്പോഴും നയൻതാരയോ‌ട്? എല്ലാവരെയും പുകഴ്ത്തി പക്ഷെ നടിയെക്കുറിച്ച് പറഞ്ഞത്

മ്യൂചൽ ഡിവോഴ്സായിരുന്നു. ജീവനാശം ഹൻസിക ആവശ്യപ്പെട്ടിട്ടില്ല. ചെറിയ കാര്യങ്ങൾ പോലും ഇവർക്കിടയിൽ പ്രശ്നമായെന്നും ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. വിവാഹമോചനത്തിന് ശേഷം ഹൻസിക ആദ്യമായി പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചർദി കാല എന്ന പഞ്ചാബി വാക്കാണ് ഹൻസിക പങ്കുവെച്ചത്. വിഷമഘട്ടത്തിലും പ്രത്യാശയോടെ മുന്നോട്ട് പോകുന്നതിനെ അർത്ഥമാക്കുന്ന വാക് പ്രയോ​ഗമാണിത്.

Actress Hansika Motwani

2022 ഡിസംബറിലായിരുന്നു ഹൻസിക-സൊഹെെൽ വിവാഹം. സൊഹെെലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തുമായിരുന്നു. ഇവരുടെ വിവാഹത്തിന് ഹൻസികയെത്തിയ ദൃശ്യങ്ങളും പുറത്ത് വന്നതാണ്. ഹൻസികയുടെ വിവാഹമോചന വാർത്ത പുറത്ത് വന്നപ്പോൾ ഇക്കാര്യം വീണ്ടും ചർച്ചയായി. അതേസമയം ആദ്യ വിവാഹ ബന്ധം തകർന്നതിന് കാരണം ഹൻസികയല്ലെന്ന് സൊഹെെൽ നേരത്തെ വ്യക്തമാക്കിയതാണ്.

അന്ന് ഡാഡി ചോദിച്ചു... നീയെന്നെ എങ്ങോട്ടാണ് ഇങ്ങനെ ഒരുക്കുന്നത്?, ആ വിടവ് പാച്ചപ്പ് ചെയ്യാൻ പറ്റുന്നില്ല!
അന്ന് ഡാഡി ചോദിച്ചു... നീയെന്നെ എങ്ങോട്ടാണ് ഇങ്ങനെ ഒരുക്കുന്നത്?, ആ വിടവ് പാച്ചപ്പ് ചെയ്യാൻ പറ്റുന്നില്ല!

ഹൻസികയെക്കുറിച്ച് പല ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇവരുടെ വിവാഹവീഡിയോ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പുറത്ത് വന്നത്. വിവാഹ വീഡിയോയിൽ ഹൻസിക പറഞ്ഞ കാര്യങ്ങൾ ചർച്ചയാകുന്നുണ്ട്. വിവാഹത്തിന് മുമ്പ് സൊഹെെലിനെ സാലഡ് കഴിക്കാൻ ഹൻസിക പ്രേരിപ്പിക്കുന്നതും കാണാം. ബട്ടർ ചിക്കൻ കഴിക്കാൻ സൊഹെെൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഹൻസിക ത‌ടഞ്ഞു.

വിവാഹ വസ്ത്രത്തിൽ സൊഹെെൽ ഫിറ്റ് ആകണം. ബട്ടർ ചിക്കനും റൊട്ടിയുമൊന്നും പറ്റില്ലെന്നാണ് ഹൻസിക ഇതേക്കുറിച്ച് പറഞ്ഞത്.
​ഹൻസികയുടെ പേര് സൊഹെെൽ ടാറ്റൂ ചെയ്യുകയും ചെയ്തിരുന്നു. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് വലിയ ഡിമാൻഡ് ആണ് ഹൻസിക ഇവന്റ് മാനേജ്മെന്റുകാർക്ക് മുമ്പിൽ വെച്ചത്.

ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്വാണിയുടെ വിവാഹ ബന്ധം പ്രശ്നകലുഷിതമായാണ് അവസാനിച്ചത്. പ്രശാന്തിന്റെ ഭാര്യ മുസ്കാൻ ജെയിംസ് ഹൻസിക മോട്വാണിക്കെതിരെ രം​ഗത്ത് വന്നു. ഹൻസികയുടെയും നടിയുടെ അമ്മ മോണ മോട്വാണിയുടെയും ഇടപെടൽ തന്റെ വിവാഹ ജീവിതത്തെ സാരമായി ബാധിച്ചെന്ന് ആരോപിച്ച് മുസ്കാൻ ജെയിംസ് പൊലീസിൽ പരാതി നൽകി. ഇരുവരും തന്നിൽ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ടായിരുന്നു.

More from Filmibeat

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X