For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓവര്‍ ഗ്ലാമറാണെന്ന കമന്റുകളായിരുന്നു കൂടുതലും; ഹണി റോസ് സിനിമയിലെത്തിയിട്ട് പതിനഞ്ച് വര്‍ഷം

  |

  നടി ഹണി റോസ് സിനിമയിലെത്തിയിട്ട് പതിനഞ്ച് വര്‍ഷത്തോളമായെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളിലാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ള ഹണി തന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി മനസ് തുറന്നത്.

  'ഞാനിത് വരെ ചെയ്യാത്ത ശൈലിയിലുള്ള ഒരു കഥാപാത്രവും ആണെന്ന് തോന്നിയപ്പോഴാണ് ചങ്ക്‌സ് ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ ആ സിനിമ റിലീസായി കഴിഞ്ഞപ്പോള്‍ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. ഞാന്‍ ഓവര്‍ ഗ്ലാമറായി അഭിനയിച്ചുവെന്നായിരുന്നു ചിലര്‍ പറഞ്ഞത്. വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകള്‍ വന്നു. ചങ്ക്‌സ് കഴിഞ്ഞ് കുറേക്കാലം എന്നെ തേടി വന്ന ഓഫറുകളെല്ലാം ഞാന്‍ വേണ്ടെന്ന് വച്ചു.

   honey-rose

  സ്ത്രീകഥാപാത്രത്തിന് പ്രധാന്യമുള്ള സിനിമകള്‍ കൂടിയുണ്ട് അക്കൂട്ടത്തില്‍. ചങ്ക്‌സിന്റെ നിര്‍മാതാക്കളിലൊരാള്‍ സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ സാറായിരുന്നു. അദ്ദേഹമോ ഒമര്‍ലുലു സാറോ ഒക്കെ ഒരു ഫണ്‍ ഫിലിമായാണ് ചങ്ക്‌സിനെ കണ്ടിരുന്നത്. കഥ കേട്ടപ്പോള്‍ എനിക്കും അങ്ങനെ തന്നെയാണ് തോന്നിയതും. തിയേറ്ററില്‍ നന്നായി ഓടിയ സിനിമയുമാണത്.

  പക്ഷേ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകളായിരുന്നു കൂടുതലും. ഓവര്‍ ഗ്ലാമര്‍... ഡയലോഗുകളിലെ കുഴപ്പങ്ങള്‍. പക്ഷേ ആ സിനിമ കണ്ട ഫാമിലി ഓഡിയന്‍സ് നന്നായി എന്‍ജോയ് ചെയ്തുവെന്ന അഭിപ്രായമാണ് എന്നോട് പറഞ്ഞത്. മറ്റുഭാഷ സിനിമകള്‍ അതിലെത്ര ഗ്ലാമറുകളുണ്ടെങ്കിലും ഡയലോഗുകളില്‍ എന്ത് കുഴപ്പമുണ്ടെങ്കിലും മലയാളികള്‍ക്ക് പ്രശ്മല്ല. അവര്‍ അതാസ്വദിക്കും. സോഷ്യല്‍ മീഡിയയിലെ ചിലര്‍ സിനിമ ആസ്വദിച്ചിട്ട് കുറ്റം പറയുന്നവരാണ്.

  അത് അവഗണിക്കാറാണ് പതിവ്. സോഷ്യല്‍ മീഡിയയില്‍ മോശമായി കമന്റ് ചെയ്യുന്നവരുടെ ഐഡി ഫേക്കായിരിക്കും. അവരുടെ ഭാഷയും വാക്കുകളുമൊക്കെ കേട്ടാല്‍ അറയ്ക്കും. അക്കൂട്ടത്തില്‍ കൊച്ചുകുട്ടികള്‍ പോലുമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒരാളൊരു ചീത്തവാക്ക് ഉപയോഗിച്ചാല്‍ അടുത്തയാള്‍ അതേ വാക്ക് ആവേശത്തോടെ ഏറ്റെടുക്കുകയാണ്.

   honey-rose

  നിയമപരമായി അവര്‍ക്കെതിരെ നടപടികളെടുക്കുന്നത് അത്ര ഫലപ്രദമല്ലെന്നാണ് എനിക്ക് തോന്നുന്നത്. ആയിരുന്നെങ്കില്‍ അവരാ തെറ്റ് ആവര്‍ത്തിക്കില്ലല്ലോ. അവരുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുന്നതിനൊപ്പം അത്തരക്കാര്‍ക്കെതിരെ ശക്തമായ ഫലപ്രദമായ നിയമ നടപടികളും സ്വീകരിക്കണം. ചങ്ക്‌സ് എന്ന സിനിമ സത്യത്തില്‍ റീച്ച് കൂട്ടിയിട്ടേയുള്ളു. ആ സിനിമ കഴിഞ്ഞ് ഞാനെത്രയോ ഉദ്ഘാടനങ്ങള്‍ ചെയ്തു. നമ്മള്‍ വന്നാല്‍ ആള് കൂടുമെന്നുള്ളത് കൊണ്ടല്ലേ ഫംഗ്ഷനുകള്‍ക്കൊക്കെ വിളിക്കുന്നത്.

  കാസ്റ്റിംഗ് കൗച്ച് ഇവിടെയും ഉണ്ട്, വെളിപ്പെടുത്തലുമായി ഹണി റോസ്

  അമ്മയുടെ എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ സംഘടന കാര്യങ്ങളിലെല്ലാം ഞാന്‍ ഇന്‍വോള്‍ഡാണ്. പ്രവൃത്തി പരിചയമുള്ള സീനിയര്‍ അംഗങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കും മുന്‍പ് ഞങ്ങളോടും അഭിപ്രായം ചോദിക്കാറുണ്ട്. ഞങ്ങളുടെ അഭിപ്രായങ്ങള്‍ അവരോട് പറയാറുമുണ്ട്'.

  English summary
  Actress Honey Rose About Her Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X