ഹണിയും ഞാനും തമ്മില്‍ ശത്രുക്കളാണെന്നാണ് പലരുടെയും വിചാരം! ആളുകള്‍ പറഞ്ഞുണ്ടാക്കിയതാണെന്ന് നടിമാര്‍

ഉദ്ഘാടനം സ്റ്റാര്‍ എന്ന പേരില്‍ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടിമാരാണ് ഹണി റോസും അന്ന രാജനും. ഇരുവരും സിനിമകളെക്കാളും കൂടുതല്‍ ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുന്ന വീഡിയോസ് ആണ് പുറത്തു വരാറുള്ളത്. വസ്ത്രധാരണവും ഏകദേശം സമാനമായ രീതിയിലാണ്.

ഇടയ്ക്ക് ഹണി റോസും അന്നയും തമ്മില്‍ ശത്രുക്കള്‍ ആണെന്നുള്ള തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ശരിക്കും അങ്ങനൊരു പ്രശ്‌നം ഉണ്ടോ എന്നതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിമാര്‍. കഴിഞ്ഞദിവസം കോഴിക്കോട് വച്ച് നടത്തിയ പരിപാടിയില്‍ ഹണിക്കൊപ്പം അന്നയും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. ഇവിടെ സംസാരിക്കുന്നതിനിടയിലാണ് നടിമാര്‍ പരസരമുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചത്.

anna-rajan-honey

കോഴിക്കോട് വന്നതിനെ കുറിച്ചും ഗോകുലം ഗോപാലനെ കുറിച്ചും ആദ്യം സംസാരിച്ചത് ഹണി റോസ് ആയിരുന്നു. 'ഒത്തിരി പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് എനിക്ക് കാലിക്കറ്റ് വരാന്‍ സാധിച്ചിട്ടുണ്ട്. എപ്പോള്‍ വന്നാലും അടിപൊളി സ്വീകരണമാണ് എനിക്ക് ഇവിടെ നിന്നും ലഭിക്കാറുള്ളത്. അതിന് പ്രത്യേക നന്ദി പറയുന്നു.

ഗോപാലന്‍ സാറിനെ ആദരിക്കുന്ന ഈ ചടങ്ങില്‍ എത്തിച്ചേരാന്‍ എനിക്ക് കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത് ബോയ് ഫ്രണ്ട് എന്ന എന്റെ മൂവിയുടെ ലൊക്കേഷനില്‍ വച്ചാണ്. അതുകഴിഞ്ഞിട്ട് എവിടെ വച്ച് കണ്ടാലും അത്രയും സ്‌നേഹത്തോടെ സംസാരിക്കുകയും അത്രയും അടുപ്പം അദ്ദേഹം കാത്തുസൂക്ഷിക്കാറുണ്ട്.

മാത്രമല്ല അദ്ദേഹത്തിന്റെ ടീമായ ഗോകുലം ബ്രാന്‍ഡുമായി അസോസിയേറ്റ് ചെയ്തു വര്‍ക്ക് ചെയ്യാനും സാധിച്ചിട്ടുണ്ട്. പിന്നെ അവരുടെ ഒരു ജ്യൂവലറി ഞാന്‍ ഉദ്ഘാടനം ചെയ്തിരുന്നു. അത് മാത്രമല്ല എനിക്ക് തോന്നുന്നത് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ മേഖലയിലും പ്രധാന്യത്തോടെ സേവനം ലഭിക്കുന്ന വലിയൊരു ബ്രാന്‍ഡ് ആണ് ഗോകുലം. പിന്നെ ഒരുപാട് ചാരിറ്റി പ്രവര്‍ത്തങ്ങള്‍ ചെയ്യുന്നുണ്ട്.

പല പ്രോഗ്രാമുകളില്‍ ചെല്ലുമ്പോളും ഇവിടെ ഇങ്ങനെയൊക്കെയാണ് ചെയ്യുന്നതെന്ന് പറഞ്ഞ് തരാറുണ്ട്. ഞങ്ങള്‍ ചെയ്യുന്നതൊന്നും ആളുകള്‍ അറിയേണ്ടതില്ല, അല്ലാതെ ഞങ്ങള്‍ ചെയ്‌തോളാം എന്ന തീര്‍ത്തും വ്യത്യസ്തമായിട്ടാണ് സാര്‍ ചാരിറ്റി ചെയ്യാറുള്ളത്. കാരണം സഹായം ചെയ്യുന്നത് ഇരുചെവിയും അറിയരുതെന്നാണല്ലോ പറയുക. അതുപോലെയാണ് സാര്‍ ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു.

anna-rajan-honey

ബിസിനസ്സ് ടൈക്കൂണ്‍ എന്നതിന് അപ്പുറം നല്ലൊരു നടന്‍ കൂടി ആണ് അദ്ദേഹമെന്ന് പത്തൊന്‍പതാം നൂറ്റാണ്ട് കണ്ടപ്പോള്‍ തനിക്ക് മനസിലായെന്നും പിറന്നാള്‍ ആഘോഷിക്കുന്ന സാറിന് ആശംസകള്‍ നേരുന്നതായിട്ടും' ഹണി റോസ് പറഞ്ഞു.

ഹണിയ്ക്ക് പിന്നാലെ അന്നയാണ് സംസാരിച്ചത്. 'ഒരുപാട് സന്തോഷം ഉണ്ട്. ഗോപാലന്‍ സാറിന്റെ ഒന്നിലും ഞാന്‍ പാര്‍ട്ട് ആയിട്ടില്ല. ഇനി ഒരുപാട് ഓഫറുകള്‍ എനിക്ക് സാര്‍ തരുമെന്നാണ് വിചാരിക്കുന്നത്. മുന്‍പ് കോഴിക്കോട് ഒരു കോളേജില്‍ പരിപാടിയ്ക്ക് കണ്ടിരുന്നു. അന്ന് കുറേ ഓഫറുകള്‍ എനിക്ക് തന്നിരുന്നു. അതൊക്കെ സാറിന് ഓര്‍മ്മ ഉണ്ടോ എന്ന് എനിക്ക് അറിയില്ലെന്നും എവിടെ പോയാലും ഗോകുലം ബ്രാന്‍ഡ് കാണാമെന്നും അന്ന പറയുന്നു.

നിങ്ങളെല്ലാവരുടെയും പ്രിയങ്കരിയായ ഹണി റോസിന്റെ ഒപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്ന് പറഞ്ഞ് വേദിയില്‍ വെച്ച് അന്ന ഹണിയെ കെട്ടിപ്പിടിച്ചിരുന്നു. എല്ലാവരും പറയുന്ന പോലെ ഞങ്ങള്‍ ശത്രുക്കളൊന്നും അല്ല, ഹണി എന്റെ ഗൈഡ് ആണെന്നും നടി പറഞ്ഞു. ആദ്യമായിട്ടാണ് ഞാന്‍ ഗൈഡ് ആണെന്ന് ഒരാള്‍ പറയുന്നതെന്നും', ഹണി ഇതിന് മറുപടിയായി പറഞ്ഞു.

More from Filmibeat

Read more about: honey rose anna rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X