'എപ്പോൾ നോക്കിയാലും ഹണി ഈശോയുടെ മുന്നിൽ നിൽക്കുന്നത് കാണാം, ഹണിക്ക് വരുന്ന എല്ലാം കമന്റുകളും വായിക്കാറുണ്ട്'
ബോയ്ഫ്രണ്ടിലൂടെ തുടങ്ങിയ മുപ്പത്തിമൂന്നുകാരിയായ ഹണി റോസിന്റെ ജീവിതം റാണി ദി റിയൽ സ്റ്റോറി എന്ന സിനിമ വരെ എത്തിനിൽക്കുകയാണ്. പത്തൊമ്പത് വർഷത്തെ സിനിമ ജീവിതത്തിനിടെ അതിശയിപ്പിക്കുന്ന വളർച്ചയാണ് ഹണിക്കുണ്ടായത്. ഉദ്ഘാടനങ്ങളും തെലുങ്കിൽ അടക്കം വലിയ പ്രോജക്ടുകളും മോഡലിങും ബിസിനസും നിർമാണവുമെല്ലാമായി ഹണി സജീവമാണ്.
ഇപ്പോൾ മലയാളത്തിലുള്ള യുവ നടിമാരിൽ ഹണിയോളം പരിഹാസവും ട്രോളും ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു നടിയുണ്ടോയെന്ന് തന്നെ സംശയാണ്. ബോഡി ഷെയ്മിങ് കമന്റുകളും ഉദ്ഘാടനം സ്റ്റാർ വിളികളുമാണ് താരത്തെ പരിഹസിക്കാനായി ഒരു വിഭാഗം ആളുകൾ ഉപയോഗിക്കുന്നത്. എത്രയൊക്കെ വിമർശനം വന്നാലും ഒന്നിനോടും കമന്റിലൂടെ പ്രതികരിക്കുന്ന രീതി ഹണിക്കില്ല.

ട്രോളുകളുടെ ടോണും ഭാഷയുമൊക്കെ മാറുമ്പോഴാണ് അത് നമ്മളെ ബാധിക്കുന്നത്. അങ്ങനെ ബാധിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. പറയുന്നവർ പറയട്ടെ... നമ്മുടെ ജോലിയും മറ്റുമായി മുന്നോട്ട് പോവുക എന്നേയുള്ളൂ. നൂറ് മെസേജിൽ പത്തെണ്ണമാകും ഇത്തരത്തിലുള്ളത്. ബാക്കിയുള്ള തൊണ്ണൂറ് മെസേജിന് മാത്രം പ്രാധാന്യം കൊടുത്താൽ പ്രശ്നം തീർന്നു.
പിന്നെ ഇത്തരം കമന്റും മെസേജും ഇടുന്നവരിൽ ഭൂരിഭാഗത്തിനും സ്വന്തമായി ഐഡന്റിറ്റിയില്ല എന്നതാണ് രസകരം. നമുക്കൊന്നും ഇങ്ങനെ ഒരു പോസ്റ്റിന് താഴെ കുത്തിയിരുന്ന് കമെന്റിടാൻ സമയം കാണില്ല. എനിക്ക് തോന്നുന്നു ഇത്തരത്തിൽ നെഗറ്റിവിറ്റി പരത്തുന്നവർ അങ്ങനെ ഒരു പണിയും ഇല്ലാത്ത ഫ്രസ്ട്രേറ്റഡായ കുറേ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ആരെങ്കിലുമൊക്കെയാവാം.
ഞാൻ നന്നായില്ല... അങ്ങനിപ്പോ നീയും നന്നാവണ്ട എന്ന മനോഭാവമുള്ളവർ ഇല്ലേ... അവരാവാം. അതിനെ അങ്ങനെ അങ്ങനെ വിട്ട് കളഞ്ഞാൽ മതി. ജീവിതത്തിലേക്ക് എടുക്കണ്ട എന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്നെ ട്രോളുന്നവരെ കുറിച്ച് സംസാരിക്കവെ ഹണി പറഞ്ഞത്. ഹണി റോസ് സ്വന്തം സോഷ്യൽമീഡിയ പേജിലെ കമന്റ് ബോക്സ് നോക്കാറേയില്ല. എന്നാൽ അമ്മ റോസ് തോമസ് എല്ലാ കമന്റുകളും കൃത്യമായി വായിക്കുന്നയാളാണ്.
ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹണിയും കുടുംബവും ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാൻ ഹണിക്ക് വരുന്ന എല്ലാ കമന്റുകളും വായിക്കാറുണ്ട്. പക്ഷെ ഒന്നിനും സോഷ്യൽമീഡിയ വഴി മറുപടി കൊടുത്തിട്ടില്ല. ഓരോരുത്തർ അവരുടെ സൗകര്യത്തിന് ഓരോന്ന് എഴുതുന്നതല്ലേ. പണം കിട്ടാൻ വേണ്ടിയാകും എഴുതുന്നത്.

നമ്മൾ അതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട. കാരണം നമ്മുടെ കഴിവുകളെ അവർ നശിപ്പിക്കും. മറ്റുള്ളവർ പറയുന്നത് കേട്ട് നിന്നാൽ നമുക്ക് ജീവിതമോ സന്തോഷമോ ഉണ്ടാവില്ല. മറ്റുള്ളവരെ മറ്റുള്ളവരായി കണ്ടാൽ മതി. ഞങ്ങളുടെ ജീവനാണ് ഹണി. ഞങ്ങൾ മൂന്നുപേരും തമ്മിൽ ഭയങ്കര സ്നേഹമാണെന്നുമാണ് അമ്മ പറഞ്ഞത്. ഹണിയിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താണെന്ന് മാതാപിതാക്കളോട് അവതാരക ചോദിച്ചപ്പോൾ അമ്മയാണ് മറുപടി പറഞ്ഞത്.
എപ്പോഴും പ്രാർത്ഥനയുള്ളയാളാണ് ഹണി. ഞാൻ എപ്പോൾ ചെന്ന് നോക്കിയാലും ഈശോയുടെ മുന്നിൽ നിൽക്കുന്നത് കാണാമെന്നാണ് അമ്മ പറഞ്ഞത്. സംരംഭക കൂടിയായ ഹണി തന്റെ പ്രോഡക്ടായ ഹണി ബാത്ത് സ്ക്രബ്ബിനെ കുറിച്ചാണ് പിന്നീട് സംസാരിച്ചത്. തന്റെ ചർമ്മം മനോഹരമായി ഇരിക്കാൻ ഒരു കാരണം ഹണി ബാത്ത് സ്ക്രബ്ബാണെന്നാണ് നടി പറഞ്ഞത്.
ഹണി ബാത്ത് സ്ക്രബ് ബിസിനസ് നന്നായി തന്നെ പോകുന്നുണ്ട്. എന്റെ സ്കിൻ ഇത്തരത്തിൽ നിലനിൽക്കുന്നതിന് കാരണം ഹണി ബാത്ത് സ്ക്രബാണ്. അത് ഉപയോഗിക്കാത്ത ഒരു ദിവസം പോലും എനിക്കില്ല. എനിക്ക് ഭയങ്കര കംഫേർട്ടാണ്. ഹണി ബാത്ത് സ്ക്രബ് സ്ഥിരമായി ഉപയോഗിച്ചാൽ സ്കിൻ ക്ലിയറാകും. സോഫ്റ്റാകും എന്നും ഹണി പറയുന്നു.
ഹണിയുടെ പിതാവ് വര്‍ഗീസ് തോമസ് ഇരുപത് വര്‍ഷമായി രാമച്ചം ഉപയോഗിച്ച് കൊണ്ടുള്ള ബാത്ത് സ്‌ക്രബറുകളുടെ ഉത്പാദന രംഗത്തുണ്ട്. അമ്മ റോസ് തോമസാണ് ബിസിനസ് നോക്കി നടത്തിയിരുന്നത്. ബാത്ത് സ്‌ക്രബിനൊപ്പം സിന്തറ്റിക്ക് മോഡലും വിപണിയിലെത്തിക്കുന്നുണ്ട്.


Click it and Unblock the Notifications