For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരുമിച്ചായിരുന്നില്ല വന്നത് ഹോട്ടലിൽ വെച്ച് റോബിനെ കണ്ടു, മോഹൻലാൽ സാറിനോട് കടപ്പാടുണ്ട് എനിക്ക്'; ഹണി റോസ്

  |

  ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നുവരികയും ഇന്ന് മലയാളത്തിലെ മുൻനിര നായി​കയായി മാറുകയും ചെയ്ത നടിയാണ് ഹണി റോസ്. മലയാളത്തിൽ മാത്ര തെലുങ്കിലും തിരക്കുള്ള നടിയായി മാറി കഴിഞ്ഞു ഹണി റോസ്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ നിരവധി പരിപാടികളുടെ ഉദ്ഘാടകയായിരുന്നു ഹണി റോസ്.

  ഇതിന്റെയെല്ലാം ചിത്രങ്ങൾ താരം തന്നെ സ്ഥിരമായി പങ്കുവെയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ രസകരമായ പല ട്രോളുകൾക്കും കാരണമാവുകയും ചെയ്തിരുന്നു. അങ്ങനെ വന്നവയിൽ ശ്രദ്ധേയമായ ചില ട്രോളുകൾ അടുത്തിടെ ഹണി റോസ് തന്നെ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.

  Also Read: 'മുട്ടിന് മുകളിലേക്ക് കൈ പോയി, അത്രയും പാടില്ലെന്ന് തോന്നി; സ്വാസിക പറഞ്ഞതിങ്ങനെ'; അലൻസിയർ

  മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് ഹണി റോസിന്റേതായി മലയാളത്തിൽ ഒടുവിലിറങ്ങിയ ചിത്രം. സിനിമയിലെ ഹണിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ​ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന വീരസിംഹ റെഡ്ഡിയിലൂടെ തെലുങ്കിലും നായികയായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു താരം.

  തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയാണ് ചിത്രത്തിൽ നായകൻ. ഹണി ഇപ്പോൾ തെലുങ്കിലും തരം​ഗമാണ്. അതേസമയം തന്റെ പതിനേഴ് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ചും മോഹൻലാൽ എന്ന നടനോടുള്ള സൗഹൃദത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ ഹണി റോസ്.

  'ഫ്ലവേഴ്സ് ഒരു കോടിയിൽ പോയപ്പോൾ ശ്രീകണ്ഠൻ സാർ ചോദിച്ചതിന് അച്ഛൻ നന്നായി സംസാരിച്ചു. പക്ഷെ അമ്മ ഒരു അക്ഷരം മിണ്ടുന്നുണ്ടായിരുന്നില്ല. അദ്ദേഹം ചോദിച്ചതിനെല്ലാം ഞാനാണ് മറുപടി പറഞ്ഞത്. അമ്മ സംസാരിക്കാത്തത് എന്താണെന്ന് ഞാനും ആലോചിച്ചിരുന്നു.'

  'ഷൂട്ട് തുടങ്ങും മുമ്പ് ആരോ അമ്മയോടൊക്കെ പറഞ്ഞു നിങ്ങൾ സംസാരിക്കരുതെന്ന്. അവർ ഉദ്ദേശിച്ചത് പരസ്പരം സംസാരിക്കരുത് എന്നാണ്. അല്ലാതെ ശ്രീകണ്ഠൻ സാർ ചോദിച്ചാലും മറുപടി പറയരുത് എന്നായിരുന്നില്ല.'

  'എനിക്ക് എപ്പോഴും ഓർമയിൽ നിൽക്കുന്ന ലൊക്കേഷൻ ബോയ്ഫ്രണ്ടിലെയാണ്. ഫസ്റ്റ് എക്സ്പീരിയൻസ് ചെയ്ത കാര്യമായതുകൊണ്ടാകാം. ബോയ്ഫ്രണ്ട് ലൊക്കേഷൻ എനിക്ക് ഫാമിലി പോലെയായിരുന്നു.'

  'ഞാൻ മാത്രമാണ് മുമ്പ് ഒന്നിലും അഭിനയിച്ചിട്ടില്ലാത്തത്. മറ്റുള്ളവരെല്ലാം സീരിയലുകളിലടക്കം അഭിനയിച്ചിട്ടുള്ളവരാണ്. മണിക്കുട്ടനും എക്സ്പീരിയൻസുണ്ട്. ശ്രീനിവാസൻ സാറിനൊപ്പം കോമ്പിനേഷൻ സീനുകളൊക്കെ ചെയ്തിരുന്നപ്പോൾ കാമറയിൽ എങ്ങനെയാണ് നോക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു.'

  Also Read: മകളെ പരസ്യമായി അപമാനിച്ചു, തല്ലിയതിന്റെ പാടിനെക്കുറിച്ചും പറഞ്ഞു; ബഷീര്‍ ബഷിയ്‌ക്കെതിരെ ആരാധകര്‍

  'ഇടയ്ക്ക് വിനയൻ സാർ ചീത്ത പറയുമായിരുന്നു. പഴം വിഴുങ്ങി നിന്നാമതിയോ നന്നായിട്ട് ചെയ്യാനൊക്കെ അന്ന് എന്നോട് വിനയൻ സാർ പറഞ്ഞിരുന്നു. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ഇടയ്ക്ക് ഞാൻ അത് പറയാറുണ്ട്. മണിക്കുട്ടനേയും സാർ നന്നായി ചീത്ത പറയുമായിരുന്നു.'

  'ബോയ്ഫ്രണ്ട് സ‌മയത്ത് ഡാൻസ് കളിക്കാൻ പോലും അറിയില്ലായിരുന്നു. റോബോർട്ട് കളിക്കുന്ന പോലെയാണ് കളിച്ചിരുന്നത്. ഭരതനാട്യം പഠിച്ചിട്ടുണ്ടെങ്കിലും ബോഡി ഫ്ലെക്സിബിൾ ആയിരുന്നില്ല.'

  'ഡാൻസ് മാസ്റ്റേഴ്സ് നല്ല ചീത്ത പറയുമായിരുന്നു. അവർ എന്നെ കൊണ്ട് മടുത്തു. മണിക്കുട്ടൻ‌ സൂപ്പറായി ചെയ്തു. വേറെ ലെവലായിരുന്നു. മോഹൻലാൽ സാറിനോട് കടപ്പാടുണ്ടെനിക്ക്.'

  'ഞങ്ങളുടെ പ്രൊഡക്ടായ ഹണി ബാത്ത് സ്ക്രബർ ലോഞ്ച് ചെയ്യാൻ അദ്ദേഹം വളരെ സ്നേഹത്തോടെ വന്ന് ചെയ്ത് തന്നു. ആദ്യത്തെ തമിഴ് മൂവിയിൽ അഭിനയിച്ചപ്പോൾ ​ഗ്ലാമർ വേഷമിടാൻ ഭയങ്കര മടിയായിരുന്നു. കൊന്നാലും ഇടില്ലെന്ന നിലപാടിലായിരുന്നു ഞാൻ. ബഹളം വെച്ച് അവസാനം ഇടേണ്ടി വന്നു.'

  'അന്ന് ആ വേഷം ഞാൻ ഇടേണ്ടത് ആ സിനിമയ്ക്ക് ആവശ്യമായിരുന്നു. ചങ്ക്സിന് വേണ്ടിയാണ് ബൈക്ക് ഓടിക്കാൻ പഠിച്ചത്.'

  'സൈക്കിളിൽ നിന്ന് വീണ് കാലൊടിഞ്ഞ ശേഷം ബൈക്ക് ഓടിക്കാൻ പേടിയാണ്. ഞങ്ങൾ ഒരുമിച്ചായിരുന്നില്ല വന്നത്. അതിനാൽ ഹോട്ടലിൽ വെച്ച് റോബിനെ കണ്ടുമുട്ടി ഫോട്ടോ എടുത്തു. ഞാനൊരു മാളിന്റെ ഉദ്ഘാടനത്തിന് പോയതായിരുന്നു' ഹണി റോസ് പറ‍ഞ്ഞു.

  Read more about: honey rose
  English summary
  Actress Honey Rose Open Up About Her Bonding With Mohanlal And Robin Radhakrishnan, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X