twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മണിക്കുട്ടനായിരുന്നു ആദ്യ നായകൻ, പറയാൻ വിട്ടുപോയതാണ്, അല്ലാതെ വന്ന വഴി മറന്നതല്ല'; നായകന്മാരെ കുറിച്ച് ഹണി!

    |

    മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നായികമാരിൽ ഒരാളാണ് ഹണി റോസ്. പക്ഷെ നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാനോ കാമ്പുള്ള സിനിമയുടെ ഭാ​ഗമാകാനോ ഹ​ണി റോസിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. മോഹൻലാൽ ചിത്രം മോൺസ്റ്റർ മോശം പടമാണെന്നാണ് ഭൂരിഭാ​ഗം സിനിമാപ്രേമികളും അഭിപ്രായപ്പെട്ടത്.

    അതേസമയം അവർ തന്നെ സിനിമയിലെ ഏറ്റവും നല്ല പോസിറ്റീവായി പറഞ്ഞത് ഹണി റോസിന്റെ അഭിനയമാണ്. ഭാമിനിയെ ഹണി നന്നായി അവതരിപ്പിച്ചുവെന്നും നല്ല അവസരങ്ങൾ കൊടുത്താൻ ഹണിയിൽ നിന്നും മികച്ച കഥാപാത്രങ്ങൾ ഉണ്ടാകുമെന്നുമാണ് സിനിമയെ വിലയിരുത്തുന്നവർ അഭിപ്രായപ്പെടുന്നത്.

    Also Read: 'മലയാളത്തിലെ പല വലിയ താരങ്ങളും ചാരിറ്റി ചെയ്യാറില്ല, ചേട്ടൻ കുട്ടികളെ റസ്ട്രിക്ട് ചെയ്തിട്ടുണ്ട്'; ധ്യാൻAlso Read: 'മലയാളത്തിലെ പല വലിയ താരങ്ങളും ചാരിറ്റി ചെയ്യാറില്ല, ചേട്ടൻ കുട്ടികളെ റസ്ട്രിക്ട് ചെയ്തിട്ടുണ്ട്'; ധ്യാൻ

    നായികമാർക്കും നടിമാർക്കും നേരെ സൈബർ ബുള്ളിയിങ് സർവസാധാരണമാണ്. പക്ഷെ ഹണി റോസിനെപ്പോലെ ബോഡി ഷെയ്മിങും പരിഹാസവും നേരിട്ടും അല്ലാതെയും ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു നടിയുണ്ടാകില്ല.

    ഇപ്പോഴും ഹണിയുടെ ചിത്രങ്ങളോ വീഡിയോയോ സോഷ്യൽമീഡിയയിൽ നിറയുമ്പോൾ വരുന്ന കമന്റുകളിൽ ഏറെയും ബോഡി ഷെയ്മിങ് ചെയ്തുകൊണ്ടും ഉദ്ഘാടനങ്ങൾക്ക് മാത്രം പോകുന്ന നടിയെന്ന് പുച്ഛിച്ചുള്ളതും മാത്രമാണ്.

    മണിക്കുട്ടനായിരുന്നു ആദ്യ നായകൻ

    പക്ഷെ ഇത്രയേറെ പരിഹാസങ്ങൾ നേരിട്ടിട്ടും ഹ​ണി റോസ് പൊട്ടിത്തെറിക്കാൻ നിന്നിട്ടില്ല. ഇപ്പോഴിത ബോയ്ഫ്രണ്ടിന് ശേഷം എന്തുകൊണ്ടാണ് അന്യഭാഷയിലേക്ക് ചേക്കേറിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി റോസ്.

    ആദ്യ നായകൻ മണിക്കുട്ടനെ കുറിച്ചും ട്രിവാൻഡ്രം ലോഡ്ജിലെ ബോൾഡ് കഥാപാത്രത്തെ കുറിച്ചും ഹണി റോസ് സംസാരിച്ച വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. 'ബോയ് ഫ്രണ്ട് ചെയ്തശേഷം ഞാൻ പ്രതീക്ഷിച്ചപോലെ നല്ല ഓഫറുകളൊന്നും മലയാളത്തിൽ നിന്നും വന്നില്ല.'

    പറയാൻ വിട്ടുപോയതാണ്

    'ഓഫറുകൾ‌ വന്നു... പക്ഷെ എനിക്കൊന്നും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് തമിഴിൽ നിന്നും നല്ല ഓഫർ വന്നപ്പോൾ‌ സ്വീകരിച്ചത്. നല്ല കഥാപാത്രവുമായിരുന്നു. വിജയിയുടെ കസിൻ വിക്രാന്തിന്റെ കൂടെയായിരുന്നു ആദ്യ തമിഴ് സിനിമ ചെയ്തത്. അങ്ങനെ അത് ചെയ്തു.'

    'ശേഷമാണ് തെലുങ്കിൽ നിന്നും അവസരം വന്നത്. അങ്ങനെ സിനിമകൾ ചെയ്ത് പോവുകയായിരുന്നു. സിനിമ ചെയ്യാൻ എനിക്ക് ഭാഷ ഇതുവരെ പ്രശ്നമായിട്ടില്ല. ഒരു സിനിമയിലും ഇതുവരെ സ്വന്തമായി ഡബ്ബ് ചെയ്തിട്ടില്ല.'

    Also Read: '5500 സ്ക്വയർ ഫീറ്റിൽ ചുമരുകളില്ലാതെ മൂന്ന് കോടിയുടെ വീട്'; അനു ജോസ‌ഫിന്റെ പുത്തൻ വീടിന്റെ വിശേഷങ്ങൾ!Also Read: '5500 സ്ക്വയർ ഫീറ്റിൽ ചുമരുകളില്ലാതെ മൂന്ന് കോടിയുടെ വീട്'; അനു ജോസ‌ഫിന്റെ പുത്തൻ വീടിന്റെ വിശേഷങ്ങൾ!

    അല്ലാതെ വന്ന വഴി മറന്നതല്ല

    'എല്ലാ ഭാഷയിലുള്ള ആളുകളും വളരെ ടാലന്റഡാണ്. സിനിമയിൽ വലിയ സൗഹൃദങ്ങൾ ഉണ്ടായിട്ടില്ല. എല്ലാവരുടേയും കൂടെ ഈസിയായിട്ടാണ് വർക്ക് ചെയ്തിട്ടുള്ളത്. വിക്രാന്ത്, ജീവ, മണിക്കുട്ടൻ, സുരേഷ് ​ഗോപി, ബാല, ശ്രീകാന്ത്, അനൂപ് മേനോൻ, ജയസൂര്യ ഈ നായകന്മാർ‌ക്കൊപ്പമാണ് ആദ്യ കാലങ്ങളിൽ അഭിനയിച്ചത്.'

    'മണിക്കുട്ടന്റെ പേര് വിട്ടുപോയതുകൊണ്ടാണ് മൂന്നാമത് പറഞ്ഞത്. അല്ലാതെ വന്ന വഴി മറന്നതല്ല. എരിവും പുളിയുമുള്ള ഡയലോ​ഗുകൾ പറഞ്ഞതുകൊണ്ട് മാത്രം ആളുകൾ എന്നെ ശ്രദ്ധിക്കുമെന്ന് എനിക്ക് തോന്നിയിട്ടില്ല.'

    നായകന്മാരെ കുറിച്ച് ഹണി റോസ്

    'അങ്ങനെയാണെങ്കിലും ഒത്തിരി സിനിമകൾ വിജയിക്കുമായിരുന്നു. ട്രിവാൻഡ്രം ലോഡ്ജ് പ്രേക്ഷകർ ഇഷ്ടപ്പെട്ട സിനിമയായിരുന്നു. ഇങ്ങനേയും കഥപറയാമെന്ന് ട്രിവാൻജഡ്രം ലോഡ്ജ് തെളിയിച്ചു' ഹണി റോസ് പറഞ്ഞു. 17 വർഷത്തോളമായി മലയാള സിനിമ രംഗത്ത് പ്രവർത്തിക്കുന്ന താരമാണ് ഹണി റോസ്.

    'ബോഡിഷെയ്മിങ്ങിന്റെ ഭയാനകമായ വേർഷനാണ് ഞാൻ അനുഭവിക്കുന്നത്. ആദ്യമൊക്കെ ഇതു കാണുമ്പോൾ ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷെ ഒരു പരിധി കഴിഞ്ഞാൽ ഇതിനെതിരെ എങ്ങനെ പ്രതികരിക്കാനാണ്?.'

    എരിവും പുളിയുമുള്ള ഡയലോ​ഗുകൾ

    'സോഷ്യൽ മീഡിയയിൽ വന്ന് ഇത്തരം കമന്റുകളിടുന്ന ആളുകൾ വളരെ ചെറിയ ശതമാനം മാത്രമാണുളളതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരം ചിന്തകളെല്ലാം അവസാനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ എന്നെക്കുറിച്ച് വരുന്ന പല വ്യാജ വാർത്തകളിലും പ്രമുഖരുടെ പേരുകൾ വലിച്ചിഴക്കപ്പെട്ടപ്പോൾ അതും വിഷമമുണ്ടാക്കി.'

    എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഹണി റോസ് പറഞ്ഞത്. ഒരു സിനിമ പശ്ചാത്തലവും ഇല്ലാതെ വന്നാണ് ഹണി മലയാളത്തിലെ മുൻനിര നായികയായി മാറിയത്.

    Read more about: honey rose
    English summary
    Actress Honey Rose Open Up About Her Heroes And Other Language Movie Experience, Goes Viral-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X