'ബാലയ്യയെ കുറിച്ച് അറിഞ്ഞത് ട്രോളുകളിലൂടെ, അദ്ദേഹം അടുത്തിരുന്ന് എല്ലാം പറഞ്ഞ് തരും, എനർജെറ്റിക്കാണ്'; ഹണി

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ നായകനായെത്തിയ മോണ്‍സ്റ്ററിലെ ഭാമിനി എന്ന കഥാപാത്രം ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു.

ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയതും ഹണി റോസായിരുന്നു. ഇപ്പോള്‍ താരം തെലുങ്കിലാണ് തിളങ്ങുന്നത്. തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പം ഹണി റോസ് അഭിനയിച്ച സിനിമ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്.

വീരസിംഹ റെഡ്ഡിയില്‍ ഹണി റോസും ശ്രുതി ഹാസനുമാണ് നായികമാരായി എത്തിയത്. വീരസിംഹ റെഡ്ഡിയുടെ വിജയത്തോടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ഹണി റോസ് ശ്രദ്ധ നേടിയിരുന്നു. നന്ദമൂരി ബാലകൃഷ്‌ണയ്‌ക്കൊപ്പം വീണ്ടും താരം സിനിമ ചെയ്യാൻ പോവുകയാണ്.

ബാലയ്യയെ കുറിച്ച് അറിഞ്ഞത് ട്രോളുകളിലൂടെ

അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിലാണ് ഹണി റോസ് വേഷമിടുക. അതേസമയം തെലുങ്ക് സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ് ഇപ്പോൾ.

'അച്ഛനും അമ്മയും ഇഷ്ടപ്പെട്ട് ഇട്ട പേരാണ് ഹണി എന്നത് റോസ് എന്നത് അമ്മയുടെ പേരാണ്. ഹണി എന്ന പേര് എനിക്കിഷ്ടമാണ്. തെലുങ്കിൽ ചെല്ലുമ്പോൾ ഹണി എന്ന് ഉച്ചരിക്കാൻ അവർക്ക് പറ്റാറില്ല.'

അദ്ദേഹം അടുത്തിരുന്ന് എല്ലാം പറഞ്ഞ് തരും

'തെലുങ്കിൽ ചെല്ലുമ്പോൾ അവർ അണി എന്നൊക്കെയാണ് എന്നെ വിളിക്കാറുള്ളത്. വളരെ ​ഗ്രാമപ്രദേശമാണ് എന്റേത്. ഒരു ചെറിയ ആ​ഗ്രഹത്തിന്റെ പുറത്താണ് സിനിമയിലേക്ക് വന്നത്. പഠിക്കാൻ എനിക്ക താൽപര്യമില്ലായിരുന്നു. പത്താം ക്ലാസ് മുതൽ ഡിസ്റ്റൻസ് ലേണിങാണ്.'

'ബി.എ കംപ്ലീറ്റ് ചെയ്തു. ലാൽ സാർ ഒരു ലെജന്റാണ് അദ്ദേഹത്തോടൊപ്പം മൂന്ന്, നാല് സിനിമകൾ ചെയ്യാൻ കഴിഞ്ഞു. അ​​ദ്ദേഹം പഠിച്ച് മനസിലാക്കി സിനിമ ചെയ്യുന്നത് കാണാൻ രസമാണ്. റസ്റ്റ് എടുക്കുന്നത് പോലും വലിയ താൽപര്യമില്ല.'

വളരെ കംഫേർട്ടാണ് അ​ദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ

'അദ്ദേഹം ഭയങ്കര ഹാർഡ് വർക്കിങാണ്. ഇവരൊക്കെ മെഷീൻ പോലെയാണ് വർക്ക് ചെയ്യുന്നത്. അവർക്ക് റസ്റ്റ് എടുക്കുന്നത് പോലും വലിയ താൽപര്യമില്ല. മമ്മൂക്കയുടെ സിനിമയിൽ അവസരം വന്നപ്പോൾ സന്തോഷത്തോടൊപ്പം ടെൻഷനും വന്നു. കാരണം അദ്ദേഹം കുറച്ച് ദേഷ്യമുള്ളയാളാണെന്നൊക്കെ കേട്ടിട്ടുണ്ടല്ലോ.'

'പക്ഷെ വളരെ കംഫേർട്ടാണ് അ​ദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ. ചെറിയ തമാശയൊക്കെ അദ്ദേഹം പറയും. ഒരു സിനിമ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. ബാലയ്യയെ പറ്റി കൂടുതൽ ‍ഞാൻ അറിഞ്ഞത് ട്രോളും മറ്റും കണ്ടിട്ടാണ്.'

ഭയങ്കര എനർജറ്റിക്കാണ്

'അദ്ദേഹത്തിന്റെ സിനിമകൾ ‍ഞാൻ കണ്ടിട്ടുണ്ട്. ലെജന്റാണ് കണ്ടിട്ടുള്ളത്. എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അഖണ്ഡയാണ്. ഞാൻ അത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പിന്നെ അദ്ദേഹത്തെ പറ്റി അന്വേഷിച്ചപ്പോൾ ദേഷ്യമുള്ളയാളാണെന്ന് കണ്ടിരുന്നു.'

'പക്ഷെ ആദ്യ ദിവസം അദ്ദേഹ​ത്തെ കണ്ടപ്പോഴും ഒപ്പം വർക്ക് ചെയ്തപ്പോഴും എനിക്ക് മനസിലായി അദ്ദേഹം അങ്ങനെയൊരാളെയല്ലെന്ന്. നന്നായി സംസാരിക്കും. ഭയങ്കര എനർജറ്റിക്കാണ്. അദ്ദേഹം വളരെ ആക്ടീവാണ്. അദ്ദേഹത്തിന് ഫൈറ്റും ഡാൻസുമാണ് ഏറ്റവും ഇഷ്ടം.'

തുടക്കത്തിൽ നല്ല വിഷമമായിരുന്നു

'നല്ല സപ്പോർട്ടീവാണ്. ഡയലോ​ഗൊക്കെ അദ്ദേഹം അടുത്തിരുന്ന് പറഞ്ഞ് തരും. വളരെ ജെനുവിനാണ്. ഭാമിനിയായി അഭിനയിച്ചപ്പോൾ‌ സംവിധായകനാണ് പറഞ്ഞത് മേക്കപ്പ് ഇടേണ്ടെന്ന്. ഓഫൻസീവായിട്ടുള്ള കമന്റ് വരുമ്പോൾ നിയമത്തിന്റെ വഴിക്ക് നീങ്ങിയാലോ എന്നുള്ള തോന്നൽ വരും.'

'തുടക്കത്തിൽ നല്ല വിഷമമായിരുന്നു. പിന്നെ ദിവസവും വന്നപ്പോൾ യുസ്ഡായി. എല്ലാ സിനിമകളിലും എഞ്ചോയ് ചെയ്താണ് അഭിനയിച്ചത്. സാരിയാണ് കൂടുതൽ ഉപയോ​ഗിക്കുന്നത്. അതാണ് നല്ലതെന്ന് ആളുകൾ പറയാറുണ്ട്' ഹണി റോസ് പറയുന്നു.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X