'ലിപ് ലോക്ക് ചെയ്തപ്പോൾ തെറ്റായി തോന്നിയില്ല, പിന്നീട് അത് അവർ ഉപയോ​ഗിച്ച രീതി എന്നെ വിഷമിപ്പിച്ചു'; ഹണി റോസ്!

സോഷ്യൽമീഡിയയിൽ വളരെ അധികം ആരാധകരുള്ള നടിയാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോകളും വീ‍ഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലാണ്. ഒരുപക്ഷെ സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ പരിഹസിച്ചിട്ടുള്ള സെലിബ്രിറ്റിയും ഹണി റോസായിരിക്കും. താരം ഏറ്റവും കൂടുതൽ അധിക്ഷേപം കേട്ടത് തന്റെ ശരീരത്തിന്റെ പേരിലാണ്.

ഏറ്റവും കൂടുതൽ ക്രൂരമായ തരത്തിലുള്ള ബോഡി ഷോയ്മിങ് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളതും ഹ​ണി റോസിനാണ്. വളരെ വർഷങ്ങളായി സിനിമയിലുണ്ടെങ്കിലും തന്റെ അഭിനയത്തിലുള്ള പ്രാവീണ്യം പ്രേക്ഷകർക്ക് കാണിച്ച് കൊടുക്കാൻ ഹണി റോസിന് അവസരം ലഭിച്ചിട്ടില്ല.

ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ മോൺസ്റ്റർ പരാജയമായിരുന്നുവെങ്കിലും അതിലെ ഹണിയുടെ പ്രകടനത്തിനെ ആരാധകർ പ്രശംസിച്ചിരുന്നു. മോൺസ്റ്റർ കുറച്ചെങ്കിലും കണ്ടത് ഹണി റോസിന് വേണ്ടിയാണെന്നാണ് പല ആരാധകരും സിനിമ കണ്ടശേഷം സോഷ്യൽമീഡിയയിൽ കുറിച്ചത്.

നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് താൻ എപ്പോഴും കാത്തിരിക്കുന്നതെന്ന് ഹണി റോസ് പറയാറുണ്ട്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

ലിപ് ലോക്ക് ചെയ്തപ്പോൾ തെറ്റായി ഒന്നും തോന്നിയില്ല

നല്ല സിനിമകൾ ഹണി റോസിന് ലഭിക്കുന്നില്ലെന്നും കുറെ ഉദ്ഘാടനങ്ങൾ കിട്ടുന്നതുകൊണ്ട് മാത്രമാണ് ഹണി ഫീൽഡ് ഔട്ട് ആകാത്തതെന്നും ചിലർ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. ‌വളരെ തരംതാണ തരത്തിലുള്ള ബോഡി ഷെയ്മിങ് വരെ നേരിടേണ്ടി വന്നിട്ടും ഹണി റോസ് പൊട്ടിതെറിച്ചിട്ടില്ല.

ഇപ്പോഴിത സിനിമയിൽ നിന്നും തനിക്കുണ്ടായ ഒരു വിഷമകരമായ അനുഭവത്തെ കുറിച്ച് ഹണി റോസ് വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷനിൽ പങ്കെടുത്തപ്പോഴാണ് സിനിമാ മേഖലയിലെ അനുഭവങ്ങൾ ഹണി റോസ് പങ്കുവെച്ചത്.

അത് അവർ ഉപയോ​ഗിച്ച രീതി എന്നെ വിഷമിപ്പിച്ചു

'റിങ് മാസ്റ്ററിൽ നെ​ഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും അത് ചെയ്യാൻ എനിക്ക് സന്തോഷമായിരുന്നു. നെ​ഗറ്റീവ് റോളാകുമ്പോൾ പെർഫോം ചെയ്യാൻ കുറച്ച് കൂടി സ്പേസുണ്ടാകും. റാഫി സാർ കഥ പറഞ്ഞപ്പോൾ ടെൻഷനുണ്ടായിരുന്നു.'

'എങ്ങനെ ചെയ്യുമെന്ന് ആലോചിച്ച്. പിന്നീട് എനിക്ക് തോന്നി വിട്ടുകളയാൻ പാടില്ല. ഇത് ചെയ്യണമെന്ന്. പിന്നെ ദിലീപേട്ടന്റെ സിനിമ കൂടിയാണ് റിങ് മാസ്റ്റർ. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാ​ദങ്ങൾ എന്നെ ബാധിക്കുകയോ അത്തരത്തിലുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരികയോ ചെയ്തിട്ടില്ല.'

റിങ് മാസ്റ്ററിലേത് ഒരു കഥാപാത്രം മാത്രമായിരുന്നു

'എന്നെ സംബന്ധിച്ചിടത്തോളം റിങ് മാസ്റ്ററിലേത് ഒരു കഥാപാത്രം മാത്രമായിരുന്നു. സിനിമയിറങ്ങിയ ശേഷം ഞാൻ ഏതോ മാ​ഗസീനിൽ വായിച്ചിരുന്നു ഏതോ നടിയെ കളിയാക്കിയുള്ളതാണ് ഞാൻ ചെയ്ത കഥാപാത്രം എന്ന തരത്തിൽ പക്ഷെ എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല.'

'എനിക്കൊരു കഥാപാത്രം വന്നു ഞാൻ അത് ചെയ്തു അത്രമാത്രം. റൂമേർസ് ഇഷ്ടപോലെ ഉണ്ടാകും. ചിലർ സ്റ്റോറികൾ ഉണ്ടാക്കാൻ മാത്രമായി ഉണ്ട്. എന്നെ കുറിച്ച് അധികം റൂമേർസ് ഞാൻ കേട്ടിട്ടില്ല.'

ഏതോ യുവനടനുമായി പ്രണയത്തിലാണെന്ന് ​ഗോസിപ്പ് കണ്ടിരുന്നു

'ഒരിടയ്ക്ക് ഞാൻ ഏതോ യുവനടനുമായി പ്രണയത്തിലാണെന്ന് ​ഗോസിപ്പ് കണ്ടിരുന്നു. പിന്നീട് അത് കണ്ടില്ല. ഏത് യുവനടനാണെന്ന് എനിക്ക് അറിയില്ല. വൺ ബൈ ടുവെന്ന മുരളി ​ഗോപി സിനിമയിൽ അഭിനയിച്ചപ്പോൾ‌ ലിപ് ലോക്കുണ്ടെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നില്ല.'

'ഷൂട്ട് തുടങ്ങിയ ശേഷമാണ് അക്കാര്യം പറയുന്നത്. അവർ എന്നെ പറഞ്ഞ് കൺവിൻസ് ചെയ്യിപ്പിച്ചു. അതിനാൽ എനിക്ക് കുഴപ്പം തോന്നിയില്ല. തെറ്റില്ലെന്നും തോന്നി. കഥാപാത്രം ആവശ്യപ്പെടുന്നുണ്ടായിരുന്നു.'

ആ സീൻ പബ്ലി സിറ്റിക്ക് വേണ്ടി യൂസ് ചെയ്തപ്പോൾ എനിക്ക് വിഷമം തോന്നി

'പക്ഷെ അവർ ആ സീൻ പബ്ലി സിറ്റിക്ക് വേണ്ടി യൂസ് ചെയ്തപ്പോൾ എനിക്ക് വിഷമം തോന്നി. മാർക്കറ്റിങ് തന്ത്രമായിരിക്കും. അവർ അത് ഉപയോ​ഗിച്ച രീതിയാണ് എന്നെ വിഷമിപ്പിച്ചത്' ഹണി റോസ് പറഞ്ഞു.

ഹണി റോസിന്റെ അവസാനമായി പുറത്തിറങ്ങിയ മോൺസ്റ്ററിൽ മോഹൻലാൽ ആയിരുന്നു നായകൻ. ഡബിൾ മീനിങ് ഡയലോ​ഗിന്റെ പേരിൽ‌ സിനിമ ഒടിടിയിൽ റിലീസ് ചെയ്ത ശേഷം നിരവധി പേർ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരുന്നു.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X