ഉദ്ഘാടനത്തിന് പോകുമ്പോൾ വസ്ത്രമാണ് ശ്രദ്ധിക്കുക! ആള്‍ക്കൂട്ടത്തെ സന്തോഷിപ്പിക്കുയാണ് ലക്ഷ്യമെന്ന് ഹണി റോസ്

മലയാളത്തിന്റെ പ്രിയനടിയായ ഹണി റോസിപ്പോള്‍ അറിയപ്പെടുന്നത് ഉദ്ഘാടനം സ്റ്റാര്‍ എന്ന പേരിലാണ്. കേരളത്തിലങ്ങോളം ഹണിയുടെ ഉദ്ഘാടനം നടക്കുന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി നിറയാറുള്ളത്. മറ്റുള്ള നടിമാര്‍ക്കൊന്നും ലഭിക്കാതെ ഹണിയ്ക്ക് മാത്രമായി ഇത്രയധികം പരിപാടി എങ്ങനെ കിട്ടുന്നുവെന്ന ചോദ്യം ഉയരാറുണ്ട്.

സത്യത്തില്‍ ഇതിപ്പോള്‍ തുടങ്ങിയതല്ലെന്നാണ് ഹണിയിപ്പോള്‍ പറയുന്നത്. തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഉദ്ഘാടനങ്ങള്‍ക്ക് പോകുന്നതിന്റെ വൈബിനെ കുറിച്ച് സംസാരിക്കുകയാണ് ഹണി.

honey-rose

ഹണി റോസിന് മാത്രം ഇത്രയും ഉദ്ഘാടനങ്ങള്‍ കിട്ടുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെയാണ്. 'ഓരോരുത്തരും എത്ര പ്രാര്‍ഥനയോടും സ്വപ്‌നത്തോടുമാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്. അത് ഉദ്ഘാടനം ചെയ്യാന്‍ എന്നെ തീരുമാനിക്കുന്നതും വിളിക്കുന്നതും സന്തോഷമുള്ള കാര്യമാണ്.

കരിയറിന്റെ തുടക്കം മുതലേ ഉദ്ഘാടനങ്ങള്‍ കിട്ടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും ആഘോഷിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. അഭിനയിച്ച സിനിമകള്‍ വിജയിക്കുമ്പോള്‍ ഉദ്ഘാടനങ്ങളുടെ എണ്ണം കൂടുന്നതായിരുന്നു പതിവ്. ഇപ്പോള്‍ വരുന്ന ഉദ്ഘാടനങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ല. പണ്ട് ഇത്തരം ചടങ്ങുകള്‍ക്ക് പോകുമ്പോള്‍ ഫോട്ടോയും വീഡിയോയും എടുത്തിരുന്നില്ല.

ഒരു ഫോട്ടോഷൂട്ട് പോലും മര്യാദയ്ക്ക് ചെയ്യാത്ത ആളായിരുന്നു ഞാന്‍. ഇപ്പോള്‍ അതൊരു മാര്‍ക്കറ്റിങ് രീതിയാണെന്ന് തിരിച്ചറിഞ്ഞ് ചെയ്യുന്നുണ്ട്. നടി എന്ന നിലയില്‍ ഈ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ അങ്ങനെയൊക്കെ ചെയ്‌തേ പറ്റൂ. അതിന്റെ ഗുണം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാനും പറ്റുന്നുണ്ട്.

ഓരോ ഉദ്ഘാടനവും വളരെ ആസ്വദിച്ചാണ് ഞാന്‍ ചെയ്യുന്നത്. ആള്‍ക്കൂട്ടത്തിന്റെ വൈബ് തിരിച്ചറിഞ്ഞാല്‍ മാത്രമേ അതിന് പറ്റൂ. ചടങ്ങ് കഴിഞ്ഞാലുടന്‍ എങ്ങനെയും അവിടെ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കാറില്ല. എന്നെ കാണാനെത്തിയ ആള്‍ക്കൂട്ടത്തെ ഏറ്റവും സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം. അവരോട് സംസാരിക്കുന്നത് മുതല്‍ സെല്‍ഫി എടുക്കുന്നത് വരെ അതിന്റെ ഭാഗമാണ്.

honey-rose

ചിലരൊക്കെ സെല്‍ഫി എടുക്കാന്‍ ആഗ്രഹിച്ച് അടുത്തെത്തും. ചിലര്‍ ചോദിക്കാനുള്ള മടി കാണ്ട് സംശയിച്ച് നില്‍ക്കും. ആരെയും നിരാശരാക്കില്ല. ചിലരുടെ കൈയ്യില്‍ നിന്നും ഫോണ്‍ വാങ്ങി സെല്‍ഫി എടുത്ത് കൊടുക്കും. ഇതൊക്കെ ആണ്‍ക്കൂട്ടത്തിന്റെ മനസ് അറിയുന്നത് കൊണ്ട് മാത്രം ചെയ്യുന്നതാണെന്നും ഹണി പറയുന്നു.

ഉദ്ഘാടനത്തിന് പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് കോസ്റ്റിയൂമാണ്. ഓരോ ഉദ്ഘാടനവും ഓരോ സെലിബ്രേഷനാണ്. പരമാവധി ഗംഭീരമാക്കേണ്ടത് അപ്പോഴാണ്. അതെന്റെ കടമയാണ്. അതുകൊണ്ട് നല്ല റിച്ച് ആയിട്ടുള്ള വേഷങ്ങള്‍ തന്നെയാണ് ധരിക്കുന്നത്. റെഡിമെയിഡും ഡിസൈന്‍ വേഷങ്ങളുമൊക്കെ ഇടാറുണ്ട്. കോസ്റ്റിയൂം ഡിസൈനിങ് ഇഷ്ടമുള്ള പരിപാടിയാണ്. അതുകൊണ്ട് തന്നെ നല്ല റഫറന്‍സുകള്‍ എടുത്ത് വെക്കും. പിന്നീട് ഡിസൈനര്‍ ഷിജുവും ഞാനും മമ്മിയും കൂടിയിരുന്ന് അത് ഡിസ്‌കസ് ചെയ്തിട്ട് ഡ്രസ് പ്ലാന്‍ ചെയ്യും. ഒരു ടീം വര്‍ക്ക് എന്ന് പറയാം.

സിനിമയിലാണെങ്കില്‍ കഥാപാത്രത്തിന്റെ വേഷങ്ങളെ പറ്റുകയുള്ളു. ഇതുപോലെ വെറൈറ്റിയൊന്നും പറ്റില്ലല്ലോ. അപ്പോള്‍ പരീക്ഷണം നടത്താനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഉദ്ഘാടന വേദികള്‍. അതുകൊണ്ട് ഞാനവിടെയങ്ങ് അടിച്ച് പൊളിക്കും. പിന്നെ എന്റെ വസ്ത്രങ്ങള്‍ എവിടെ നിന്ന് വാങ്ങിയെന്നും ഇതെന്ത് മെറ്റീരിയല്‍ ആണെന്നുമൊക്കെ ഒരുപാട് പേര്‍ ചോദിക്കാറുണ്ടെന്നും നടി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X