ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഇതാദ്യമായിട്ടാണ്! സന്തോഷം പറഞ്ഞ് നടി ഹണി റോസ്

ഉദ്ഘാടനം സ്റ്റാര്‍ എന്നാണ് പലരും നടി ഹണി റോസിനെ കളിയാക്കി വിളിക്കാറുള്ളത്. സിനിമയില്‍ അഭിനയിക്കുന്നതിനെക്കാളും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്യുന്നതു കൊണ്ടാണ് നടിക്ക് അങ്ങനൊരു പേര് വന്നത്. എന്നാല്‍ ഹണി റോസ് നായികയായി അഭിനയിക്കുന്ന റേച്ചല്‍ എന്ന പുത്തന്‍ സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ.

ഇതുവരെയുള്ള കരിയറില്‍ ഹണി അവതരിപ്പിക്കാത്തതും വേറിട്ടു നില്‍ക്കുന്നതുമായ കഥാപാത്രവുമായിട്ടാണ് പുത്തന്‍ സിനിമ എത്തുന്നത്. മാത്രമല്ല ചിത്രത്തില്‍ ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷമാണ് നടി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ചെയ്യാന്‍ അത്ര എളുപ്പമുള്ളതായിരുന്നില്ലെന്നാണ് മനോരമയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ നടി പറയുന്നത്.

honey-rose-

'ഇറച്ചി വെട്ടുകാരി ആയിട്ടാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത്. അങ്ങനെ ഒരു കഥാപാത്രമായത കൊണ്ട് ഒറ്റ ദിവസം കൊണ്ട് ഓടിപ്പോയി അഭിനയിക്കാന്‍ പറ്റില്ല. ഇറച്ചി വെട്ടുന്നവരെല്ലാം ആ ജോലി ചെറുപ്പം മുതല്‍ കണ്ടു വളര്‍ന്നു വന്നിട്ട് ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ അത്തരം ആളുകളെ കണ്ടു പഠിക്കേണ്ടതായി വന്നു.

ഞാന്‍ യാത്ര പോവുന്ന എവിടെയെങ്കിലും ഇറച്ചി കട കണ്ടാല്‍ അവിടെ വണ്ടി നിര്‍ത്തി അവര്‍ ചെയ്യുന്നത് കണ്ടു പഠിക്കുമായിരുന്നു. ഈ ജോലി ചെയ്യുന്ന ഓരോ ആളുകള്‍ക്കും അവരുടേതായ ഒരു സ്‌റ്റൈലും കൈവഴക്കവുമൊക്കെ ഉണ്ടാവും. ഇറച്ചി വെട്ടുന്ന ഒരു ചേട്ടനെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എനിക്ക് പരിചയപ്പെടുത്തി തന്നു.

ആ ചേട്ടന്‍ ചെയ്യുന്നത് നോക്കി ഇറച്ചി വെട്ടി പ്രാക്ടീസ് ചെയ്തിട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാന്‍ എത്തിയത്. പ്രാക്ടീസിന്റെ സമയത്ത് രാവിലെ കുറേ ഇറച്ചി കൊണ്ടുവന്ന് വെക്കും. ഞാന്‍ നിന്ന് വെട്ടും.

അവസാനം വെട്ടി വെട്ടി ഇറച്ചി പേസ്റ്റ് പോലെ ആകും. ഇറച്ചി വെട്ടുകാരി ആകുമ്പോള്‍ വെട്ടുന്ന മൃഗത്തിന്റെ തല, നാക്ക്, വാല്, ആന്തരിക അവയവങ്ങള്‍ തുടങ്ങി പലഭാഗങ്ങളും കാണേണ്ടതായി വരും. ആദ്യമൊക്കെ ഒരു അറപ്പ് തോന്നിയിരുന്നെങ്കിലും പിന്നെ അതൊക്കെ മാറിയെന്നും നടി പറയുന്നു.

honey-rose-

ഈ കഥാപാത്രം ഞാന്‍ ചെയ്താല്‍ എങ്ങനെയിരിക്കും എന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നെ ലുക്ക് ടെസ്റ്റ് ചെയ്തു നോക്കി. ഒരു ബ്ലൗസും പാവാടയും ഇട്ട് നോക്കി. അതാണ് റേച്ചലിന്റെ വേഷം. ആ ലുക്കില്‍ ഫോട്ടോഷൂട്ട് കൂടി നടത്തിയതോടെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. സിനിമയ്ക്ക് വേണ്ടി മേക്കപ്പ് ഒന്നുമില്ലെന്നും കളര്‍ ചെയ്ത എന്റെ മുടിയില്‍ കറുപ്പ് നിറം അടിച്ച് അത് കെട്ടിവെച്ചിരിക്കുകയാണ് ആകെ ചെയ്തിട്ടുള്ളത്.

സിനിമയില്‍ നിന്നും ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ഹണി റോസ് ഇന്‍ ആന്‍ഡ് അസ് എന്ന് എഴുതിയിരുന്നു. അത് കണ്ടപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയത്. ഇത്രയും വര്‍ഷത്തെ സിനിമ ജീവിതത്തില്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ ഒരുപാട് പാഷനോട് കാണുന്ന ജോലിയാണ് സിനിമ അഭിനയം.

പക്ഷേ ഇതുവരെ സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഒന്നും കിട്ടിയില്ല. റേച്ചല്‍ ഒരു ഭാഗ്യമായിട്ടാണ് കാണുന്നത്. നമ്മള്‍ ചെയ്യുന്ന കാര്യത്തില്‍ നൂറു ശതമാനം ആത്മസമര്‍പ്പണം ഉണ്ടെങ്കില്‍ ഏറ്റവും മികച്ചത് നമ്മെ തേടിയെത്തുമെന്നും ഹണി പറയുന്നു.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X