For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹണി റോസ് ഇത്രയും ജാഡ കാണിക്കുന്നതിന് കാരണമെന്താണ്? ഒടുവില്‍ പ്രേക്ഷകരുടെ ചോദ്യത്തിന് നടിയുടെ മറുപടിയിങ്ങനെ

  |

  മലയാള സിനിമയക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ഹണി പിന്നീട് നായികയായി അഭിനയത്തില്‍ സജീവമായി. ഇപ്പോള്‍ മുന്‍നിരയിലേക്ക് കൂടി വളര്‍ന്ന് വന്ന നടി അമ്മ സംഘടനയുടെ നേതൃത്വനിരയിലുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.

  അടുത്തിടെ ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിട്ടെത്തുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി ഹണി എത്തിയിരുന്നു. സിനിമയിലെയും കുടുംബത്തിലെയും വിശേഷങ്ങളാണ് പരിപാടിയിലൂടെ നടി പങ്കുവെച്ചത്. ഇതിനിടയില്‍ പൊതുപരിപാടിയില്‍ വേഷം മാറി പോവുന്നതിനെ പറ്റിയും ഹണി പറഞ്ഞിരുന്നു. വിശദമായി വായിക്കാം..

  ഹണി റോസ് അല്‍പം ജാഡക്കാരിയാണെന്ന് എല്ലാവരും പറയുന്നതിന്റെ കാരണമെന്താണെന്നാണ് അവതാരകന്‍ ചോദിച്ചത്..

  'നമ്മള്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നാവാം അങ്ങനൊരു അഭിപ്രായത്തിലേക്ക് ആളുകള്‍ എത്തിയതെന്ന് തോന്നുന്നു. കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് ചില താരങ്ങളെ പറ്റി ഒരു ഇമേജ് ഉണ്ടാവും. കുറേ വില്ലന്‍ വേഷം ചെയ്ത നടന്മാരെ കാണുമ്പോള്‍ നമുക്ക് തന്നെ പേടിയാവും. നമ്മുടെ അടുത്ത് പ്രശ്‌നം ഉണ്ടാക്കുമോ എന്നൊക്കെയുള്ള പേടി വരുമെന്ന്' ഹണി പറയുന്നു.

  Also Read: ഈ ശരീരം കൊണ്ട് എല്ലാം ചെയ്യാം; പണം കണ്ടിട്ടാണോ ഗുണ്ടിനെ കല്യാണം കഴിച്ചത്? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരങ്ങൾ

  ഞാന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം അല്‍പം ബോള്‍ഡായിട്ടുള്ളതാണ്. എന്തും എതിര്‍ത്ത് പറഞ്ഞ് ആരെയും കൂസാത്ത റോളുകളാണ് അവയില്‍ പലതും. അതുകൊണ്ട് അങ്ങനൊരു തോന്നല്‍ ഉണ്ടായേക്കുമെന്നും നടി വ്യക്തമാക്കുന്നു. അതേ സമയം ആളുകളുടെ ഇടയിലേക്ക് താന്‍ ഇറങ്ങി ചെല്ലുന്ന രീതിയെ പറ്റിയും ഹണി പറഞ്ഞു.

  Also Read: അത് കഴിയുന്നത് വരെയുള്ള മൂന്ന് ദിവസം ഞാൻ കുളിച്ചില്ല; ലൊക്കേഷന്‍ വൃത്തിയില്ലായിരുന്നുവെന്ന് നടി പരിനീതി ചോപ്ര

  ഞാന്‍ ചില പരിപാടികളൊക്കെ ചെയ്യാറുണ്ട്. ആളുകളെ കാണുമ്പോള്‍ നമുക്കും നമ്മെളെ കാണുമ്പോള്‍ അവര്‍ക്കും സന്തോഷമാണെന്ന് നടി പറയുന്നു. ഇടയ്ക്ക് ഹണി പര്‍ദ്ദ ഇട്ട് നില്‍ക്കുന്നത് സിസിടിവിയില്‍ കണ്ടതിനെ പറ്റിയും അവതാരകന്‍ ചോദിച്ചു.

  'ഇടയ്ക്ക് ലുലു മാളില്‍ എന്തെങ്കിലും സാധനങ്ങളൊക്കെ വാങ്ങിക്കാന്‍ പോവുമ്പോള്‍ പര്‍ദ്ദ ഇട്ടിട്ട് പോവും. അത് വളരെ രസകരമായ കാര്യമാണ്. ഇടയ്ക്ക് അവിടെ പോവുമ്പോള്‍ സിനിമയുടെ പ്രൊമോഷനൊക്കെ നടക്കുന്നുണ്ടാവും. അവര്‍ പറയുന്നതൊക്കെ കേട്ട് ഞാന്‍ അവിടെ പോയി നില്‍ക്കും. ഭയങ്കര രസമാണത്. അതല്ലെങ്കില്‍ അത്രയും വലിയ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നമുക്ക് നില്‍ക്കാന്‍ പറ്റണമെന്നില്ലെന്നും' ഹണി പറഞ്ഞു.

  Also Read: ഒരേ കാറിലാണ് താരങ്ങളുടെ യാത്ര; നടന്‍ സിദ്ധാര്‍ഥും അദിതിയും തമ്മിലുള്ള പ്രണയം ഉറപ്പിച്ച് പാപ്പരാസികള്‍

  ഈ വര്‍ഷം അക്വേറിയം എന്ന ചിത്രമാണ് ഹണി റോസിന്റേതായി മലയാളത്തിൽ റിലീസ് ചെയ്തത്. അതിന് പുറമേ തമിഴില്‍ അഭിനയിച്ച പട്ടാംപൂച്ചി എന്ന സിനിമയും റിലീസ് ചെയ്തു. 2007 ല്‍ ഹണിയുടെ തുടക്ക കാലത്താണ് തമിഴില്‍ അഭിനയിച്ചത്. അതുകഴിഞ്ഞഅ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തമിഴിലേക്ക് വീണ്ടും അഭിനയിക്കാന്‍ പോയത്. ഇനി മലയാളത്തില്‍ മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് വരാനുള്ളത്. തെലുങ്കിലും എന്‍ബികെ 107 എന്നൊരു സിനിമ ഹണിയുടേതായി ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

  English summary
  Actress Honey Rose Opens Up About Why She Going Outside With Burqa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X