'വിനയവും പ്രാർഥനയുമുണ്ട്, ദേഷ്യം വന്നാൽ ഭദ്രകാളി, കല്യാണക്കാര്യം പറയുന്നത് ഹണിക്ക് ഇഷ്ടമല്ല'; മാതാപിതാക്കൾ

അഭിനയത്തിലൂടെ മാത്രമല്ല ഫാഷൻ സെൻസ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങൾക്കൊപ്പം ആകർഷകമായ ആക്സസറികളും മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി പൊതുപരിപാടികളിൽ തിളങ്ങുന്നത്.

താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. സാരിയാണ് ഹണിക്ക് കൂടുതൽ ചേർച്ചയെന്നും ഓരോ വർഷം പിന്നിടുമ്പോഴും കൂടുതൽ സുന്ദരിയാകുന്നുവെന്നും ആരാധകർ നിരന്തരമായി കമന്റിലൂടെയും മറ്റുമായി പറയാറുണ്ട്.

നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷൻ തെലുങ്ക് ചിത്രം വീര സിംഹ റെഡ്ഡിയിൽ ശ്രുതി ഹാസനും ഹണി റോസുമാണ് നായികമാർ. മലയാളത്തിൽ നിന്ന് ലാലും പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, രവി ശങ്കർ, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശർമ തുടങ്ങിയവരും താരനിരയിലുണ്ട്.

സിനിമയുടെ പ്രീ റിലീസ് ചടങ്ങിലെത്തി തെലുങ്കിൽ പ്രസം​ഗിച്ച് ആരാധകരെ കൈയ്യിലെടുത്തിരുന്നു ഹണി റോസ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോപീചന്ദ് മലിനേനിയാണ്. കൂർണലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

വിനയവും പ്രാർഥനയുമുള്ള കുട്ടിയാണ്

ഹണി റോസ് സോഷ്യൽമീഡിയയിലും മറ്റുമായി നിറഞ്ഞ് നിൽക്കുകയാണെങ്കിലും താരത്തിന്റെ മാതാപിതാക്കൾ വളരെ വിരളമായി മാത്രമാണ് അഭിമുഖങ്ങളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിത ഹണി റോസിന്റെ മാതാപിതാക്കൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങലാണ് വൈറലാകുന്നത്.

എല്ലാ കാര്യത്തിലും അച്ഛനും മോളും ഒരുമിച്ചാണ്. വഴക്കുണ്ടാക്കാൻ പോലും. രണ്ടുപേരും ഒരുമിച്ച് നിന്ന് എന്നോട് വഴക്കുണ്ടാകും. ഞങ്ങളുടെ ഐഡിയാസ് തമ്മിൽ യോജിക്കില്ല. ഹണിയും അച്ഛനും പറയുന്നത് എനിക്കും ഞാൻ പറയുന്നത് അവർക്കും മനസിലാവില്ല.'

ദേഷ്യം വന്നാൽ ഭദ്രകാളി

'പത്ത് വർഷം പ്രണയിച്ച ശേഷമാണ് ഹണിയുടെ പപ്പയും ഞാൻ വിവാഹിതരായത്. വിവാഹം കഴിഞ്ഞ ശേഷമാണ് ഞാൻ ബിഎ പഠിക്കാൻ പോയത്. വിവാഹം കഴിഞ്ഞ് മൂന്നാം വർഷമാണ് ഹണി ഉണ്ടായത്. അതിനുശേഷമാണ് മൂലമറ്റത്തേക്ക് താമസം മാറിയത്.'

'ഹണിയെ ഇം​ഗ്ലീഷ് മീഡിയം സ്കൂളിൽ ചേർക്കാനാണ് മൂലമറ്റത്ത് വന്നത്. അതുകൊണ്ട് ഹണിക്ക് സിനിമയിലും അവസരം കിട്ടി. ഹണി സിനിമയിൽ അഭിനയിക്കുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. സിനിമാക്കാര്യം പറഞ്ഞാൽ ഭക്ഷണം പോലും കഴിക്കാതെ പോകുമായിരുന്നു.'

കല്യാണക്കാര്യം പറയുന്നത് ഹണിക്ക് ഇഷ്ടമല്ല

'ആറ് മാസക്കാലം പിണക്കത്തിലായിരുന്നു. പിന്നെ ഹണി തന്നെ ചോദിച്ചപ്പോഴാണ് അച്ഛൻ സമ്മതിച്ചത്. ഹണിയുടെ കുമ്പസാരമാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ. അച്ഛനിഷ്ടം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയാണ്.'

'കല്യാണക്കാര്യം പറയുന്നത് ഹണിക്ക് ഇഷ്ടമല്ല. അത് പറഞ്ഞാൽ പിന്നെ അവൾക്ക് എന്നെ കണ്ടുകൂട. അച്ഛൻ പക്ഷെ അക്കാര്യങ്ങളൊന്നും ഹണിയോട് പറയില്ല. അതൊക്കെ സമയം പോലെ നടക്കും എന്നാണ് ഹണിയുടെ അച്ഛൻ പറയാറുള്ളത്.'

ആറ് മാസക്കാലം  പിണക്കത്തിലായിരുന്നു

'ഞാൻ‌ വഴക്ക് പറഞ്ഞതിന്റെ പേരിൽ‌ എട്ടാം ക്ലാസിൽ‌ പഠിക്കുമ്പോൾ ഹണി ഹോസ്റ്റലിൽ പോയി താമസിക്കാൻ തുടങ്ങിയിരുന്നു. അച്ഛനും ​ഹണിക്ക് കൂട്ട് നിന്നിരുന്നു. ഭയങ്കര പ്രാർഥനയും ഭക്തിയുമുള്ള കുട്ടിയാണ് ഹണി റോസ്. നിർധനരായവരെ സഹായിക്കാൻ ഹണിക്ക് ഒരു മടിയുമില്ല.'

'ഞാൻ തടഞ്ഞാലും അവൾ ചെയ്യും. നല്ല വിനയവുമുള്ള കുട്ടിയാണ്. സിനിമയിലെന്നപോലെ വീട്ടിൽ വന്നും ഹണി അഭിനയിക്കും. ദേഷ്യം വന്നാൽ വീട്ടിൽ ഭദ്രകാളിയാണ്' ഹണി റോസിന്റെ അമ്മ പറഞ്ഞു.

അത് കണ്ടിട്ട് എനിക്ക് ഒരുപാട് സങ്കടമായി

'ഹണിയെ ആദ്യം ഒരു സിനിമയിലേക്ക് പറഞ്ഞ് വെച്ചിരുന്നു. പിന്നീട് ഞങ്ങളോട് പോലും പറയാതെ മോളെ അതിൽ നിന്നും മാറ്റി വേറെ ആളെ കൊണ്ടുവന്ന് അവർ അഭിനയിപ്പിച്ചു. അന്ന് ഹണി ഒരുപാട് കരഞ്ഞു. അത് കണ്ടിട്ട് എനിക്ക് ഒരുപാട് സങ്കടമായി. പിന്നീട് മോൾക്ക് വേണ്ടി ഒരുപാട് സംവിധായകരെ ഞാൻ പോയി കണ്ടിരുന്നു.'

'അങ്ങനെയാണ് വിനയൻ സാർ ഹണിക്ക് അവസരം കൊടുത്ത്. നല്ല സ്വഭാവത്തിന്റെ ഉടമയാണ് ഹണി റോസ്. ഏത് സെറ്റിൽ ചെന്നാലും ആളുകൾ അത് പറയും' ഹണി റോസിന്റെ അച്ഛൻ പറഞ്ഞു.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X