'നന്ദമൂരി ബാലകൃഷ്ണയുടെ നായികയാകാൻ സാധിച്ചത് ഭാ​ഗ്യം, ചങ്ക്സിലെ കഥാപാത്രം പ്രിയപ്പെട്ടത്'; ഹണി റോസ്!

ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഹണി റോസ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് ഹണി മലയാളികളുടെ ഹൃദയം കവർന്നത്. പതിനഞ്ച് വർഷത്തിലേറെയായി അഭിനയ രംഗത്ത് തുടരുന്ന ഹണി മെഗാ സ്റ്റാറുകൾക്ക് ഒപ്പം വരെയും അഭിനയിച്ചിട്ടുണ്ട് . മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും വേരുറപ്പിച്ച നടി അമ്മയുടെ പ്രവർത്തങ്ങളിലും സജീവമാണ്. പതിനാല് വയസിൽ അഭിനയജീവിതം ആരംഭിച്ച നടി 30ൽ എത്തിയപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങി കഴിഞ്ഞു.

2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ ഹണി അരങ്ങേറ്റം കുറിച്ചത്. പതിനാല് വയസിലാണ് മണിക്കുട്ടന്റെ നായികയായി നടി എത്തിയത്. എന്നാൽ 2012 പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്ര‌മാണ് കരിയർ ബ്രെയ്ക്ക് എന്ന് പറയാവുന്ന ഒരു മാറ്റം ഹണി റോസിലെ നടിക്ക് നൽകിയത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ചങ്ക്‌സിലെ അഭിനയത്തിനും നിറഞ്ഞ കൈയ്യടിയാണ് താരത്തിന് ലഭിച്ചത്. അഭിനയിക്കാൻ മാത്രമല്ല സംവിധാനത്തിലും തന്റെ കഴിവ് തെളിയിക്കണം എന്ന് ആഗ്രഹിക്കുന്ന നടിയാണ് ഹണി റോസ്.

മണിക്കുട്ടന്റെ നായികയായി അരങ്ങേറ്റം

അക്വേറിയമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഹണി റോസ് ചിത്രം. ഇപ്പോൾ തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ച് വരികയാണ് ഹണി റോസ്. ഹണിയുടെ പുത്തൻ സിനിമാ വിശേഷങ്ങൾ വായിക്കാം... ആദ്യം അഭിനയിച്ച എന്റെ തെലുങ്ക് സിനിമ പുറത്തിറങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ പിന്നെ ഒരു തെലുങ്ക് സിനിമ എന്നത് മനസിൽ ഉണ്ടായില്ല. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ബാലകൃഷ്ണനൊപ്പം പുതിയൊരു തെലുങ്ക് സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ്. എന്റെ ഭാഗ്യമാണ് ഈ അവസരം. നല്ലൊരു ടീമിനൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യുക എന്നത് ഭാഗ്യം തന്നെയാണ്. സിനിമയുടെ ഷൂട്ട് ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഞാനും ഉടനെ ജോയിൻ ചെയ്യും. കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പേര് മീനാക്ഷി. ബാലകൃഷ്ണ സാറിന്റെ പെയർ ആണ്. പെർഫോം ചെയ്യാൻ ഒരുപാട് സാധ്യതയുള്ള ശക്തമായ ഒരു കഥാപാത്രമാണിത്.

നന്ദമൂരി ബാലകൃഷ്ണയുടെ നായിക വേഷം

വളരെ കുറച്ച് തെലുങ്ക് സിനിമകളെ ഞാൻ കണ്ടിട്ടുള്ളു. ബാലകൃഷ്ണ സാറിന്റെ ലെജൻഡ് പിന്നെ അല്ലു അർജുൻ സിനിമകളുടെ മലയാളം ഡബ്ബിങ് അങ്ങനെ ഒക്കെ. ഞാൻ ഈ ഭാഷക്ക് പുതിയതാണ്. ഞാൻ ഇപ്പോൾ സുരേഷ് എന്ന ഇൻസ്ട്രക്ടറുടെ കീഴിൽ തെലുങ്ക് പഠിക്കുകയാണ്. തെലുങ്ക് സിനിമക്ക് പുറമെ തമിഴിൽ ജയ്‌ക്കൊപ്പം പട്ടാംപൂച്ചി മലയാളത്തിൽ മോഹൻലാലിനൊപ്പം മോൺസ്റ്റർ തുടങ്ങിയ സിനിമകളും അഭിനയിക്കുന്നുണ്ട്. 80 കാലഘട്ടത്തിലെ ഒരു മാധ്യമപ്രവർത്തകയുടെ കഥാപാത്രമാണ് പട്ടാംപൂച്ചിയിൽ ഞാൻ ചെയുന്നത്. അഞ്ചാം പാതിര പോലെ ഒരു സിനിമ എന്ന് പറയാം. ഈ കഥാപാത്രത്തിനായി ഒരുപാട് ചലഞ്ചുകൾ ഞാൻ അഭിമുഖീകരിച്ചു. പ്രത്യേകിച്ച് സെക്കന്റ് ഹാഫിൽ. ഒരുപാട് വർഷങ്ങളായി അടഞ്ഞ് കിടന്ന പൊടിപിടിച്ച ഒരു പഴയ കെട്ടിടത്തിൽ ഞങ്ങൾ ഷൂട്ട് ചെയ്തു. അതൊരു വലിയ അനുഭവം തന്നെയായിരുന്നു.

Recommended Video

ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
ചങ്ക്സ് റിലീസ് ചെയ്തപ്പോൾ നെഗറ്റീവ് റിവ്യൂകൾ

സിനിമകൾ ചെയ്ത് കഴിയുമ്പോൾ ബ്രേക്ക് എടുക്കുന്നത്സി കാര്യങ്ങൾ പതുക്കെ ചെയ്യാൻ‌. സിനിമ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാൻ കഴിയില്ല. ചങ്ക്‌സ് എന്ന സിനിമക്ക് ശേഷമാണ് ഞാൻ വലിയ ഒരു ബ്രേക്ക് എടുത്തത്. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആ കഥാപാത്രം. പക്ഷെ അൽപ്പം ഗ്ലാമറസ് ആയത് കൊണ്ട് ഒരുപാട് നെഗറ്റീവ് റിവ്യൂകൾ കിട്ടിയിരുന്നു. എന്നാൽ ആ സമയത്ത് തന്നെയാണ് എനിക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ വന്നതും. കാര്യങ്ങൾ പതുക്കെ ചെയ്യാം എന്ന് ഞാൻ തീരുമാനിച്ചു. കാമ്പുള്ള സീരിയസ് കഥാപാത്രങ്ങളിലേക്ക് ശ്രദ്ധ മാറ്റാനും എനിക്ക് കഴിഞ്ഞു. ഹണി റോസ് പറയുന്നു. മോഹൻലാലിന്റെ മോൺസ്റ്റർ എന്ന സിനിമയിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X