ഹണി റോസിന്‌റെ മറ്റ് ഭാഷകളിലെ പേരുകള്‍ ഇങ്ങനെ, ഓരോ സ്ഥലത്ത് ചെല്ലുമ്പോള്‍ ഓരോ പേരാണെന്ന് നടി

By Midhun Raj

നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ സിനിമയിലെത്തിയ നടി തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തിയിരുന്നു താരം. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും ഹണി റോസ് തിളങ്ങി. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഉള്‍പ്പെടെയുളള ചിത്രങ്ങളിലൂടെയാണ് നടി ശ്രദ്ധേയായത്.

സാരി ലുക്കില്‍ ഗ്ലാമറസായി നടി ശ്രദ്ധ ദാസ്, ചിത്രങ്ങള്‍ കാണാം

വികെ പ്രകാശ് സംവിധാനം ചെയ്ത സിനിമയിലെ പ്രകടനം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറി. തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെ എല്ലാം നായികയായും ഹണി റോസ് മോളിവുഡില്‍ അഭിനയിച്ചു. കരിയറിന്‌റെ തുടക്കത്തിലാണ് നടി അന്യഭാഷകളില്‍ കൂടുതല്‍ അഭിനയിച്ചത്.

മുതല്‍ കനവേ എന്ന ചിത്രത്തിലൂടെയായിരുന്നു

മുതല്‍ കനവേ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. പിന്നീട് തെലുങ്കിലും കന്നഡത്തിലുമെല്ലാം അഭിനയിച്ചു നടി. അതേസമയം മറ്റ് ഭാഷകളില്‍ പോയപ്പോള്‍ തന്‌റെ പേര് മാറ്റേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് ഹണി റോസ്. കൈരളി ടിവിയുടെ ജെബി ജംഗ്ഷനിലാണ് നടി മനസുതുറന്നത്. 'ഓരോ സ്ഥലത്ത് ചെല്ലുമ്പോള്‍ ഓരോ പേരാണ് തനിക്ക് എന്ന്' ഹണി റോസ് പറയുന്നു.

എവിടെ ചെന്നാലും അവരൊക്കെ ഓരോ പേര്

'എവിടെ ചെന്നാലും അവരൊക്കെ ഓരോ പേര് എനിക്ക് തരും. ഇപ്പോ ഒന്നും ഇല്ല. സൗന്ദര്യ എന്ന പേര് എവിടെയൊ ഉണ്ടായിരുന്നു. കന്നഡത്തില്‍ ഹംസിനി എന്നാണ് പേര്. എനിക്ക് തന്നെ ഇപ്പോ ഓര്‍മ്മയില്ല ആ പേരുകള്‍. അങ്ങനെ പല പേരിലും അറിയപ്പെടുന്നുണ്ട്', നടി പറഞ്ഞു. 'ഇങ്ങനെ ആണേല്‍ നാലഞ്ച് പാസ്‌പോര്‍ട്ട് ഒകെ എടുത്തുവെക്കേണ്ടി വരും' എന്ന് അവതാരകന്‍ പറഞ്ഞു. 'എന്നാല്‍ ഇപ്പോ ഹണി റോസ് എന്ന് മാത്രമാണ് പേര്', നടി പറയുന്നു..

അച്ഛനും അമ്മയും ഭയങ്കരമായിട്ട് ആലോചിച്ചിട്ട്

'അച്ഛനും അമ്മയും ഭയങ്കരമായിട്ട് ആലോചിച്ചിട്ട് ഇട്ട പേരാണ്. വീട്ടില് പൊന്നു എന്നാണ് വിളിക്കുന്നത്. പിന്നെ ഇടയ്ക്ക് ഷാരോണ്‍ എന്ന പേരും ഇട്ടിട്ടുണ്ടായിരുന്നു. ഹണി റോസ് വര്‍ഗീസ് എന്നാണ് മുഴുവന്‍ പേര്. റോസും വര്‍ഗീസും അമ്മയും അച്ഛനുമാണ്. വര്‍ഗീസ് എന്നത് ഇപ്പോഴും പേരിന്‌റെ കൂടെയുണ്ട്. എന്നാല്‍ എല്ലാവരും വിളിക്കുന്നത് ഹണി റോസ് എന്നാണ്'.

എനിക്ക് ആദ്യം ഇഷ്മില്ലായിരുന്നു

'എനിക്ക് ആദ്യം ഇഷ്മില്ലായിരുന്നു ഈ പേരെന്ന്' ഹണി റോസ് പറഞ്ഞു. കാരണം ഹണി റോസ് എന്ന് വിളിക്കുമ്പോള്‍ എനിക്ക് എന്തോ ദേഷ്യമാണ്. ഈ പേര് അങ്ങനെ ഒത്തിരിപേര്‍ക്ക് ഇല്ല. ഒരു മകളല്ലെ ഉളളൂ, അപ്പോ അച്ഛനും അമ്മയും സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇട്ട പേരാണ്. ഒരുപാട് ലാളിച്ചിട്ട് ഒന്നുമില്ല'.

Recommended Video

കാസ്റ്റിംഗ് കൗച്ച് ഇവിടെയും ഉണ്ട്, വെളിപ്പെടുത്തലുമായി ഹണി റോസ്
അമ്മ നന്നായിട്ട് വഴക്ക് ഒകെ പറയും

'അമ്മ നന്നായിട്ട് വഴക്ക് ഒകെ പറയും. എന്നാല്‍ അച്ഛന്‍ പറയില്ല. രണ്ട് പേരും പിന്തുണയുമായി ഒപ്പമുണ്ടാവാറുണ്ട്. എവിടെ പോവുമ്പോളും രണ്ട് പേരില്‍ ഒരാള്‍ കാണും. ഒറ്റയ്ക്ക പോവാറില്ല.', നടി പറഞ്ഞു. 'അപ്പോ ഈ കുട്ടി വീട്ടുതടങ്കലിലാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, 'ചെറുതായിട്ടെന്ന്' ചിരിയോടെ ഹണി മറുപടി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X