ഹണി റോസ് മുസ്ലിമായിരുന്നോ? പര്‍ദ്ദ ഇട്ടെന്ന് കരുതി മുസ്ലിമാവുമോ? നടിയുടെ പുതിയ വീഡിയോ ചര്‍ച്ചയാകുന്നു

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന നടി ഹണി റോസ് അടുത്തിടെയാണ് പരാതിയുമായി രംഗത്ത് വരുന്നത്. പ്രമുഖ ബിസിനസുകാരനായ ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. ഹണിയുടെ പരാതിയില്‍ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ജയിലില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ തനിക്കെതിരെ മോശമായ രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരെ നടി കേസ് കൊടുക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞദിവസം ഹണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ വൈറല്‍ ആവുകയാണ്.

honey-rose

വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു പലപ്പോഴും ഹണിയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. എന്നാല്‍ അതൊക്കെ തന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ ആണെന്ന് പറഞ്ഞ നടി വിമര്‍ശകരുടെ വായ അടപ്പിച്ചിരുന്നു. ഇപ്പോഴിതാ പര്‍ദ്ദ ധരിച്ച് തട്ടമിട്ട് നില്‍ക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഹണി പോസ്റ്റ് ചെയ്തത്. 'ഹബീബി ' എന്ന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന വീഡിയോയില്‍ നടിയുടെ പിതാവും ഉണ്ട്.

എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ വീഡിയോ വൈറലായി. ഇതിന് താഴെ നൂറുകണക്കിന് കമന്റുകളാണ് വരുന്നത്. 'ദാ ഇതുപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ച് വന്നാല്‍ ആരെങ്കിലും മോശമായിട്ടുള്ള കമന്റുകള്‍ ഇടുമോ? ഇപ്പോള്‍ നിങ്ങള്‍ ധരിച്ചിരിക്കുന്നതാണ് ഏറ്റവും വൃത്തിയുള്ള വേഷം.

ഇതിനിടെ ഹണി റോസ് മുസ്ലിമാണോന്നും എന്നിട്ടാണോ ഇങ്ങനെയുള്ള വേഷം കെട്ടി നടക്കുന്നതെന്ന് ചോദ്യവുമായിട്ടും ചിലരെത്തി. എന്നാല്‍ പര്‍ദ്ദ ധരിച്ചു എന്നത് കൊണ്ട് ഒരാള്‍ മുസ്ലീം ആവുമോ? പിന്നെ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഒരു വസ്ത്രം ഉണ്ടോ? പര്‍ദ്ദ എല്ലാവര്‍ക്കും ധരിക്കാം അതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ വീഡിയോയുടെ താഴെ വരുന്നത്.

ഞാന്‍ കണ്ടിട്ടുള്ള ഹണി റോസ് ഇതല്ല. ഇത് വേറെ ആരോ ആണ്. ഇത്രയും കാലം അവര്‍ ഇടുന്ന ഡ്രസ്സിന് ആയിരുന്നല്ലോ വിമര്‍ശനങ്ങള്‍. ഇപ്പോള്‍ ഇട്ടിരിക്കുന്ന ഡ്രസ്സ് കണ്ടിട്ട് ആളുകള്‍ക്ക് ഇനിയും മോശമായി കമന്റ് ഇടാന്‍ സാധിക്കുന്നത് എങ്ങനെയാണെന്നാണ് ചില ആരാധകര്‍ ചോദിക്കുന്നത്.

honey-rose

അതേസമയം വീഡിയോയില്‍ ഒപ്പമുള്ള പിതാവിനെ കുറിച്ചും ചിലര്‍ കമന്റുകള്‍ ഇട്ടിരുന്നു. ' ഒരു പെണ്‍കുട്ടിയുടെ പിതാവ് എന്ന് പറഞ്ഞാല്‍ ഇതുപോലെ ഹണിയുടെ പിതാവിനെ പോലെ ആയിരിക്കണം. ഇദ്ദേഹത്തിന്റെ സപ്പോര്‍ട്ട് കൊണ്ടാണ് ഹണി റോസ് ഇതുപോലെ മുന്നോട്ടുപോകുന്നത്. നടിയുടെ ആത്മാവിശ്വാസത്തിന്റെ രഹസ്യം പിതാവ് ആണെന്ന് ഉറപ്പിക്കാമെന്നും തുടങ്ങി നിരവധി കമന്റുകള്‍ ആണ് വരുന്നത്.

2005ല്‍ ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് ഹണി റോസ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് അടക്കം മറ്റു ഭാഷകളിലും സജീവമായിരുന്നു. ഇതിനിടയില്‍ നടി ഉദ്ഘാടനം സ്റ്റാര്‍ എന്ന പേര് നേടിയെടുത്തു.

നിരന്തരം ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് ഹണിയ്ക്ക് അങ്ങനെയൊരു പേര് ലഭിക്കുന്നത്. തുടക്കത്തില്‍ തമാശ രൂപേണയാണ് പരിഹസിച്ചിരുന്നതെങ്കില്‍ പിന്നീട് നടിയെ വ്യാപകമായി വിമര്‍ശിക്കാന്‍ തുടങ്ങി. ബോഡിഷെയിമിങ്ങും കളിയാക്കലുകളും അധികമായതോട് കൂടിയാണ് നടി പരാതിയുമായി എത്തുന്നത്.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X