ഹണി റോസിനെ കണ്ടാല്‍ പേടി തോന്നും, ചുവന്ന പട്ട് ഉടുത്ത യക്ഷി! പുതിയ വീഡിയോ കണ്ടതോടെ ആരാധകര്‍

മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ പ്രധാനിയാണ് ഹണി റോസ്. സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്ന ഹണിയിപ്പോള്‍ സോഷ്യല്‍ മീഡിയ സ്റ്റാറാണ്. സിനിമകളെക്കാളും കൂടുതല്‍ നടി ഹണി റോസിന്റെ ഉദ്ഘാടനങ്ങളാണ് ഇപ്പോള്‍ ഏറ്റവും തരംഗമാവുന്നത്. കേരളത്തില്‍ എല്ലായിടത്തും ഇത്തരം പരിപാടികള്‍ക്ക് വേണ്ടി ഹണി എത്തിക്കൊണ്ടിരിക്കുകയാണ്.

തന്നെ കാണാനെത്തുന്ന ആരാധകര്‍ക്ക് മുന്നില്‍ ഡാന്‍സ് കളിക്കാനും അവരുടെ കൂടെ ഫോട്ടോ എടുക്കാനുമൊക്കെ നിന്ന് കൊടുത്തിട്ടാണ് ഹണി മടങ്ങി പോരാറുള്ളതും. മാത്രമല്ല ഇതിനോട് അനുബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ പ്രചരിക്കുന്നതും പതിവാണ്.

 honey-rose-

ഏറ്റവും പുതിയതായി ഒരു ജുവല്ലറിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഹണിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചുവപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് ഹണി എത്തിയത്. ഇതോടെ ഹണി റോസ് അല്ല, റെഡ് റോസ് ആണിതെന്ന കമന്റുകളും വന്ന് തുടങ്ങി. ഇതാദ്യമായിട്ടല്ല നടിയുടെ ശരീരപ്രകൃതിയും വസ്ത്രധാരണവും ചോദ്യം ചെയ്തും വിമര്‍ശിച്ചുമുള്ള കമന്റുകള്‍ വരുന്നത്.

കുറച്ച് കാലങ്ങളായിട്ട് എന്ത് ഫോട്ടോ പുറത്ത് വിട്ടാലും ഹണിയെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരാണ്. ഇത്തവണയും സമാനമായിട്ടുള്ള പ്രതികരണമാണെങ്കിലും ഹണിയെ യക്ഷിയായിട്ടാണ് ചിലര്‍ ഉപമിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്.

ചുവന്ന പട്ട് എടുത്ത യക്ഷി.. എന്നാണ് കൂടുതല്‍ പേരും നടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതാര് നാഗവല്ലിയോ? എന്ന് ചോദിക്കുന്നവരും കുറവല്ല. ഇത്രയും കാലം കണ്ടിട്ടും ഇങ്ങനൊരു ലുക്കില്‍ വരുമ്പോള്‍ പേടി തോന്നുന്നുണ്ടെന്ന് പറയുന്നവരും നിരവധിയാണ്.

ശരിക്കും ഈ വീഡിയോയ്ക്ക് 'നിഴലായ്... ഒഴുകിവരും ഞാന്‍...' എന്ന പാട്ടായിരുന്നു വേണ്ടത്. നാഗവല്ലിയല്ല, കല്യാംക്കാട്ട് നീലിയാണ്. യക്ഷികള്‍ സുന്ദരിയായിരിക്കുമെന്ന് പറയുന്നത് പോലെ വശ്യമായൊരു സൗന്ദര്യം ഹണിയുടെ മുഖത്തും കാണാം.

 honey-rose-

ഇത് എന്തോന്നാണ്. കണ്ടിട്ട എനിക്ക് മാത്രം ആണോ ചെറിയ ഒരു പേടി തോന്നിയത്? ഹണി റോസിനെയോ അവരുടെ മുഖത്തെ കുറ്റം പറഞ്ഞതല്ല. പെട്ടെന്ന് ഹണിയെ കണ്ടപ്പോള്‍ യക്ഷി ഓക്കേ വരുന്നത് പോലെ തോന്നുന്നുണ്ട്.. എന്നിങ്ങനെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

അതേ സമയം മുന്‍പത്തേതിനെക്കാളും ഹണിയോട് വിശേഷങ്ങള്‍ ചോദിക്കുന്ന അന്യഭാഷക്കാരും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പോസ്റ്റിന് താഴെ മൊത്തം ബംഗാളികളുടെ ബഹളമാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ചിലര്‍ അസഭ്യവും അശ്ലീലവുമൊക്കെ കൂട്ടിച്ചേര്‍ത്തുള്ള ശരീരവര്‍ണനയൊക്കെ നടത്തുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് ഹണി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യാതൊരു കുഴപ്പവുമില്ലെന്നാണ് നടി പറഞ്ഞിട്ടുള്ളത്. മാത്രമല്ല തന്റെ ശരീരത്തില്‍ ദൈവം തന്നതല്ലാതെ വേറൊന്നുമില്ലെന്നും നടി പറഞ്ഞിരുന്നു. പുതിയ വിമര്‍ശനങ്ങളൊന്നും ശ്രദ്ധിക്കാനോ അതിന് മറുപടി കൊടുക്കാനോ നടി പോകാറില്ലെന്നുള്ളതാണ് വസ്തുത.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X