ചെക്കനെയും പെണ്ണിനെയും സൈഡാക്കി ഹണി റോസ്! സുരേഷ് ഗോപിയുടെ മകളുടെ വിവാഹവിരുന്നില്‍ തിളങ്ങി നടി
നടി ഹണി റോസിന്റെ വിശേഷങ്ങളാണ് അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഹണി പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോസുമൊക്കെ വലിയ രീതിയില്‍ വൈറലായി മാറാറുണ്ട്. നല്ല അഭിപ്രായങ്ങള്‍ക്കൊപ്പം വ്യാപകമായ സൈബര്‍ ആക്രമണങ്ങളും നടിയ്ക്ക ലഭിക്കുകയാണ്. വസ്ത്രധാരണവും മറ്റുമൊക്കെയാണ് വിമര്‍ശകര്‍ ഹണിയ്‌ക്കെതിരെ ഉപയോഗിക്കുന്ന ആയുധം.
എന്നാല്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ തിളങ്ങി നിന്ന ഹണിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വിവാഹിതരായ ഭാഗ്യ സുരേഷിന്റെയും ശ്രേയസിന്റെയും വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. കൂട്ടത്തില്‍ തിളങ്ങിയത് ഹണിയാണെന്ന് പറയാം.
ജനുവരി പതിനേഴിന് ഗുരുവായൂരില്‍ വച്ചാണ് ഭാഗ്യയുടെ വിവാഹം നടത്തിയത്. ചടങ്ങില്‍ സൂപ്പര്‍താരങ്ങളടക്കമുള്ളവരാണ് പങ്കെടുത്തത്. എന്നാല്‍ ജനുവരി പത്തൊന്‍പതിന് വിവാഹവിരുന്ന് സംഘടിപ്പിച്ചപ്പോള്‍ മലയാള സിനിമാലോകത്ത് നിന്നും നിരവധി താരങ്ങള്‍ എത്തിയിരുന്നു. വീട്ടിലേക്ക് എത്തിയ അതിഥികളെ സുരേഷ് ഗോപി തന്നെ സ്വീകരിക്കുകയും ചെയ്തിരുന്നു.

ചടങ്ങില്‍ പങ്കെടുക്കാന്‍ ഓറഞ്ച് നിറമുള്ള സാരി ഉടുത്താണ് ഹണി റോസ് എത്തിയത്. തലയില്‍ മുല്ലപ്പൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് ഹണിയുടെ എന്‍ട്രി. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഫോട്ടോ എടുക്കാനും നടി നിന്ന് കൊടുത്തിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്കാകെ ഇതേ അറിയുകയുള്ളുവെന്നാണ് നടി പറയുന്നത്. മാത്രമല്ല വധുവരന്മാര്‍ക്ക് ആശംസ അറിയിച്ച് അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന വീഡിയോയും ഹണി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.
ഭാഗ്യ സുരേഷിനും ശ്രേയസിനും നല്ലൊരു ഭാവി ജീവിതം ആശംസിക്കുകയാണെന്ന് പറഞ്ഞാണ് നടി വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ഹണിയുടെ ലുക്കിനെ പുകഴ്ത്തി പറഞ്ഞ് കൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലായിട്ടും വന്നത്.

ഹണിയ്ക്ക് എന്നും സാരി തന്നെയാണ് അടിപൊളി, ചെക്കനെയും പെണ്ണിനെയും ഹണി റോസ് സൈഡാക്കിയെന്ന് പറയാം. അടുത്ത കാലത്ത് കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ ലുക്ക് ഇതാണെന്നും തുടങ്ങി ഇത്തവണ ഹണിയെ വാഴ്ത്തി കൊണ്ടുള്ള കമന്റുകളാണ് കൂടുതലായും വന്നത്. എന്നാല്‍ ചില നടിമാര്‍ വ്യാപകമായ വിമര്‍ശനവും നേരിടേണ്ടി വന്നിട്ടുണ്ട്.
യുവനടി സാനിയ അയ്യപ്പനാണ് ഇത്തവണ വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മുന്‍പും വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ സ്ഥിരം പഴി കേള്‍ക്കാറുള്ള നടിയാണ് സാനിയ. വിവാഹ വിരുന്നിലേക്ക് കറുപ്പ് നിറമുള്ള മനോഹരമായ വേഷമാണ് സാനിയ ധരിച്ചത്. എന്നാല്‍ നടിയുടെ വസ്ത്രം മുട്ടിന് മുകളില്‍ ഇറക്കം കുറഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്.
വിവാഹത്തിന് വരുമ്പോഴെങ്കിലും അത്യാവശ്യം മാന്യമായ വസ്ത്രം ധരിച്ചൂടേ, തുണി കുറഞ്ഞാലേ അവസരം കിട്ടുകയുള്ളു എന്ന നിലയിലേക്ക് നമ്മുടെ നടിമാരുടെ ചിന്ത മാറി തുടങ്ങിയോ, ഇങ്ങനെ കോലം കെട്ടുന്നത് എന്തിന് വേണ്ടിയാണ് എന്ന് തുടങ്ങി സാനിയയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications











