12 വര്‍ഷങ്ങള്‍ക്ക് ശേഷം നടി ഇന്ദ്രജ തിരിച്ച് വരുന്നു!അന്നും ഇന്നും തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ്

എണ്‍പത് തൊണ്ണൂറ് കാലഘട്ടത്തില്‍ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന പല താരസുന്ദരിമാരും ഇന്ന് സിനിമയിലില്ല. തുടക്ക കാലത്ത് നായിക വസന്തമായിരുന്നെങ്കില്‍ വിവാഹത്തോടെ പലരും സിനിമാ ജീവിതത്തിന് കര്‍ട്ടനിട്ടു. നിരവധി പുതുമുഖങ്ങളുടെ കടന്ന് വരവോട് കൂടി ഇവരുടെ പ്രധാന്യം വളരെ കുറഞ്ഞു. എന്നാല്‍ പല നടിമാരും തിരിച്ച് വരവിനുള്ള തയ്യാറെടുപ്പിലാണ്. ചിലര്‍ ഇതിനകം സിനിമയില്‍ എത്തി കഴിഞ്ഞു. മറ്റ് ചിലരുടെ തിരിച്ച് വരവ് വാര്‍ത്തയായി കൊണ്ടിരിക്കുകയാണ്.

മലയാളികള്‍ക്ക് ഏറ്റവും സുപരിചിതയായ നടിമാരില്‍ ഒരാളാണ് ഇന്ദ്രജ. ഇപ്പോള്‍ നടി ഇന്ദ്രജയെ കുറിച്ചുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്. തെലുങ്ക് നടിയായിരുന്ന ഇന്ദ്രജ ഒരു കാലത്ത് മലയാളത്തില്‍ നിറഞ്ഞ് നിന്നിരുന്നു. അവസരങ്ങള്‍ കുറഞ്ഞതോടെ മറ്റ് ഭാഷ ഇന്‍ഡസ്ട്രികളിലേക്ക് നടി മടങ്ങി പോയി. ഇപ്പോള്‍ ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ദ്രജ മലയാളത്തിലേക്ക് മടങ്ങി വരുന്നത്.

 നടി ഇന്ദ്രജ

നടി ഇന്ദ്രജ

1993 ല്‍ സിനിമയിലേക്ക് എത്തിയ ഇന്ദ്രജ തമിഴ് സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം തെലുങ്കിലേക്ക് ചേക്കേറി. പിന്നീട് തെലുങ്ക് സിനിമയിലുീം തമിഴിലുമായി നിരവധി സിനിമകളില്‍ ഇന്ദ്രജ അഭിനയിച്ചിരുന്നു. കന്നഡ യില്‍ അഭിനയിച്ചതിന് ശേഷമാണ് മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയത്. കെ മധു സംവിദാനം ചെയ്ത ദ ഗോഡ്മാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇന്ദ്രജ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. പിന്നീട് കൈനിറയെ സിനിമകളായിരുന്നു ഇന്ദ്രജയെ കാത്ത് മലയാളത്തില്‍ ഉണ്ടായിരുന്നത്.

 മലയാളത്തില്‍ അഭിനയിച്ച സിനിമകള്‍

മലയാളത്തില്‍ അഭിനയിച്ച സിനിമകള്‍

ഇന്‍ഡിപെന്‍ഡന്‍സ്, എഫ്‌ഐആര്‍, ഉസ്താദ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ ഇന്ദ്രജയുടെ കരിയര്‍ മാറി. 2000 ത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധ എന്ന ചിത്രത്തില്‍ അഭിനയിച്ച നടിയ്ക്ക് പിന്നീട് മലയാളത്തില്‍ നിറയെ അവസരങ്ങള്‍ ലഭിച്ചിരുന്നു. അവസാനം കലാഭവന്‍ മണിയുടെ നായികയായിട്ടായിരുന്നു ഇന്ദ്രജ അഭിനയിച്ചത്. 2005 ല്‍ റിലീസിനെത്തിയ ബെന്‍ജോണ്‍സണ്‍ എന്ന ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രത്തിലൂടെ ഇന്ദ്രജ ശ്രേേദ്ധയമായ വേഷം കൈകാര്യം ചെയ്തു. ഇതിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി തെലുങ്ക് സിനിമകളിലായിരുന്നു പില്‍ക്കാലത്ത് അഭിനയിച്ചത്.

 ഇന്ദ്രജ തിരിച്ച് വരുന്നു

ഇന്ദ്രജ തിരിച്ച് വരുന്നു

ഇപ്പോഴിതാ ഇന്ദ്രജ തിരിച്ച് വരുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. നവാഗതനായ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് സി എന്ന സിനിമയിലൂടെയാണ് ഇന്ദ്രജയുടെ മടങ്ങി വരവ്. ഈ സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷമായിരിക്കും നടിയ്ക്ക് ഉള്ളതെന്നാണ് സൂചന. അഭിജിത്ത്, ബാലാജി, യുവശ്രീ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മലയാളത്തില്‍ അത്രയും ശ്രദ്ധേയ നടിയായിട്ടും നീണ്ട പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ദ്രജ തിരിച്ച് എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

 അണിയറ വിശേഷം

അണിയറ വിശേഷം

ദിലീഷ് പോത്തന്‍, മധുപാല്‍, ഗ്രിഗറി, അനില്‍ നെടുമങ്ങാട്, പ്രകാശ് മേനോന്‍, അക്ഷത്ത് സിംഗ്, അശ്വിന്‍, സിബി തോമസ്, നവനീത്, കാവ്യ ഷെട്ടി, റോണ, ശിഖ, ശ്രുതി, സുധീപ് തുടങ്ങി താരങ്ങളും അമ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈറ്റ് മാജിക് ഫിലിംസിന്റെ സഹകരണത്തോടെ ഫിലിം മേക്കേഴ്‌സ് ക്ലബ്ബിന്റെ ബാനറില്‍ മഹേഷ് എത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകനാഥന്‍ എസ് ആണ് ഛായഗ്രഹണം. മേയ് പത്തിന് എറണാകുളത്ത് നിന്നും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്.

More from Filmibeat

Read more about: indraja ഇന്ദ്രജ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X