അവസാനം കലാഭവന്‍ മണിയുടെ നായികയായി അഭിനയിച്ചു! തിരിച്ച് വരവിനെ കുറിച്ച് നടി ഇന്ദ്രജ സംസാരിക്കുന്നു
തെന്നിത്യന്‍ സൂപ്പര്‍ നായികയായിരുന്ന ഇന്ദ്രജ മലയാളത്തിലും ഒത്തിരി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. കെ മധു സംവിദാനം ചെയ്ത ദ ഗോഡ്മാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇന്ദ്രജ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. ഇന്‍ഡിപെന്‍ഡന്‍സ്, എഫ്ഐആര്‍, ഉസ്താദ്, ശ്രദ്ധ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ ഇന്ദ്രജയുടെ കരിയര്‍ ശ്രദ്ധേയമായി. കലാഭവന്‍ മണിയുടെ നായികയായി ബെന്‍ജോണ്‍സണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇന്ദ്രജ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.
പന്ത്രണ്ട് വര്‍ഷത്തിന് മുകളിലുള്ള ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ഇന്ദ്രജ മടങ്ങി എത്തുകയാണ്. നവാഗതനായ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് സി എന്ന സിനിമയിലൂടെയാണ് ഇന്ദ്രജയുടെ മടങ്ങി വരവ്. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷമായിരിക്കും നടിയ്ക്ക് ഉള്ളതെന്നാണ് സൂചന. ഇപ്പോഴിതാ മലയാളത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സിനിമയില്‍ നിന്നും ഞാന്‍ വലിയ ഇടവേള എടുത്തിട്ടില്ല. ഇത്രയും കാലം തെലുങ്കിലും തമിഴിലും അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ എനിക്ക് ലഭിച്ചിരിക്കുന്നത് നല്ല കഥാപാത്രത്തെയാണ്. അത് കൊണ്ട് തന്നെ ഈ അവസരം കളയണ്ടെന്ന് തോന്നിയെന്നും നടി പറയുന്നു. അഭിജിത്ത്, ബാലാജി, യുവശ്രീ, ദിലീഷ് പോത്തന്‍, മധുപാല്‍, ഗ്രിഗറി, അനില്‍ നെടുമങ്ങാട്, പ്രകാശ് മേനോന്‍, അക്ഷത്ത് സിംഗ്, അശ്വിന്‍, സിബി തോമസ്, നവനീത്, കാവ്യ ഷെട്ടി, റോണ, ശിഖ, ശ്രുതി, സുധീപ് തുടങ്ങി താരങ്ങളും അമ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വൈറ്റ് മാജിക് ഫിലിംസിന്റെ സഹകരണത്തോടെ ഫിലിം മേക്കേഴ്സ് ക്ലബ്ബിന്റെ ബാനറില്‍ മഹേഷ് എത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകനാഥന്‍ എസ് ആണ് ഛായഗ്രഹണം. മേയ് പത്തിന് എറണാകുളത്ത് നിന്നും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്. 1993 ലാണ് തമിഴ് സിനിമയിലൂടെ ഇന്ദ്രജ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തെന്നിന്ത്യയിലെ പല ഭാഷകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.


Click it and Unblock the Notifications











