ഈ ശരീരം കൊണ്ട് എന്നും നായികയാവാന്‍ പറ്റുമോ? സൂപ്പര്‍ നടിമാരൊക്കെ കാണാത്തതിന് കാരണം പറഞ്ഞ് നടി ഇനിയ
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒന്നടങ്കം ശ്രദ്ധേയാവാന്‍ സാധിച്ചിട്ടുള്ള നടിയാണ് ഇനിയ. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമായ നടി തനിക്ക് ലഭിക്കുന്ന ഏത് വേഷവും അനായാസം കൈകാര്യം ചെയ്യും. നായികയായി തന്നെ എല്ലാ കാലവും തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ നടിയുടെ വാക്കുകള്‍ വൈറലാവുകയാണിപ്പോള്‍.
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇനിയയും സിനിമയുടെ അണിയറ പ്രവര്‍ത്തകരും പത്രസമ്മേളനത്തില്‍ സംസാരിച്ചിരുന്നു. ഇതിനിടെ നടിയുടെ ശരീരഭാരം കൂടിയതിനെ കുറിച്ചൊരു ചോദ്യവും ഉയര്‍ന്നു. ഈ ശരീരം സിനിമയിലെ കഥാപാത്രങ്ങളെ ബാധിക്കില്ലേ എന്നായിരുന്നു ഒരാള്‍ നടിയോട് ചോദിച്ചത്. അതിന് വ്യക്തമായ മറുപടി പറഞ്ഞ് ഇനിയ വാര്‍ത്തകളില്‍ നിറയുകയാണ്.

സിനിമയിലേക്ക് വരുമ്പോള്‍ നിങ്ങളെല്ലാം മെലിഞ്ഞിട്ടായിരുന്നല്ലോ. ഇപ്പോള്‍ നന്നായി വണ്ണം വച്ചു. ഇത്രയും വണ്ണം ഉള്ളത് കാരണം അമ്മ വേഷങ്ങളിലേക്കും ചേച്ചി വേഷങ്ങളിലേക്കും തള്ളപ്പെടില്ലേ? എപ്പോഴും നായികമാര്‍ക്ക് അധികകാലം നിലനില്‍പില്ലാത്ത ഇന്റസ്ട്രിയില്‍ നായികയായി തുടരാന്‍ സാധിക്കുമോ എന്നുമായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ നടിമാരോട് ചോദിച്ചത്.
എന്റെ കഴിഞ്ഞ സിനിമയില്‍ ഞാന്‍ തന്നെയായിരുന്നു നായിക. അത് നിങ്ങള്‍ കണ്ടില്ലേ, അടുത്തിടെയാണ് അത് റിലീസായത്. അതിലെനിക്ക് മൂന്ന് ഗെറ്റപ്പ് വരെ ഉണ്ട്. ട്രാന്‍സ്‌ഫോര്‍മേഷന്‍, ഫ്‌ളാഷ്ബാക്ക്, പ്രസന്റ് എന്നിങ്ങനെ പല ഗെറ്റപ്പുകളിലാണ് അഭിനയിച്ചത്. നിങ്ങള്‍ ഏത് ലോകത്താണിരിക്കുന്നത്.
ഇനി വേറൊരു കാര്യം കൂടി പറയാം. കഥാപാത്രത്തിന് വേണ്ടി ഏത് രീതിയിലേക്ക് വേണമെങ്കിലും നമുക്ക് മാറണം. കഴിഞ്ഞ പടത്തില്‍ പക്വതയുള്ള കഥാപാത്രമാവേണ്ടതുണ്ടെങ്കില്‍ അങ്ങനെയാവണം. അടുത്ത ഗെറ്റപ്പും ഒരേ ഷെഡ്യൂളില്‍ തന്നെയാണ് ചെയ്യുന്നതെങ്കില്‍ ട്രാന്‍സ്‌ഫോര്‍മേഷന് എനിക്ക് സമയം ഉണ്ടാവില്ല.

വാഗൈ സുഡാ വാ എന്ന സിനിമ മുതല്‍ എന്നെ വളരെ ചെറുപ്പമായി നിങ്ങള്‍ കണ്ടുകൊണ്ടിരുന്നതാണ്. പിന്നെ എനിക്ക് തന്നെ കുറച്ച് പക്വതയോടെ വരണം എന്നതിന് വേണ്ടിയാണ് ഞാന്‍ തടി കൂട്ടിയത്. പിന്നെയൊരു കാര്യം അടുത്തിടെ എനിക്കൊരു അപകടം സംഭവിച്ചു. അതില്‍ എന്റെ ഷോള്‍ഡറിനും കാലിനും പരിക്കേല്‍ക്കുകയും ലേസര്‍ സര്‍ജറി ചെയ്യുകയും ചെയ്തിരുന്നു. ആ സമയത്ത് പ്രോപ്പറായി ഡയറ്റ് ചെയ്യാനോ, എക്സസൈസ് ചെയ്യാനോ സാധിച്ചിരുന്നില്ല. അത് ശരീര വണ്ണം ഇപ്പോള്‍ കൂടാന്‍ കാരണമായെന്ന് നടി പറയുന്നു.
ഇനിയൊരു പടം വരാന്‍ പോവുകയാണ്. അതില്‍ വേറൊരു ഗെറ്റപ്പില്‍ വന്ന് നിങ്ങളുടെയൊക്കെ സങ്കടം ഞാന്‍ മാറ്റുന്നതായിരിക്കുമെന്നും ഇനിയ പറയുന്നു. ബഹുമുഖ അഭിനയത്രി എന്ന് പറയാതെ എപ്പോഴും നായിക നടിയാവണം എന്ന നിര്‍ബന്ധമില്ല. നല്ല അഭിനേത്രി എന്നറിയപ്പെടാനാണ് താത്പര്യം. മുന്‍പ് സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിരുന്ന നടിമാരെയൊക്കെ ഇപ്പോള്‍ കാണാനുണ്ടോ? നായികയായി മാത്രം നില്‍ക്കണമെന്ന് ആഗ്രഹിച്ചാല്‍ കുറച്ച് കഴിയുമ്പോള്‍ എന്നെയും സിനിമയില്‍ നിന്നും കാണാതെയാവും.
എന്നെ പോലെയുള്ള നടിമാര്‍ സിനിമയില്‍ സ്ഥിരമായി ഉണ്ടാവണമെങ്കില്‍ എല്ലാ കഥാപാത്രങ്ങളും ചെയ്യേണ്ടതായി വരും. അപ്പോഴാണ് നല്ലൊരു നടിയായിരിക്കാന്‍ സാധിക്കുകയുള്ളു. ഹീറോയിന്‍ എന്നതിനെക്കാളും നല്ലൊരു അഭിനേത്രിയാവണം എന്നതാണ് എന്റെ ആഗ്രഹം. അതിന് വേണ്ടി നല്ല കഥകള്‍ കേട്ടിട്ടാണ് ഞാന്‍ സിനിമകള്‍ ചെയ്യാറുള്ളത്. എനിക്ക് കിട്ടുന്ന കഥാപാത്രം ഏതാണെങ്കിലും അതിന് വേണ്ട ഗെറ്റപ്പില്‍ വരാന്‍ ഞാന്‍ ഒരുക്കമാണ്. അടുത്ത പടത്തില്‍ നിങ്ങളെല്ലാവരും എന്നെ വേറൊരു ഗെറ്റപ്പിലായിരിക്കും കാണുക എന്നും നടി കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications











