»   » ഗ്ലാമര്‍ വേഷം വിട്ട് ഗ്രാമീണ സുന്ദരിയായ തെന്നിന്ത്യന്‍ താരത്തിന്റെ ബാര്‍ബി ഡോള്‍ ചിത്രങ്ങള്‍!!!

ഗ്ലാമര്‍ വേഷം വിട്ട് ഗ്രാമീണ സുന്ദരിയായ തെന്നിന്ത്യന്‍ താരത്തിന്റെ ബാര്‍ബി ഡോള്‍ ചിത്രങ്ങള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളം വിട്ട് തമിഴിലേക്കും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ചേക്കേറുന്ന നായികമാര്‍ ഗ്ലാമര്‍ വേഷങ്ങള്‍ മുതല്‍ മലയാളത്തില്‍ ചെയ്യാന്‍ സാധിക്കാത്ത വേഷങ്ങള്‍ വരെ  ചെയ്യാന്‍ തയാറാകുന്നത് പതിവ് കാഴ്ചയാണ്. അത്തരത്തില്‍ അന്യഭാഷയില്‍ സ്വന്തമായി ഇടം കണ്ടെത്തിയ താരങ്ങളും ധാരളം.

താരപുത്രന്മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല, ആദ്യ ചിത്രത്തിന് പ്രണവ് വാങ്ങുന്ന പ്രതിഫലം!!!

ബോക്‌സ് ഓഫീസില്‍ കാലുറപ്പിച്ച് ടൊവിനോ!!! അച്ചായന്‍സിനെ മലര്‍ത്തിയടിച്ച റിയൽ അച്ചായന്‍!!!

അവരില്‍ അല്പം വ്യത്യസ്തയാണ് മലയാളത്തില്‍ നിന്ന് തമിഴിലേക്കും അവിടെ നിന്ന് കന്നടയിലേക്കും കടന്ന ഇനിയ. ചെറിയ വേഷങ്ങളിലൂടയാണ് ഇനിയ അഭിനയിത്തില്‍ ചുവടുറപ്പിച്ചത്. മലയാളത്തിന് ഇടക്കാലത്ത് അവധി നല്‍കി തമിഴിലേക്ക് പോയ ഇനിയ ഇപ്പോള്‍ തമിഴകത്തിന്റെ സ്വന്തം താരമാണ്. 

ഇരുവഞ്ഞിപ്പുഴ അറബിക്കടലില്‍ ചേരുമെങ്കിൽ നമ്മള് ബീഫും തിന്നും !! സംഘികളോട് രശ്മി നായർ...!!

തിരുവനന്തപുരം സ്വദേശിനി

തമിഴ് ചിത്രങ്ങളില്‍ തിളങ്ങിയ ഇനിയ തിരുവന്തപുരം സ്വദേശിനിയായ തനി മലയാളിയാണ്. സിനിമയില്‍ എത്തിയ ശേഷം ഇനിയ എന്ന പേര് സ്വീകരിച്ച താരത്തിന്റെ യഥാര്‍ത്ഥ പേര് ശ്രുതി ശ്രാവന്ത് എന്നാണ്.

മോഡലിംഗിലും

അഭിനയത്തോടൊപ്പം മോഡലിംഗിലും സജീവമായിരുന്ന ഇനിയ 2005ല്‍ മിസ് ട്രിവാന്‍ഡ്രമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മോഡലിംഗില്‍ അത്ര സജീവമല്ലാതിരുന്ന ഇനിയ സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ചെറിയ വേഷങ്ങള്‍

2004ലാണ് ഇനിയ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ജയരാജ് സംവിധാനം ചെയ്ത് റെയിന്‍ റെയിന്‍ കം എഗയിന്‍ എന്ന ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷമായിരന്നു ഇനിയക്ക്. കൂട്ടത്തില്‍ ഒരാളായി ഒതുങ്ങിപ്പോയ വേഷം.

പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയത്തില്‍ സജീവമായി ഇനിയ പിന്നീട് നായകാ പദവിയിലേക്ക് ഉയര്‍ന്നു. ഭൂപടത്തില്‍ ഇല്ലാത്തൊരിടം എന്ന ചിത്രത്തില്‍ ഇനിയ നിവിന്‍ പോളിയുടെ നായികയായി.

2010ല്‍ പാഠകശാലൈ എന്ന ചിത്രത്തിലൂടെ ഇനിയ തമിഴിലേക്കും ചേക്കേറി. മലയാളത്തേക്കാള്‍ സ്വീകാര്യത ഇനിയക്ക് ലഭിച്ചത് തമിഴില്‍ നിന്നായിരുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത യുദ്ധം സെയ് എന്ന ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ഇനിയ തമിഴില്‍ താരമായി.

നായികയായി മലയാളത്തിലേക്ക്

മലയാളത്തില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന ഇനിയ തമിഴിലേക്ക് പോയി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയത് നായികയായിട്ടായിരുന്നു. നിവിന്‍ പോളിയുടെ നായികയായി ഭൂപടത്തില്‍ ഇല്ലാത്തൊരിടം എന്ന ചിത്രത്തിലൂടെ.

ഐറ്റം ഡാന്‍സര്‍

നായിക പദവിയില്‍ മാത്രം ശ്രദ്ധിക്കാതെ നല്ല വേഷങ്ങളുള്‍പ്പെടെ എല്ലാ വേഷങ്ങളും ഇനിയ സ്വീകരിച്ചു. തമിഴ് ചിത്രമായ ഒരു ഊരില് രണ്ട് രാജ എന്ന ചിത്രത്തിന്‍ തെരുവ് നര്‍ത്തകിയായി അതിഥി വേഷത്തിലെത്തിയ ഇനിയ അമര്‍ അക്ബര്‍ അന്തോണിയില്‍ ബാര്‍ ഡാന്‍സാറായും എത്തി.

വീണ്ടും നായിക

അതിഥി വേഷങ്ങളിലും ചെറു വേഷങ്ങളിലും അഭിനയിച്ച ഇനിയ ഐറ്റം ഡാന്‍സ് മാത്രമല്ല പ്രധാന കഥാപാത്രങ്ങളേയും അവതരിപ്പിച്ചു. നായികയായും താരം വേഷമിട്ടു. എതെങ്കിലും ഒരു കഥാപാത്രം ശ്രദ്ധിക്കപ്പെട്ടാല്‍ അത്തരം കഥാപാത്രങ്ങളില്‍ മാത്രം തളച്ചിടപ്പെടുന്ന നായികമാരില്‍ നിന്ന് ഇനിയ വ്യത്യസ്തയായി.

തമിഴിലും മലയാളത്തിലുമായി ധാരാളം സിനിമകള്‍ ചെയ്ത് നില്‍ക്കുന്ന സമയത്താണ് കന്നട, തെലുങ്ക് ഭാഷകളിലും ഇനിയ സാന്നിദ്ധ്യം അറിയിച്ചു. തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിച്ച കരൈ ഓരം എന്ന ചിത്രത്തിലൂടെയായിരുന്നു ഇനിയ കന്നട, തെലുങ്ക് സിനിമയിലേക്ക് എത്തിയത്.

ബിജുമോനോനും ജയറാമും

അടുത്തിടെ റിലീസ് ചെയ്ത പുത്തന്‍പണത്തിലൂടെ മമ്മൂട്ടിക്കൊപ്പവും ഇനിയ വേഷമിട്ടു. ബിജുമേനോന്റെ നായികയായി സ്വര്‍ണക്കടുവ എന്ന ചിത്രത്തില്‍ ഇനിയ അഭിനയിച്ചു. സമുദ്രക്കനി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ആകാശ മിഠായിയില്‍ ജയറാമിന്റെ നായികയായി എത്തുന്നതും ഇനിയയാണ്.

വരലക്ഷ്മിക്ക് പകരം

മമ്മൂട്ടി ചിത്രം കസബയിലൂടെ മലയാളത്തിലേക്കെത്തിയ വരലക്ഷ്മി ശരത്കുമാറിനെയായിരുന്നു ജയറാം ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്. സെറ്റിലെ അപര്യാപ്തകള്‍ പറഞ്ഞ് അവര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയപ്പോള്‍ പകരം നായികയായി എത്തിയതാണ് ഇനിയ.

ഇനിയയുടെ  കൂടുതൽ ചിത്രങ്ങൾ  കാണാം...

English summary
Shruti Sawant, better known by her stage name Iniya. She begun her career through television serials and telefilms.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam