സാരി ഉടുക്കുമ്പോൾ ഇങ്ങനെ ചിലർ പറയാറുണ്ട്, സൗന്ദര്യം ദൈവം തന്നത്, തുറന്ന് പറഞ്ഞ് ഇനിയ

മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നടിയാണ് ഇനിയ. മോളിവുഡിലും കോളിവുഡിലു സജീവമായ താരത്തിന്റ ഫാഷൻ സ്റ്റൈലുകൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.വസ്ത്രധാരണവും അതിന് ചേരുന്ന മേക്കപ്പോട് കൂടിയാണ് താരം എത്തുന്നത് സാരിയിലായാലും കാഷ്വൽസിലായാലും അതിന്റേതായ രീതിയിലായിരിക്കും താരം എത്തുക.

iniya

ഇപ്പോഴിത തന്റെ ഫാഷൻ സങ്കൽപ്പങ്ങളെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും തുറന്നു പറയുകയാണ്. ഇനിയുടെ വസ്ത്രധാരണത്തിന് പിന്നിൽ സഹോദരി സ്വാതിയുടെ കൈകളുണ്ട്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തനിയ്ക്ക് ഇണങ്ങുന്ന വസ്ത്രങ്ങളെ കുറിച്ചും താരം പറഞ്ഞു.

വസ്ത്രത്തിലൂടെ സ്വഭാവം  അറിയാം

ഒരാൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൽ നന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ താൻ അക്കാര്യത്തിൽ വിശ്വസിക്കുന്നില്ല. സന്ദർഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. കൂടാതെ ഫാഷനെ കുറിച്ച് എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്. അത് പരീക്ഷിക്കുന്നതിലാണ് എനിയ്ക്ക് താൽപര്യമെന്നും ഇനിയ പറയുന്നു.

സാരി

തനിയ്ക്ക് കൂടുതൽ ഇണങ്ങുന്നത് സാരിയാണ്. അതിനാൽ തന്നെ ഫംഗ്ഷനുകൾക്ക് പോകുമ്പോൾ ആദ്യം പരിഗണിക്കുന്നത് സാരി തന്നെയാണ്. . കൂടുതലും സിമ്പിൾ ഡിസൈനുള്ള ഷിഫോൺ സാരിയാണ് ഏറ്റവും ഇഷ്ടം. പട്ടുസാരിയും മുല്ലപ്പൂവും വച്ച് പരമ്പരാഗത രീതിയിൽ ഒരുങ്ങുന്നത് വലിയ ഇഷ്ടമാണ്.യാത്രകളിൽ കാഷ്വൽസ് ജീൻസും ടോപ്പുമാണ് ധരിക്കാറുള്ളത്, ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനാണ് കാഷ്വൽസിൽ അധികം ഉപയോഗിക്കാറുളളത്. അത് പോലെ ഗൗണുകളും തനിയ്ക്ക് ചേരുന്ന വസ്ത്രമാണ്. ഇഷ്ടപ്പെട്ട നിറം പർപ്പിൾ.

സൗന്ദര്യം  ദൈവാനുഗ്രഹം

മേക്കപ്പിനെ കുറിച്ചും ഇനിയ പറയുന്നുണ്ട്. സൗന്ദര്യത്തെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. അതുപോലെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് സിനിമയിൽ എത്തിച്ചേരാൻ സാധിച്ചതും. ചിരിയും കണ്ണുമാണ് എന്റെ പ്ലാസ് പേയിന്റുകളായി തോന്നിയിട്ടുള്ളത്.. ഇഷ്ടമില്ലാത്ത ഒരു ഫീച്ചറുമില്ലെന്നും ഇനിയ പറയുന്നു.

 സിനിമ പോലെ  ഇഷ്ടം

സിനിമ പോലെ ഏറെ ഇഷ്ടമുള്ള മേഖലയാണ് പരസ്യവും മോഡലിങ്ങും എന്റെ തുടക്കം മോഡലിങ്ങിലൂടെയാണ്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങൾ ഏതൊക്കെയാണെന്നും ഓരോ കോസ്റ്റ്യൂമും ധരിച്ച് നടക്കുന്നത് എങ്ങനെയാണെന്നും പഠിച്ചത് മോഡിലിംഗിലൂടെയാണ്. ഇത് വരെ 35 ൽ അധികം പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. ബ്രാൻന്റഡ് വ​സ്‌​തു​ക്കൾ ഉ​പ​യോ​ഗി​ച്ചാൽ ന​മു​ക്ക് ഇ​ന്റർ​നാ​ഷ​ണൽ രീ​തി​യി​ലു​ള്ള ട്രെൻ​ഡ് പി​ന്തു​ട​രാൻ ക​ഴി​യും. അത് മാറ്റിവെച്ചാൽ എനിക്ക് ഇണങ്ങുന്നതെന്താണോ അതാണ് എന്റെ ഫാഷൻ.

More from Filmibeat

Read more about: iniya ഇനിയ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X