80 കളിലെ നായികാ വസന്തം! മുന്‍കാല നടി ജലജ സിനിമയിലേക്ക് തിരിച്ച് വരുന്നു!

1978 ല്‍ ജി അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ നടിയാണ് ജലജ. പിന്നീടിങ്ങോട്ട് ശാലീന സുന്ദരിയായി ഒട്ടനവധി സിനിമകളില്‍ അഭിനയിക്കാന്‍ ജലജയ്ക്ക് ഭാഗ്യമുണ്ടായി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും ജലജയ്ക്ക് ലഭിച്ചിരുന്നു.

നിരവധി പ്രഗല്‍ഭരായ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ച ജലജ വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ബഹ്‌റൈനില്‍ കുടുംബസമേതം താമസിച്ചു വരികയാണ് നടി. അതിനിടെ നടി സിനിമയിലേക്ക് തിരിച്ച് എത്തുകയാണെന്നുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. പ്രശസ്ത എഡിറ്റര്‍ സംജിത്ത് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന താലനാരിഴ എന്ന ചിത്രത്തിലൂടെയാണ് ജലജ തിരിച്ച് വരവ് നടത്തുന്നത്. അന്ന രേഷ്മ രാജന്‍, മണിയന്‍പിള്ള രാജു, ഡോ.ഷാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

actress-jalaja

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലീപ് കുര്യനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോക്കറ്റ് സ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുജിത് സുരേന്ദ്രനാണ് നിര്‍മാണം. മാര്‍ച്ച് നാല് മുതല്‍ കോട്ടയത്ത് നിന്നുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രത്തില്‍ ജലജയുടെ കഥാപാത്രം എന്താണെന്നുള്ളത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന ജലജ എന്നാല്‍ ഇന്നും നടിയുടെ പേര് പറയുമ്പോള്‍ ആരാധകരുടെ മനസിലേക്കെത്തുന്നത് യവനിക എന്ന സിനിമയിലെ ജലജയുടെ അഭിനയമായിരിക്കും. അക്കാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിരുന്നു.

More from Filmibeat

Read more about: jalaja actress നടി ജലജ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X