26 വര്‍ഷങ്ങള്‍ക്ക് ശേഷം ജലജ എത്തുന്നത് ഫഹദ് ഫാസിലിന്റെ ഉമ്മയാവാന്‍; ലൈല ബീഗത്തെ കുറിച്ച് നടി തന്നെ പറയുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം നടി ജലജ സിനിമയിലേക്ക് തിരിച്ച് വരികയാണ്. ഫഹദ് ഫാസില്‍ നായകനാവുന്ന മാലിക് എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിന് റിലീസ് ചെയ്യും. ചിത്രത്തില്‍ ഫഹദിന്റെ ഉമ്മയുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്. ലൈല ബീഗം എന്നാണ് കഥാപാത്രത്തിന്റെ പേര്. തിരിച്ച് വരവിനെ കുറിച്ച് നടിയ്ക്ക് പറയാനുള്ള വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

തന്റെ കഥാപാത്രത്തിന്റെ പ്രേക്ഷക സ്വീകാര്യത അറിയാന്‍ കാത്തിരിക്കുകയാണ്. തിരിച്ചു വരവിലെ ആദ്യ സിനിമ തിയേറ്ററില് എത്താത്തതില്‍ വിഷമമില്ല. ഇപ്പോഴത്തെ സാഹചര്യം അതാണല്ലോ. േേവറിട്ട കഥാപാത്രമായിരിക്കും ലൈല ബീഗമെന്നും ജലജ ഉറപ്പിച്ച് പറയുന്നു. ഇതോടെ പ്രേക്ഷകരും വലിയ ആവേശത്തിലാണ്. ഒത്തിരി പുതുമകളോടെയാണ് മാലിക് സിനിമാപ്രേമികള്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്.

jalaja

ടേക്ക് ഓഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന പേരിലാണ് മാലിക് റിലീസ് ചെയ്യുന്നത്. ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്. കൊവിഡ് കാരണം ലോക്ഡൗണ്‍ ആയതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ മാലിക് റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രണയിക്കുന്ന സമയത്തെ അപൂർവ്വ ഫോട്ടോസ്

Recommended Video

Nimisha Sajayan about Fahadh Faazil | FilmiBeat Malayalam

പല കാലഘട്ടത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് വേണ്ടി ഫഹദ് പതിനഞ്ച് കിലോ ശരീരഭാരം കുറച്ചിരുന്നു. ഒപ്പം ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം നടി ജലജ വീണ്ടും അഭിനയിക്കുന്ന സിനിമ ആണെന്നുള്ള പ്ര്‌ത്യേകതയും ചിത്രത്തിനുണ്ട്. തിയേറ്റര്‍ റിലീസ് ഇല്ലെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ദൃശ്യ വിസ്മയമായിരിക്കും മാലിക് എന്ന കാര്യം ഉറപ്പാണ്.

More from Filmibeat

Read more about: jalaja fahadh faasil ജലജ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X