മമ്മൂട്ടിയുടെ മകളായെത്തിയ ആ ബാലതാരം ഇപ്പോള്‍ സുമംഗലി! നടി ജാനകി കൃഷ്ണ വിവാഹിതയായി!

താരവിവാഹങ്ങള്‍ എന്നും ആഘോഷമാണ്. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. സ്‌ക്രീനിലെ മികച്ച പ്രകടനം മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. സിനിമാലോകത്തുനിന്നും വീണ്ടുമൊരു വിവാഹ വിശേഷം കൂടി പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. നടി ജാനകി കൃഷ്ണയും അഭിഷേകും വിവാഹിതരായിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ മകളായി അഭിനയിച്ച താരമാണ് ജാനകി കൃഷ്ണ. ബ്ലാക്ക് എന്ന ചിത്രത്തില്‍ അന്ന എന്ന കുരുന്ന് ബാലികയായെത്തിയതാണ് താരം.

ലോ പോയിന്റ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങിയ സിനിമകളിലും ജാനകി കൃഷ്ണന്‍ അഭിനയിച്ചിരുന്നു. ബ്ലാക്കിലെ തിങ്കള്‍ക്കലയേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത കഥാപാത്രമായ അന്നയെ ആയിരുന്നു ജാനകി അവതരിപ്പിച്ചത്. 2004ലായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ഷണ്‍മുഖനെന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ വരവായിരുന്നു ഇത്.

Janaki Krishna

നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് നടന്‍ റഹ്മാന്‍ തിരിച്ചെത്തിയതും ബ്ലാക്കിലൂടെയായിരുന്നു. അശോക് ശ്രീനിവാസ് എന്ന പോലീസ് കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ജാനകി കൃഷ്ണയ്ക്ക് ലഭിച്ചത്. യുവഅഭിനേത്രിയായ ചാന്ദിനി കൃഷ്ണ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X