ബിക്കിനിയിൽ ഗ്ലാമറസായി നായികയുടെ റൊമാൻസ്, തിയേറ്ററിലേക്ക് യുവാക്കളുടെ ഒഴുക്ക്, ജയശ്രീയുണ്ടാക്കിയ തരംഗം!
ഇന്ത്യൻ സിനിമ അടിമുടി മാറി കഴിഞ്ഞു. ബോളിവുഡ്, ഹോളിവുഡ് ഇൻഫ്ലൂവൻസ് തെന്നിന്ത്യൻ സിനിമകളിലും താരങ്ങൾ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലും ഫാഷനിലുമെല്ലാം തെളിഞ്ഞ് കാണാം. ഗ്ലാമറസായി വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് നടത്തുകയും അഭിനയിക്കുകയും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന നായികമാർ ഇന്ന് ഇന്റസ്ട്രിയിൽ നിരവധിയുണ്ട്. അതിൽ ആക്ഷേപം പ്രേക്ഷകർക്കും ഇല്ല. എന്നാൽ നാൽപ്പത് വർഷം മുമ്പുള്ള തെന്നിന്ത്യൻ സിനിമ ഇങ്ങനെ ഒന്നും ആയിരുന്നില്ല.
നാല്‍പ്പത് വര്‍ഷം മുമ്പ് സിനിമയില്‍ നടിമാര്‍ ബിക്കിനി ധരിക്കുന്നത് സാധാരണമായ ഒരു കാര്യമായിരുന്നില്ല. അത്തരമൊരു സമയത്ത് തന്റെ ആദ്യ സിനിമയില്‍ തന്നെ ബിക്കിനി ധരിച്ച് ധൈര്യപൂര്‍വ്വം അഭിനയിച്ച ഒരു നടിയുണ്ട് തെന്നിന്ത്യൻ സിനിമയിൽ. അത് മറ്റാരുമല്ല ഒരു കാലത്ത് താരമായിരുന്ന തമിഴ് നായിക നടി ജയശ്രീയാണ്.

തമിഴ് സിനിമയിലെ ഏറ്റവും സുന്ദരിയായ നടി എന്നായിരുന്നു അക്കാലത്ത് ജയശ്രീ അറിയപ്പെട്ടിരുന്നത്. 40 വർഷങ്ങൾക്ക് മുമ്പ് 1985 മെയ് 31ന് തെൻഡ്രലെ എന്നൈ തൊട് എന്ന ചിത്രത്തിലൂടെയാണ് ജയശ്രീ തമിഴ് സിനിമയിലേക്ക് അരങ്ങേറിയത്. മോഹനായിരുന്നു ജയശ്രീയുടെ നായകൻ. തേങ്കയ് ശ്രീനിവാസൻ, ഗാന്ധിമതി, വെണ്ണിരടൈ മൂർത്തി, വൈ ജി മഹേന്ദ്രൻ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. തെൻഡ്രലെ എന്നൈ തൊട് ഒരു പ്രണയ ചിത്രമായിരുന്നു.
താൻ ജോലി ചെയ്യുന്ന കമ്പനിയിലെ മുതലാളിയുടെ മകൾ തൊഴിലുടമയുടെ മകളാണെന്ന് അറിയാതെ മോഹന്റെ നായക കഥാപാത്രം ആ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മോഹന്റെ കഥാപാത്രം മറ്റൊരു സ്ത്രീയുമായി സൗഹൃദം പുലർത്തുന്നത് കണ്ട് ജയശ്രീയുടെ നായിക കഥാപാത്രം തെറ്റിദ്ധരിക്കുന്നു.
ശേഷം മോഹനിൽ നിന്നും അകലം പാലിക്കുന്നു. എന്നാൽ കുറച്ച് കാലം കഴിഞ്ഞ് ഇരുവരും മറ്റൊരു സ്ഥലത്ത് വെച്ച് വീണ്ടും കണ്ടുമുട്ടുന്നു. അതോടെ നായിക നായകനുമായി പ്രണയത്തിലാകുന്നു. പക്ഷെ നായകൻ ജയശ്രീയുടെ നായിക കഥാപാത്രത്തോടുള്ള പ്രണയം മറച്ച് വെച്ച് കർക്കശക്കാരനായി പെരുമാറുന്നു. ഒടുവിൽ ഇരുവരും ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ കഥ.
ശ്രീധറാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിൽ ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ശ്രീധർ. കഥയും സംവിധായകന്റേത് തന്നെയായിരുന്നു. സുമുഖനായ നായകനും അവനോട് പ്രണയം തോന്നുന്നു പെൺകുട്ടികളും അതിൽ അസൂയപ്പെടുന്ന നായികയുമെല്ലാം സർവ സാധാരണമായി തമിഴ് സിനിമയിൽ കണ്ടുവരാറുള്ള കഥ തന്നെയാണ്. എന്നിട്ടും ഈ സിനിമ പ്രേക്ഷകർ സ്വീകരിച്ചുവെങ്കിൽ അതിന് പിന്നിൽ സിനിമയിലെ നായകൻ-നായിക പ്രകടനവും യൂത്തിന് ഹരം പകരുന്ന രംഗങ്ങളും പാട്ടുകളും സിനിമയിൽ ഉണ്ടായിരുന്നുവെന്നതാണ്.

മുതിർന്ന നടിയും ഗായികയുമായ എസ്. ജയലക്ഷ്മിയുടെ ചെറുമകളാണ് ജയശ്രീ. ജയലക്ഷ്മിയുടെ സഹോദരന്മാരായ എസ്. രാജം, എസ്. ബാലചന്ദർ എന്നിവർ സംഗീത സംവിധായകരായിരുന്നു. ജയശ്രീ പത്മഭൂഷൺ നിർമ്മിച്ച് സംവിധാനം ചെയ്യുകയും നേടിയിട്ടുണ്ട്. തെൻഡ്രലെ എന്നൈ തൊട് ചിത്രത്തിലെ നായകൻ യഥാർത്ഥത്തിൽ ഇളയരാജയുടെ സംഗീതവും ഗാനങ്ങളുമാണ്. പാട്ടുകൾക്കായി മാത്രം ആരാധകർ സിനിമ വീണ്ടും വീണ്ടും കണ്ടിരുന്ന കാലമുണ്ടായിരുന്നു.
പ്രത്യേകിച്ച് പുതിയ പൂവിത് പൂത്ത് എന്ന ഗാനരംഗം. ഈ ഗാനത്തിലാണ് ജയശ്രീ ബിക്കിനി ധരിച്ച് നായകനൊപ്പം ആടിയതും പാടിയതും റൊമാൻസ് ചെയ്ത്തതുമെല്ലാം. ബിക്കിനി ധരിച്ച് എത്തുന്ന നായികയുടെ രംഗങ്ങൾ കാണാൻ വേണ്ടി മാത്രം യുവാക്കൾ തിയേറ്ററിലേക്ക് ഒഴുകിയെത്തിയിരുന്നു എന്നതാണ് മറ്റൊരു സത്യം. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് നേടിയ അശോക് കുമാർ ഈ സിനിമയിൽ ജയശ്രീയുടെ സൗന്ദര്യം എല്ലാ കോണുകളിൽ നിന്നും പകർത്തിയത്.
വിവാഹിതയാകുന്നതുവരെ ജയശ്രീ അഭിനയരംഗത്ത് സജീവമായിരുന്നു. 1997ൽ കാർത്തിക് സംവിധാനം ചെയ്ത പിസ്ത, 2014ൽ കാതൽ 2 കല്യാണം, 2016ൽ മണൽ കയിറ് 2 എന്നിവയിൽ അഭിനയിച്ചിരുന്നു. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഇപ്പോൾ യുഎസിലാണ് നടി താമസിക്കുന്നത്. അടുത്തിടെ എതിർ നീച്ചൽ എന്ന തമിഴ് സീരിയലിൽ അതിഥി വേഷം ചെയ്തിരുന്നു നടി.


Click it and Unblock the Notifications