'മമ്മൂക്കയുടെ ഭാര്യ പുണ്യം ചെയ്ത സ്ത്രീ, മൂവായിരം സ്ത്രീകളുടെ കാര്യം ചോദിച്ചതിനാലാണ് ലാലേട്ടൻ അങ്ങനെ പറഞ്ഞത്'

നടി ജീജ സുരേന്ദ്രൻ സീരിയലിലും സിനിമയിലും മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയിട്ടുണ്ട്. ഇങ്ങനെയും ഒരാള്‍, തിലോത്തമ തുടങ്ങി നിരവധി സിനിമകളിൽ നിര്‍ണായക വേഷങ്ങളില്‍ ജീജ സുരേന്ദ്രൻ എത്തിയിട്ടുണ്ട്. വളരെ വർഷങ്ങളായി സഹനടി, കോമഡി റോളുകളിൽ മലയാളികൾ കാണുന്ന ഒരു മുഖം കൂടിയാണ് ജീജയുടേത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സീരിയലിലാണ് ജീജ സജീവം.

സൂപ്പർ സ്റ്റാറുകൾക്കൊപ്പം വരെ സ്ക്രീൻ സ്പേസ് പങ്കിട്ട് കയ്യടി നേടിയിട്ടുള്ള ജീജ മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയേയും മോ​ഹൻലാലിനേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവർക്കും ഒപ്പമുള്ള അനുഭവങ്ങൾ നടി പങ്കുവെച്ചത്. ഭ​ഗവാൻ അനു​ഗ്രഹിച്ച അഭിനേതാക്കളാണ് മമ്മൂട്ടിയും മോഹൻലാലുമെന്ന് ജീജ പറയുന്നു.

Actress Jeeja Surendran

ഹേമ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ളവ പുറത്ത് വന്നശേഷം പല നടന്മാരുടെ പേരിലും ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ നാൽപ്പത് വർഷത്തിന് മുകളിൽ സിനിമാ അനുഭവങ്ങൾ‌ ഉണ്ടായിട്ടും മമ്മൂട്ടിയുടെ പേര് ഒരു ​ഗോസിപ്പ് കോളങ്ങളിലും വന്നിട്ടില്ല. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് മലയാളത്തിലെ സൂപ്പർ‌ താരങ്ങളെ കുറിച്ച് നടി വാചാലയായത്. മമ്മൂക്കയെ പറ്റി ​ഗോസിപ്പുകൾ കേൾക്കാത്തത് അദ്ദേഹം അത്തരം കാര്യങ്ങൾ‌ക്ക് പോകാത്തതുകൊണ്ടാണ്.

അല്ലെങ്കിൽ‌ ആരെങ്കിലും ഒരാൾ പറയില്ലേ?. മമ്മൂക്കയെപ്പോലെ എത്ര പുരുഷന്മാരുണ്ട് ലോകത്ത്. എല്ലാ പുരുഷന്മാരും അങ്ങനെയാണെന്ന് പറയാൻ പറ്റില്ല. ആയിരത്തിൽ ഒന്ന് എന്ന് വേണമെങ്കിൽ‌ പറയാം. മമ്മൂക്കയെപോലുള്ള പുരുഷന്മാർ നിരവധിയുണ്ട്. അതുപോലെ വീക്ക്നെസുള്ള പുരുഷന്മാരുമുണ്ട്. മമ്മൂക്കയെ ഞാൻ അടുത്ത് പരിചയപ്പെടാൻ കാരണം സുകുമാരി ചേച്ചിയാണ്.

അവരാണ് പരിചയപ്പെടുത്തി തന്നത്. അദ്ദേഹം വളരെ സീരിയസ് വ്യക്തിയാണ് എന്നൊക്കെയാണ് ഞാൻ കേട്ടിട്ടുള്ളത്. മനസിൽ അതുപോലൊരു പെരുമാറ്റമാണ് സങ്കൽപ്പിച്ചതും. പക്ഷെ അ​ങ്ങനെയായിരുന്നില്ല അദ്ദേഹം. പുള്ളിയുടേതായ ഒരു സ്റ്റാറ്റസ് കീപ്പ് ചെയ്യുന്നുവെന്നല്ലാതെ വേറൊന്നും ഇല്ല. സ്ത്രീകളോടൊക്കെ വളരെ റെസ്പെക്ടാണ് അദ്ദേഹത്തിന്.‍ സുകുമാരി ചേച്ചിയോടൊക്കെ ഒരു അമ്മ സ്നേഹമാണ് മമ്മൂക്കയ്ക്ക്.

ജെം ഓഫ് മാൻ എന്ന് മമ്മൂക്കയെ കുറിച്ച് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് പുള്ളി. ഹീ ഈസ് എ ജം. മമ്മൂക്കയുടെ ഭാര്യ പുണ്യം ചെയ്ത സ്ത്രീയാണ്. മക്കളും പുണ്യം ചെയ്തവരാണ്. ഇങ്ങനൊരു അച്ഛനെ കിട്ടിയില്ലേ?. ആ സ്ത്രീ ഭം​ഗിയായി കുടുംബം കൊണ്ടുനടക്കുന്നതുകൊണ്ട് അദ്ദേഹത്തിനും അതാണ് സ്വർ​ഗം. അതുകൊണ്ട് ആർക്കും ഒന്നും പറയാൻ പറ്റില്ല.

Actress Jeeja Surendran

അതുപോലെ ലാലേട്ടനോട് മൂവായിരം സ്ത്രീകളുടെ കാര്യം ചോദിച്ചപ്പോൾ അതിൽ കൂടുതൽ ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് അനുസരിച്ച് പറഞ്ഞതാണ്. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ പ്രമോട്ട് ചെയ്യൂ. അല്ലാതെ സ്ത്രീ വിഷയം മാത്രം പറയുന്നതിനോടും ചിന്തിക്കുന്നതിനോടും എനിക്ക് യോജിക്കാൻ കഴിയില്ല. ശരിക്കും പറഞ്ഞാൽ ലാലേട്ടന് ഒരു ഷെയ്ക്ക് ഹാന്റ് കൊടുത്താൻ പോലും നല്ല പോസിറ്റീവ് വൈബ് കിട്ടും.

ചിലപ്പോൾ നമ്മുടെ മനസിന്റെ ആയിരിക്കാം. ഭ​ഗവാൻ അനു​ഗ്രഹിച്ചവരാണ് അവരൊക്കെ. അവരുടെ സാമീപ്യം പോലും നമുക്ക് അനു​ഗ്രഹമാകട്ടേയെന്ന പ്രാർത്ഥന മാത്രമെ എനിക്കുള്ളു എന്നുമാണ് ജീജ സുരേന്ദ്രൻ പറഞ്ഞത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X