'ജയറാമുമായുള്ള പിണക്കം മാറാൻ സാധ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്, രണ്ട് സിനിമ കിട്ടിയാൽ മതിയായിരുന്നു'; ജീജ!

ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു ജയറാം. തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും മനസ് നിറക്കുന്ന ഒരുപാട്‌ നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട് ജയറാം. മലയാളത്തിലെ ഏറ്റവും മികച്ച നടൻ-സംവിധായകൻ കൂട്ടുകെട്ടുകളിൽ മുൻപന്തിയിൽ ഉണ്ടാകും ജയറാം-രാജസേനൻ കൂട്ടുകെട്ട്. 1991ലെ കടിഞ്ഞൂൽ കല്യാണം മുതൽ 2006ലെ കനകസിംഹാസനം വരെ തുടർച്ചയായി 16 സിനിമകൾ ഇവരുടെ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.

അവസാനം ഇറങ്ങിയ ചില ചിത്രങ്ങൾ ഒഴികെ ബാക്കിയെല്ലാം ബ്ലോക്ക് ബസ്റ്റർ, സൂപ്പർ ഹിറ്റ്‌, ഹിറ്റ്‌ സ്റ്റാറ്റസ് ഉള്ള മികച്ച എന്റർടെയ്നർ സിനിമകളായിരുന്നു. ജയറാമിനെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നതിൽ രാജസേനൻ സിനിമകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഒട്ടുമിക്ക ചിത്രങ്ങളും ഫാമിലി-കോമഡി ട്രാക്ക് ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു. മേലേപ്പറമ്പിൽ ആൺവീട് പോലുള്ള സിനിമകൾ എത്ര തവണ വേണെങ്കിലും റിപ്പീറ്റ് അടിച്ച് കാണാം. അനിയൻ ബാവ ചേട്ടൻ ബാവ, സിഐഡി ഉണ്ണികൃഷ്ണൻ, കഥാനായകൻ, ആദ്യത്തെ കണ്മണി, അയലത്തെ അദ്ദേഹം, ദില്ലിവാലാ രാജകുമാരൻ ഇവയൊക്കെ ഇന്നും പ്രേക്ഷകപ്രീതി ഉള്ള സിനിമകളാണ്.

Rajasenan, Jayaram

ഈ കൂട്ടുകെട്ട് പിരിഞ്ഞിട്ട് 14 വർഷങ്ങൾ കഴിഞ്ഞു. ഇനിയൊരു രാജസേനൻ-ജയറാം സിനിമക്ക് സാധ്യത ഉണ്ടോ എന്ന് അറിയില്ല. ഇവർ ഒരുമിച്ച് നിന്ന് കാലാനുസൃതമായ മാറ്റങ്ങളോടെ നല്ലൊരു ഫാമിലി എന്റർടെയ്നർ കൊണ്ടുവന്നാൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും. എന്നാൽ തങ്ങൾ സൗഹൃ​​ദത്തിലല്ലെന്നാണ് രാജസേനൻ അടുത്തിടെ പറഞ്ഞത്.

'ഇപ്പോള്‍ സംസാരിക്കാറില്ലെങ്കിലും അന്നത്തെ നല്ല ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട്. ജയറാമിനൊപ്പം 16 സിനിമകള്‍ ചെയ്തിട്ടുണ്ട്. കടിഞ്ഞൂല്‍ കല്യാണം ചെയ്യുന്ന സമയത്ത് ജയറാമിനെ വെച്ചൊരു സിനിമ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ പലരും പിന്മാറുന്ന ഒരു കാലഘട്ടമാണ്. ഞങ്ങള്‍ കഷ്ടപ്പെട്ട് ഒരുമിച്ചുണ്ടാക്കിയ സിനിമയാണ്.'

'അന്ന് ജയറാമും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു നിര്‍മ്മാതാവിനെ കണ്ടെത്താനൊക്കെ പുള്ളിയും ശ്രമിച്ചിട്ടുണ്ട്. കുറച്ച് പൈസയൊക്കെ പുള്ളി തന്നിട്ടുണ്ട്. കടിഞ്ഞൂല്‍ കല്യാണത്തിന്റെ സമയത്ത് ജയറാം എന്നോട് കാണിച്ച സ്‌നേഹത്തിന്റെ നന്ദിയാണ് പിന്നീട് ഞാന്‍ ചെയ്ത പതിനഞ്ച് സിനിമകളിലൂടെ അദ്ദേഹത്തിന് കൊടുത്തത്.'

'അത്രയും വലിയ സമ്മാനം എനിക്ക് അദ്ദേഹത്തിന് കൊടുക്കാന്‍ പറ്റി എന്നുള്ളതാണ്. ഇപ്പോള്‍ വാസ്തവത്തില്‍ ഞങ്ങള്‍ നല്ല സൗഹൃദത്തില്‍ അല്ല. തമ്മില്‍ സംസാരിക്കാറ് പോലുമില്ല. എങ്കിലും ആ ദിവസങ്ങള്‍ ഇപ്പോഴും ഓര്‍ക്കാവുന്ന നല്ല ദിവസങ്ങളും മുഹൂര്‍ത്തങ്ങളും ആയിരുന്നു', എന്നായിരുന്നു രാജസേനൻ പറഞ്ഞത്.

Rajasenan, Jayaram

ജയറാമുമായി ഇനി ഒരിക്കലും ഒന്നിക്കാൻ സാധ്യതയില്ലെന്നാണ് താൻ ചോദിച്ചപ്പോഴും രാജസേനൻ പറഞ്ഞതെന്ന് പറയുകയാണ് നടി ജീജ സുരേന്ദ്രൻ. ആ കൂട്ടുകെട്ട് വീണ്ടും വരണമെന്നത് എല്ലാവരെയും പോലെ തന്റെയും ആ​ഗ്രഹമാണെന്നും മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജീജ പറഞ്ഞു.

'മലയാളി മാമന് വണക്കം എന്ന സിനിമയിൽ എനിക്ക് നല്ലൊരു കഥാപാത്രം തന്ന് സഹായിച്ച രാജസേനൻ സാറിന് വർഷത്തിൽ രണ്ട് സിനിമയെങ്കിലും ലഭിക്കണമെന്നത് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്ന കാര്യമാണ്. അതൊന്ന് കാണാനും എനിക്ക് ആ​ഗ്രഹമുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ സിനിമകളിൽ അവസരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.'

'പക്ഷെ അദ്ദേഹത്തിന് സിനിമകൾ കിട്ടണം. കാരണം സേനൻ സാർ കഴിവുള്ള വ്യക്തിയാണ്. കഴിവും ഹൃദയവും അദ്ദേഹത്തിനുണ്ട്. ചിലപ്പോൾ സമയത്തിന്റെ ആയിരിക്കാം സിനിമകൾ ചെയ്യാത്തതിന് കാരണം. ഞാൻ സാറിനോട് ജയറാമുമായുള്ള പിണക്കത്തെ കുറിച്ച് ചോ​ദിച്ചിരുന്നു. പക്ഷെ ജയറാമുമായുള്ള പിണക്കം മാറാൻ സാധ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സത്യം എന്താണെന്ന് തനിക്ക് അറിയില്ലെന്നും', ജീജ കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: rajasenan jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X