'ഇഷ്ടത്തിന് പോയതാകും, പീഡനമെന്ന വാക്കാണ് തെറ്റ്... അവർ രണ്ടുപേരും എഞ്ചോയ് ചെയ്തു'; ജീജ സുരേന്ദ്രൻ പറയുന്നു
ചലച്ചിത്രമേഖലയിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കാനും അതിനെ അഭിസബോധന ചെയ്യാനും വേണ്ടിയാണ് 2017 ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിച്ചത്. ശേഷം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുതൽ കൃത്യമായ വിവേചനവും അനീതിയും പുറത്തുകൊണ്ടുവന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിവാദങ്ങളുടെ കൊടുമുടിയിലായിരുന്നു മലയാള സിനിമ.
താരസംഘടനയുടെ തലപ്പത്തുണ്ടായിരുന്ന നടന്മാരുടെ പേരിൽ വരെ ആരോപണങ്ങൾ വന്നു. ഇപ്പോഴിതാ വിഷയത്തിൽ സിനിമാ-സീരിയൽ താരം ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സംഭവം നടന്ന ഉടൻ പ്രതികരിക്കാതെ പത്ത് കൊല്ലം കഴിഞ്ഞ് വെളിപ്പെടുത്തൽ നടത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജീജ പറഞ്ഞത്.

സമൂഹിക വിഷയങ്ങളിൽ അടക്കം കൃത്യമായ നിലപാടുകൾ എടുക്കുകയും തുറന്ന് പറയുകയും ചെയ്യാൻ ശ്രമിക്കാറുള്ള അഭിനേത്രി കൂടിയാണ് ജീജ സുരേന്ദ്രൻ. ശാന്തിവിള ദിനേശ് സാർ ചില കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ എന്തൊരു ധൈര്യമാണെന്ന് തോന്നും. അദ്ദേഹത്തിനുള്ള അനുഭവങ്ങളൊന്നും എനിക്കില്ലല്ലോ. അസോസിയേറ്റ് ഡയറക്ടറായി വന്ന് പിന്നീട് സംവിധായകനായ വ്യക്തിയാണ് ശാന്തിവിള ദിനേശ്. അങ്ങനെയുള്ള ബന്ധങ്ങളുമാണ് പുള്ളിക്ക്. അത്രയും കാര്യങ്ങൾ അറിഞ്ഞൊരു വ്യക്തി കൂടിയാണ്.
അത്രയൊന്നും എനിക്ക് അറിയില്ലല്ലോ. അതുകൊണ്ട് തന്നെ അത്രയൊന്നും പച്ചയായി തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ല. അതുപോലെ തന്നെ എനിക്ക് എന്റേതായ ചില പോളിസീസുണ്ട്. അത് ഞാൻ നേരിട്ട് കണ്ടാലും എനിക്ക് അതുപോലുള്ള അനുഭവങ്ങൾ വരികയാണെങ്കിലും ഞാൻ പറയും. അഭിനയം എന്ന പ്രൊഫഷനിൽ നമുക്ക് മാസശമ്പളമായല്ല വരുമാനം.
സംവിധായകർ, നിർമ്മാതാവ്, പ്രൊഡക്ഷൻ കൺട്രോളർ, തിരക്കഥാകൃത്ത് എന്നിവരുടെ ബെൽറ്റും ഗ്രൂപ്പും ഉണ്ടിവിടെ. അവർ നമ്മളെ കുറിച്ച് നെഗറ്റീവ് പറയുകയാണെങ്കിൽ നമുക്ക് വർക്കുണ്ടാവില്ല. അങ്ങനെ നമ്മൾ ചിന്തിക്കാത്ത കാര്യത്തിന് പറയുന്നവരുണ്ട്. അതുപോലെ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കിയെടുത്ത് ഇവരെ താലോലിച്ച് പോകുന്നവരുമുണ്ട്. അതിനൊന്നും നമ്മളെ കിട്ടില്ല. പക്ഷെ പ്രൊഫഷൻ ഇതായതുകൊണ്ട് ചിലത് കണ്ടാലും കേട്ടാലും മിണ്ടാതിരിക്കേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. എന്തോ ആവട്ടെ നമുക്ക് എന്ത് എന്ന് ചിന്തിച്ച് പോകുന്നവരുമുണ്ട്.
എല്ലാം ശരിയാണോ സത്യമാണോയെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ചില കാര്യങ്ങൾ സത്യമായിരിക്കാം. പക്ഷെ മിണ്ടാൻ പറ്റാത്ത അവസ്ഥയാതുകൊണ്ട് മൗനമായി ഇരുന്ന് പോകും. ഒരാൾ എന്നോട് നന്നായിട്ടാണ് പെരുമാറുന്നതെങ്കിൽ അയാളെ കുറിച്ച് എന്തെങ്കിലും കേട്ടാൽ ഞാൻ എങ്ങനെ വിശ്വസിക്കും. വിശ്വസിക്കാൻ പറ്റില്ല. ഒരു പുരുഷനും സ്ത്രീയും സ്നേഹിച്ച് അതിന്റെ അൾട്ടിമേറ്റിലേക്ക് പോകുമ്പോൾ പുരുഷൻ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ലല്ലോ.

ഈ സ്ത്രീയും അയാൾക്കൊപ്പം ഒരു റൂമിലേക്ക് പോയാൽ മാത്രമെ ഈ പ്രേമവും സ്നേഹവും നടക്കുകയുള്ളു. അല്ലെങ്കിൽ നടക്കില്ലല്ലോ. ഒരു സ്ത്രീ വേണ്ടെന്ന് വെച്ച് കഴിഞ്ഞാൽ ഇത് നടക്കുമോ?. ഇല്ല. എല്ലാം കഴിഞ്ഞ് അവനിൽ നിന്നും പിഴിഞ്ഞെടുക്കാൻ പറ്റുന്നതെല്ലാം പിഴിഞ്ഞ് എടുത്തിട്ട് വരുമാനം കുറയുന്നുവെന്ന് കാണുമ്പോൾ പത്ത് കൊല്ലം കഴിഞ്ഞ് എന്നെ പീഡിപ്പിച്ചുവെന്ന് പുറത്ത് പറയുന്നത് പരിഹാസമായിട്ടെ എനിക്ക് പറയാൻ പറ്റൂ. ഇതുവരെ തുറന്ന് പറഞ്ഞ നടിമാരെല്ലാം ഡമ്മികളാണെന്നല്ല. അവർ ക്ഷമയടെ കാത്തിരുന്ന് കഴിവ് പ്രൂവ് ചെയ്ത് വരണമായിരുന്നു.
അല്ലാതെ പത്ത് കൊല്ലം കഴിഞ്ഞ് വന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അവരായിട്ട് ഇഷ്ടത്തിന് പോയതാകും എന്നാണ് തോന്നിയിട്ടുള്ളത്. പീഡനം എന്ന് എങ്ങനെ പറയും. പീഡിപ്പിച്ചുവെന്ന് പറയാൻ പറ്റില്ല. ഇവർ പറയുന്ന ആളുകളെല്ലാം വളരെ സൂപ്പർ ഹിറ്റായിട്ടുള്ള ആളുകളായിരുന്നു. അവർക്ക് എങ്ങനെ ഒരു സ്ത്രീയെ പീഡിപ്പിക്കാൻ പറ്റും. എന്നോട് ഒരാൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ ഞാൻ അയാളുടെ റൂമിൽ പോകാതെ അയാൾ എങ്ങനെ എന്നെ പീഡിപ്പിക്കും.
എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ ഒരാൾ തൊടുമോ?. ആ പെൺകുട്ടികളാണെങ്കിലും തൊടുമോ?. അങ്ങനെ തൊട്ടാൽ മുഖത്ത് അടിക്കണ്ടേ?. അത് ചെയ്യാതെ എല്ലം കഴിഞ്ഞിട്ട് എന്നെ പീഡിപ്പിച്ചുവെന്ന് പറയുന്നതിനോട് എങ്ങനെയാണ് യോജിക്കുക. അത് പരിഹാസമായിട്ടല്ലേ തോന്നു. പീഡനമെന്ന വാക്കാണ് തെറ്റ്. അവർ രണ്ടുപേരും എഞ്ചോയ് ചെയ്തു. എന്തോ വൈരാഗ്യത്തന്റെ പേരിൽ അവർ എന്തോ ചെയ്യുന്നു. പാവങ്ങൾ അത് അനുഭവിച്ചേ പറ്റു.
പുരുഷനായതുകൊണ്ട്. പണം കൊടുക്കാതെയാകുമ്പോൾ ഉപയോഗിക്കുന്ന ഭാഷയാണ് പീഡനമെന്നത്. അതാണ് ഇവിടെ മറ്റേണ്ടത്. ഗവൺമെന്റ് സ്ത്രീക്കും പുരുഷനും ഒരേ കോടതിയായിരിക്കണം. സ്ത്രീ പറയുന്നതിന് മുൻ തൂക്കം കൊടുക്കുന്നതും പുരുഷന് അതൊന്നും ലഭിക്കാത്തതും തെറ്റാണ്. ഇനിയുള്ള കാലം സ്ത്രീയും പുരുഷനും ഈക്വലാണ് എന്നുമാണ് ജീജ സുരേന്ദ്രൻ പറഞ്ഞത്.


Click it and Unblock the Notifications











