മേഘ്‌നയുടെ വിവാഹം അബദ്ധമോ? നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം, കുട്ടിക്ക് മനസാക്ഷിയുണ്ടോന്ന് നടി ജീജ

ലോക് ഡൗണ്‍ കാലത്ത് സമൂഹ മാധ്യമങ്ങള്‍ ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയ വാര്‍ത്തയാണ് നടി മേഘ്‌ന വിന്‍സെന്റിന്റെ വിവാഹമോചന വാര്‍ത്ത. ഏപ്രില്‍ 30 ന് മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടിടത്താണ് നടിയുടെ വിവാഹമോചന വാര്‍ത്ത വന്നത്. വിവാഹം വലിയ ആഘോഷമായി നടത്തിയതിന് ശേഷം മേഘ്‌നയെ കുറിച്ചോ ഭര്‍ത്താവിനോ കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ലായിരുന്നു.

ഒടുവില്‍ വന്നത് വിവാഹമോചന വാര്‍ത്തയും. ആദ്യം ആര്‍ക്കും ഇത് ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നുമില്ല. എന്നാലിപ്പോള്‍ മേഘ്‌ന വിവാഹമോചനത്തെ കുറിച്ച് പറഞ്ഞതായി പ്രചരിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചയാവുകയാണ്. ഒപ്പം പ്രമുഖ നടി ജിജ സുരേന്ദ്രനും ഇതില്‍ പ്രതികരണം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.

മേഘ്‌നയെ വിമര്‍ശിച്ച് നടി ജീജ സുരേന്ദ്രന്‍

കണ്ണീര്‍ പരമ്പരകള്‍ എന്ന് വിളിച്ചിരുന്നെങ്കിലും മലയാളത്തിലെ ഏറ്റവും ഹിറ്റ് പരമ്പരകളിലൊന്നായിരുന്നു ചന്ദനമഴ. സീരിയലിലെ നായികയായ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്ന വിന്‍സെന്റിന് പ്രശസ്തിയിലെത്തുന്നത്. ഒരു നാട്ടിന്‍പുറത്തുകാരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി കൊടുത്തു. എന്നാല്‍ ഇടയ്ക്ക് വെച്ച് ഈ സീരിയലില്‍ നിന്നും നടി പിന്മാറി. ഇപ്പോള്‍ തമിഴില്‍ സീരിയലുകകളില്‍ അഭിനയിക്കുകയാണ നടി. ഒപ്പം സ്വന്തമായി യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

മേഘ്‌നയെ വിമര്‍ശിച്ച് നടി ജീജ സുരേന്ദ്രന്‍

ചന്ദനമഴയില്‍ അഭിനയിച്ചിരുന്നതിന് പിന്നാലെയാണ് നടിയുടെ വിവാഹം. ചന്ദനമഴയില്‍ ഒപ്പം അഭിനയിച്ചിരുന്ന ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയുമായിട്ടായിരുന്നു മേഘ്നയുടെ വിവാഹം. വലിയ ആഘോഷത്തോടെ നടത്തിയ താരവിവാഹം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഭര്‍ത്താവിനെ കുറിച്ച് അന്ന് മേഘ്‌ന പറഞ്ഞിരുന്ന പല കാര്യങ്ങളും സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. അതുകൊണ്ടൊക്കെ തന്നെ ഇവരുടെ വിവാഹമോചന വാര്‍ത്ത ആദ്യം ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മേഘ്‌നയെ വിമര്‍ശിച്ച് നടി ജീജ സുരേന്ദ്രന്‍

ഇതുവരെയും വിവാഹമോചനത്തെ കുറിച്ച് മേഘ്‌നയുടെ തുറന്ന് പറച്ചിലുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വിവാഹം കഴിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് മേഘ്‌ന പറഞ്ഞതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വ്യാപകമായി വൈറലാവുകയും ചെയ്തു. അത്തരമൊരു വാര്‍ത്ത കണ്ടതോടെ പ്രതികരണം രേഖപ്പെടുത്തി നടി ജീജ സുരേന്ദ്രന്‍ എത്തിയിരിക്കുകയാണ്. ഒരു പോസ്റ്റിന് താഴെ കമന്റിട്ട് കൊണ്ടാണ് ഡോണിനെ തനിക്ക് അറിയാമെന്ന കാര്യം ജീജ വ്യക്തമാക്കിയത്.

മേഘ്‌നയെ വിമര്‍ശിച്ച് നടി ജീജ സുരേന്ദ്രന്‍

'അബദ്ധം എന്നോ? മനസാക്ഷിയുണ്ടോ കുട്ടിക്ക്. നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം. ഫാമിലി അറിയാം. നാണമില്ലേ അങ്ങനെ പറയാന്‍. നല്ല കുടുംബക്കാര്‍, നല്ല പയ്യന്‍, വല്ലതും വിളിച്ച് പറയുമ്പോള്‍ ഓര്‍ത്തോളൂ ഇതൊക്കെ എന്നെ പോലുള്ളവര്‍ കാണുന്നുണ്ട എന്ന്'. എന്ന് പറഞ്ഞ് കൊണ്ടാണ് ജീജ എത്തിയത്. നേരത്തെ ആദിത്യന്‍ ജയന്‍-അമ്പിളി ദേവി വിവാഹത്തിന് ശേഷം ജീജ പറഞ്ഞ വാക്കുകളും ഇതുപോലെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

മേഘ്‌നയെ വിമര്‍ശിച്ച് നടി ജീജ സുരേന്ദ്രന്‍

വിവാഹമോചനത്തെ കുറിച്ച് മേഘ്‌ന ഒന്നും പറഞ്ഞില്ലെങ്കിലും ഡോണ്‍ പറഞ്ഞിരുന്നു. ലോകം ഇത്ര കടുത്തൊരു പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ എന്തിനാണ് സൃഷ്ടിക്കുന്നതെന്നാണ് വനിത ഓണ്‍ലൈനോട് ഡോണ്‍ പ്രതികരിച്ചിരിക്കുന്നത്. ഞങ്ങള്‍ വിവാഹമോചിതരായി എന്ന് പറയുന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം വേര്‍പിരിഞ്ഞത്. ഇപ്പോള്‍ എട്ട് മാസമായി. പരസ്പര സമ്മതത്തോടെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത്, ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

 മേഘ്‌നയെ വിമര്‍ശിച്ച് നടി ജീജ സുരേന്ദ്രന്‍

ലോകം കൊവിഡ് 19 ഭീതിയില്‍ കഴിയുമ്പോള്‍ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വിഷമമുണ്ട്. ഞങ്ങള്‍ 2018 മുതല്‍പിരിഞ്ഞ് തമാസിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതില്‍ ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ഈ വാര്‍ത്ത എവിടെ നിന്ന് പൊങ്ങി വന്നു എന്ന് അറിയില്ല. എന്തായാലും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പറ്റിയ കാലമല്ലല്ലോ എന്നുമാണ് ഡോണ്‍ പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X