'ഇവർ ട്രാൻസ് ആണ്', എന്നെക്കുറിച്ച് നയൻതാരയോട് പറഞ്ഞപ്പോൾ; സെറ്റിൽ അവരുടെ രീതികൾ; ജീവ സുബ്രമണ്യൻ
തമിഴ് സിനിമാ രംഗത്ത് ക്യാരക്ടർ റോളുകളിലൂടെ ശ്രദ്ധ നേടുകയാണ് നടി ജീവ സുബ്രമണ്യൻ. ദർബാർ, ഐറ തുടങ്ങിയ സിനിമകളിൽ ജീവ ശ്രദ്ധേയ വേഷം ചെയ്തു. നയൻതാരയുടെ വരാനിരിക്കുന്ന പുതിയ ചിത്രം മണ്ണാങ്കട്ടിയിലും ഒരു വേഷം ജീവ സുബ്രമണ്യൻ അഭിനയിച്ചിട്ടുണ്ട്. ട്രാൻസ് ജെൻഡറായ ജീവയ്ക്ക് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുക എളുപ്പമായിരുന്നില്ല. മേക്കപ്പ് ആർട്ടിസ്റ്റായാണ് ജീവ കരിയർ തുടങ്ങുന്നത്. പിന്നീട് സിനിമകളിൽ ചെറിയ വേഷം ലഭിച്ച് തുടങ്ങി.
ഇപ്പോഴിതാ സിനിമാ ലോകത്തെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജീവ സുബ്രമണ്യം. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. നയൻതാരയ്ക്കൊപ്പമുള്ള അനുഭവങ്ങൾ ജീവ സുബ്രമണ്യൻ പങ്കുവെച്ചു. വർക്കിൽ വലിയ ശ്രദ്ധ നൽകുന്ന ആളാണ് നയൻതാരയെന്ന് ജീവ സുബ്രമണ്യം പറയുന്നു. അവർ അവരുടെ ജോലി കൃത്യമായി ചെയ്യും. വരുന്നു, ജോലി ചെയ്യുന്നു പോകുന്നു. ചില സീനുകൾ ഒരുമിച്ചുണ്ടായിരുന്നു. അവിടെ വെച്ച് ഇവർ ട്രാൻസാണെന്ന് എന്നെക്കൊണ്ട് ഒരാൾ പറഞ്ഞു.

ആരായാൽ എന്താണ്. എന്തിനാണ് അങ്ങനെ എടുത്ത് പറയുന്നത്, അതൊന്നും കുഴപ്പമില്ലെന്ന് നയൻതാര പറഞ്ഞു. ഷൂട്ടിംഗിൽ ചില ഡയലോഗുകൾ എങ്ങനെ പറയണമെന്ന് അവർ ഉപദേശിച്ചെന്നും ജീവ സുബ്രമണ്യൻ പറയുന്നു. പുതിയ സിനിമയുടെ സെറ്റിൽ കണ്ടപ്പോൾ ജീവ, സുഖമായിരിക്കുന്നോ എന്ന് ചോദിച്ചു. സ്വന്തം ജോലിയിൽ നയൻതാര വളരെ കൃത്യത കാണിക്കുമെന്നും ജീവ സുബ്രമണ്യം വ്യക്തമാക്കി.
സംവിധായകൻ ബാലയുടെ സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും ജീവ സുബ്രമണ്യൻ പങ്കുവെച്ചു. ദേഷ്യക്കാരനാണെന്ന് തോന്നുമെങ്കിലും അദ്ദേഹം പറയുന്നത് കേട്ട് നന്നായി അഭിനയിച്ചാൽ കൊച്ചു കുട്ടിയെ പോലെ നോക്കും. ഒരിക്കൽ ഷൂട്ടിംഗിനിടെ മഴ വന്നു. ഞാനന്ന് തുടക്കക്കാരിയായതിനാൽ ആരും കുട തന്നില്ല. ഞാൻ നനയുകയാണ്. ബാല സർ കുടയുമായി ഓടി വന്ന് എനിക്ക് കുട തന്നു. നീ ആർട്ടിസ്റ്റാണ് നനയരുതെന്ന് പറഞ്ഞു.

കാരവാനിലാക്കി. ഷൂട്ടിംഗെല്ലാം കഴിഞ്ഞ ശേഷം ഒരു ചെറിയ ക്യാമറയിൽ അദ്ദേഹം എന്റെ ഫോട്ടോ എടുത്തു. വളരെ നല്ല വ്യക്തിയാണ് ബാലയെന്നും ജീവ സുബ്രമണ്യൻ വ്യക്തമാക്കി. നായികമാരുടെ ഹെയർ സ്റ്റെെലിസ്റ്റായി വർക്ക് ചെയ്തെങ്കിലും ചില ഹീറോകൾക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞില്ല.
അവർ വർക്ക് തന്നു, പക്ഷെ ചുറ്റുമുള്ളവർ എനിക്കും അവർക്കും ഇടയിൽ തെറ്റായ ബന്ധമുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് തനിക്ക് വർക്കുകൾ നഷ്ടമായി. അത് കാര്യമാക്കുന്നില്ലെന്നും ജീവ സുബ്രമണ്യൻ വ്യക്തമാക്കി. തനിക്ക് ജീവിതത്തിൽ എന്നും വലിയ പിന്തുണ നൽകിയത് ജേഷ്ഠ സഹോദരനാണെന്നും അദ്ദേഹമില്ലായിരുന്നെങ്കിൽ തനിക്ക് ഈ നേട്ടങ്ങൾ സാധിക്കില്ലായിരുന്നെന്നും ജീവ സുബ്രമണ്യൻ പറഞ്ഞു.
എപ്പോഴും വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ചേട്ടൻ തനിക്കൊപ്പം നിന്നെന്നും ജീവ സുബ്രമണ്യം പറഞ്ഞു.
കരിയറിൽ നല്ല വേഷങ്ങൾ ചെയ്ത് മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ജീവ സുബ്രമണ്യൻ വ്യക്തമാക്കി. അഭിനയ രംഗത്തേക്ക് ഇന്ന് നിരവധി ട്രാൻസ് വ്യക്തികൾ കടന്ന് വരുന്നുണ്ട്. മുൻപ് മേക്കപ്പ് രംഗത്താണ് ഇവർക്ക് കൂടുതലും സ്വീകാര്യത ലഭിച്ചതെങ്കിലും ഇന്ന് അഭിനയ രംഗത്തും ട്രാൻസ് വ്യക്തികൾ ശ്രദ്ധ നേടുന്നു.


Click it and Unblock the Notifications