ചിലർക്ക് കാര്യങ്ങൾ ക്ലിയറായില്ല, ആ ദിവസങ്ങൾ ഓർക്കാനോ ഭയപ്പെട്ടിരിക്കാനോ ആ​ഗ്രഹമില്ല; ഫോട്ടോകളുമായി ജുവൽ!

കഴിഞ്ഞ ദിവസം അഭിനേത്രിയും അവതാരകയുമായ ജുവൽ മേരി തന്റെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയത് ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. രണ്ട് വർഷം മുമ്പ് താൻ കാൻസർ ബാധിതയായിരുന്നുവെന്നും രോഗത്തിന്‍റെ നാളുകൾ ഭീകരമായിരുന്നുവെന്നും ജുവൽ വെളിപ്പെടുത്തിയിരുന്നു. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അസുഖത്തെ കുറിച്ച് ആദ്യമായി നടി തുറന്ന് പറഞ്ഞത്.

വീഡിയോ വൈറലായശേഷം പരിചയക്കാരും ആരാധകരും എല്ലാം ജുവലിനെ കോൺടാക്ട് ചെയ്ത് സംസാരിക്കുകയും ആത്മവിശ്വാസവും പിന്തുണയും സ്നേഹവും അറിയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ചിലർ താരം ഇപ്പോഴും കാൻസർ ബാധിതയാണെന്ന് തെറ്റിദ്ധരിച്ച് സംസാരിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്.

Jewel Mary
Photo Credit: Jewel Mary / Instagram

അവർക്കുള്ള മറുപടി ഇൻസ്റ്റ​ഗ്രാമിലെ പുതിയ വീഡിയോയിലൂടെ ജുവൽ നൽകി. ഒപ്പം അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നാളുകളിലെ കുറച്ച് ഫോട്ടോകളും നടി പങ്കുവെച്ചു. എന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും അന്വേഷിച്ച് എന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

2023ലാണ് എനിക്ക് തൈറോയ്ഡ് കാൻസർ ഉണ്ടായിരുന്നത്. ഇപ്പോൾ ഞാൻ അതിൽ നിന്ന് പൂർണ്ണമായും മുക്തയാണ്. എന്റെ ജീവിതം അതിന്റെ പൂർണ്ണ രൂപത്തിൽ മുന്നോട്ട് പോകുന്നു. നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി. സ്നേഹം മാത്രം എല്ലാരോടും. 2023ൽ ഉണ്ടായിരുന്ന അസുഖത്തെ കുറിച്ചും സർജറിയെ കുറിച്ചും ഇപ്പോൾ എന്തിനാണ് വന്ന് പറയുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. ചിലർക്ക് കാര്യങ്ങൾ ക്ലിയറായിട്ടില്ല.

എനിക്ക് ഇപ്പോഴാണ് അസുഖമുള്ളത് എന്നാണ് അവർ വിചാരിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. എനിക്ക് തൈറോയ്ഡിൽ കാൻസർ വന്നിരുന്നു. വന്ന് 2023 വർഷത്തിലാണ്. ഇപ്പോൾ നമ്മൾ ഉള്ളത് 2025ൽ ആണ്. ട്രീറ്റ്മെന്റ് മുഴുവനായി കഴിഞ്ഞു. എനിക്കിപ്പോൾ യാതൊരു അസുഖവുമില്ല. ഞാൻ ഭയങ്കര പെർഫെക്ട്ലി ഹെൽത്തിയായിട്ടുള്ള ആളാണ്.

എന്തുകൊണ്ട് ഇപ്പോൾ ഇത് പറയുന്നുവെന്ന് ചോദിച്ചാൽ... എന്റെ ഡിവോഴ്സായാലും എന്റെ കാൻസർ ജേർണി ആയാലും... എന്റെ ചുറ്റിലുമുള്ള മനുഷ്യരിൽ ചിലർ ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്നുണ്ട്. അവർക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചത്. അവരെ റെപ്രസന്റ് ചെയ്ത് മുന്നിൽ വന്ന് സംസാരിച്ചുവെന്നല്ല ഉദ്ദേശിച്ചത്. ഒരുപാട് ഇരുട്ടുള്ള ഒരു കടലിൽ കൂടി പോകുമ്പോൾ എവിടെ എങ്കിലും ഒരു ലൈറ്റ് ഹൗസ് കണ്ടാൽ അത് നമുക്ക് ദിശ മനസിലാക്കാൻ സഹായിക്കും.

Jewel Mary
Photo Credit: Jewel Mary / Instagram

അതുപോലെയാണ് ഇതും. ‍ഞാൻ ചെറിയൊരു ചൂട്ട് കത്തിച്ചു എന്നേയുള്ളു. അത് വേണ്ടവർക്ക് വേണ്ടി മാത്രമാണ്. എല്ലാവർക്കും ആ വീഡിയോ കണ്ടത് കൊണ്ടോ എന്റെ കഥ അറിഞ്ഞതുകൊണ്ടോ ഉപകാരമില്ല. പക്ഷെ ചിലർക്ക്... ചിലർ അത് കേൾക്കണം. അവർ അത് അന്വേഷിക്കുന്നുണ്ട്. എന്റെ ജീവിതത്തിൽ നിന്ന് ഒരു ചെറിയ വെളിച്ചം അവർക്ക് വേണ്ടി ഞാൻ കാണിച്ചുകൊടുത്തു. ആ സമയത്തുള്ള ഒരുപാട് ഫോട്ടോകളൊന്നും ഞാൻ സൂക്ഷിക്കുന്നില്ല.

കാരണം അത് ഓർക്കാനോ അതോർത്ത് ഭയപ്പെട്ടിരിക്കാനോ ഞാൻ ആ​ഗ്രഹിക്കുന്നില്ല. കാൻസർ സർവൈവേഴ്സ് ആയിട്ടുള്ളവരിൽ ചിലർക്ക് പിന്നീട് ഭയമായിരിക്കും എന്തെങ്കിലും സംഭവിക്കുമ്പോഴേക്കും ആ അസുഖം വീണ്ടും വരുമോയെന്ന്. അങ്ങനെപോലും ഞാൻ ചിന്തിക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞത് കഴിഞ്ഞു‍. വരാനുള്ളത് വരും. ഇപ്പോഴുള്ളതാണ് ജീവിതം.

ഇന്ന് ജീവിക്കുക. മരിക്കാൻ സമയം വരുമ്പോൾ മരിക്കാം. അത് എന്നെങ്കിലും അല്ലേ. ഇന്ന് നമുക്ക് ജീവിക്കാം എന്നാണ് ജുവൽ പറഞ്ഞത്. സർജറി കഴിഞ്ഞ് എത്തിയ അടുത്ത ദിവസം മുടിയെല്ലാം ചീകികെട്ടി പൊട്ടും ലിപ്സ്റ്റിക്കും അണിഞ്ഞ് സുന്ദരിയായി ആശുപത്രി കിടക്കയിൽ വിശ്രമിക്കുന്ന ഫോട്ടോകളും ജുവൽ പങ്കുവെച്ചു.

More from Filmibeat

Read more about: jewel mary
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X