തന്റെ ശരീരത്തിലെ ഏറ്റവും ഭംഗിയുള്ള ഭാഗത്തെ കുറിച്ച് നടി ജുവൽ മേരി പറയുന്നു!
മിനിസ്ക്രീൻ പ്രോഗ്രാമുകളിലൂടെ അവതരകയായി വന്ന് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് ജുവൽ മേരി. പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്താണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റിഷോയിൽ അവതാരകയായി എത്തിയ ജുവൽ മേരി മലയാളികളുടെ സ്വീകരണ മുറിയിലെ ഇഷ്ടതാരമായി പെടുന്നനെ തന്നെ മാറി. അവതരണത്തിലെ വ്യത്യസ്തകൊണ്ട് ജുവൽ മേരി എന്ന താരത്തെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
2015ൽ പുറത്തിറങ്ങിയ പത്തേ മാരി എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിലൂടെയാണ് ജുവൽ മേരി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു ചിത്രം. പ്രവാസികളുടെ കഷ്ടപ്പാടിന്റെയും സഹനത്തിന്റെയും കഥപറഞ്ഞ ചിത്രം പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ് ജുവൽ അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിൽ ഗംഭീര പ്രകടനം തന്നെയാണ് താരം കാഴ്ച്ച വെച്ചത്.

പിന്നീട് ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാൻ മേരി കുട്ടി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവമല്ല. എന്നാൽ സോഷ്യൽമീഡിയകൾ വഴി താരം പ്രേക്ഷകരുമായി എപ്പോഴും സംവദിക്കാറുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോയുടെ സംവിധായകനായ ജൻസൺ സക്കറിയയെയാണ് താരം വിവാഹം ചെയ്തത്. ജുവൽ പങ്കുവക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'എന്റെ ശരീരത്തിൽ ഞാൻ ഏറ്റവും ഭംഗിയുള്ള ഭാഗം?' എന്ന് എഴുതിയ ശേഷം തുടർന്ന് അത് എന്താവും എന്ന് അറിയണമെങ്കിൽ പോസ്റ്റിന് താഴേക്ക് നോക്കണം എന്ന് കുറിച്ച് കുറേ കുത്തുകൾക്ക് ശേഷം എന്റെ തല എന്ന് എഴുതികൊണ്ടാണ് ജുവൽ ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയത്.

ജുവലിന്റെ ഫോട്ടോയും ക്യാപ്ഷനും നിമിഷ നേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. വെറുതേ പറ്റിച്ചു എന്ന് തുടങ്ങുന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ജുവലിന്റെ സൗന്ദര്യത്തെയും ആരാധകർ പ്രശംസിയ്ക്കുന്നുണ്ട്. രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ക്ഷണികം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ജുവൽ മേരി സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. സുപ്രിയ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജുവൽ മേരി സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രാകേഷ് എന്ന നായക കഥാപാത്രമായി എത്തുന്നത് പുതുമുഖ നടനായ രൂപേഷ് രാജാണ്. നന്ദലാൽ കൃഷ്ണമൂർത്തി, മീര നായർ, സ്മിത അമ്പു എന്നീ മുൻനിര താരങ്ങളോടൊപ്പം രോഹിത്ത് നായർ, ഓസ്റ്റിൻ, ഹരികൃഷ്ണൻ തുടങ്ങി ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കെ.എസ് ചിത്രയും കെ.എസ് ഹരിശങ്കറും ഓരോ പാട്ടുകൾ പാടിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോ.വി.റ്റി സുനിലും വരികൾ എഴുതിയിരിക്കുന്നത് ഡോ.ഷീജ വക്കവും ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാംസൺ സിൽവയാണ്. റിയൽ സ്റ്റോറി ആസ്പദമാക്കി ദീപ്തി നായറുടെ കഥയ്ക്കും തിരക്കഥയ്ക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അരവിന്ദ് അനിൽ ആണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പരിമിതമായ ക്രൂവിൽ ആണ് ആർ പ്രൊഡക്ഷൻ ഫാമിലി ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications