പ്രണയം വീട്ടില്‍ പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി! ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് ജുവല്‍ മേരി!

അവതാരകയും അഭിനേത്രിയുമായ ജുവല്‍ മേരിക്ക് ആരാധകരേറെയാണ്. വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് ഈ അവതാരക എത്തിയത്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തെ തേടി സംവിധായകരെത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ പത്തേമാരിയില്‍ നായികയായത് ജുവലായിരുന്നു. നളിനി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് അവതരിപ്പിച്ച് വരുന്നതിനിടയിലായിരുന്നു ജുവല്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്.

ജോണ്‍ സക്കറിയയാണ് താരത്തിന്റെ ഭര്‍ത്താവ്. ഭാര്യയുടെ കാലജീവിതത്തിന് ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നത്. പത്തേമാരിക്ക് പിന്നാലെയായി ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളിലും ജുവല്‍ മേരി അഭിനയിച്ചിരുന്നു.കേരളകൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ജുവല്‍ മേരി തന്റെ പ്രണയത്തെക്കുറിച്ചും പ്രിയതമനെക്കുറിച്ചുമൊക്കെ വാചാലയായിരുന്നു. അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രണയ കാര്യങ്ങളെക്കുറിച്ച് പറയാമെന്ന് പറഞ്ഞായിരുന്നു അവതാരക തുടക്കം കുറിച്ചത്. എപ്പോഴായിരുന്നു പ്രണയം തുടങ്ങിയതെന്ന് ചോദിച്ചപ്പോള്‍ യുകെജി മുതല്‍ താന്‍ പ്രണയത്തിലായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. യുകെജിയില്‍ പഠിക്കുന്ന സമയത്ത് എനിക്കൊരു പയ്യനുണ്ടായിരുന്നു ഒരുകൊച്ചുപയ്യന്‍. എല്ലാ ക്ലാസുകളിലും എനിക്കൊരു ക്രഷ് ഉണ്ടായിരുന്നു. നമ്മള്‍ ഭയങ്കര സുന്ദരിയായത് കൊണ്ടൊന്നുമല്ല അത്. എല്ലാത്തിലുമൊരു കൗതുകം, അതുകൊണ്ടാണ്.

Jewel Mary

കൗതുകം ലേശം കൂടുതലാണ്, സ്വപ്‌നക്കൂടിലെ പൃഥ്വിരാജിന്റെ പോലെ തന്നെയുള്ള കഥാപാത്രമെന്നായിരുന്നു ജുവല്‍ മേരി പറഞ്ഞത്. കോളേജിലെത്തിയപ്പോള്‍ അങ്ങനെ പ്രണയമൊന്നുമുണ്ടായിരുന്നില്ല. വിമന്‍സ് കോളേജിലായിരുന്നു താന്‍ പഠിച്ചതെന്നും താരം പറയുന്നു. പ്രണയിക്കാന്‍ പറ്റിയ ആള്‍ക്കാരൊന്നും ആ ബാച്ചിലില്ലായിരുന്നു. സീനിയേഴ്‌സിലുണ്ടായിരുന്ന ചേട്ടന്‍മാരെല്ലാം ഞങ്ങളുടെ ബ്രദേഴ്‌സായിരുന്നുവെന്നും താരം പറയുന്നു.

ഇതിന് ശേഷമായാണ് ജെന്‍സന്‍ ചേട്ടനെ കണ്ടെത്തിയതിനെക്കുറിച്ച് ജുവല്‍ പറഞ്ഞത്. റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി. കൂട്ടുകെട്ടിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ കല്യാണം കഴിക്കാമെന്ന് തോന്നിപ്പോയി. അപ്പോഴാണ് വീട്ടുകാരെക്കുറിച്ച് പറഞ്ഞത്. രണ്ടുപേരും സമാന സ്വഭാവങ്ങളുള്ളവരായിരുന്നു. താല്‍പര്യമുണ്ടെന്ന് മനസ്സിലായപ്പോള്‍ത്തന്നെ ചുറ്റിക്കളിയിലൊന്നും താല്‍പര്യമില്ലെന്നും വീട്ടില്‍ വന്ന് ആലോചിക്കാനും പറഞ്ഞിരുന്നു. അതെന്തിന് പറഞ്ഞൂയെന്നാണ്.

വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി. അവരതങ്ങ് സെറ്റാക്കി. സാധാരണ ഒരുവീട്ടില്‍ പ്രണയം അറിഞ്ഞാലുള്ള അവസ്ഥയെങ്ങനെയാണ്. ഒന്ന് എതിര്‍ക്കണ്ടേ,വഴക്ക് പറയണ്ടേ, അതൊന്നുമുണ്ടായിരുന്നില്ല. എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു. വീട്ടില്‍ നിന്നും ഒരെതിര്‍പ്പുമുണ്ടായിരുന്നില്ല. ഈ വക സ്വഭാവങ്ങള്‍ അറിയാവുന്നതിനാലാണ് അവര്‍ പെട്ടെന്ന് സെറ്റാക്കിയത്. ജെന്‍സണും കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളായിരുന്നുവെന്നും ജുവല്‍ പറയുന്നു.

More from Filmibeat

Read more about: jewel mary
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X