For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടും ഒരാള്‍ തന്നെയാണ്, തിരിച്ചറിയാന്‍ പോലും പറ്റാത്ത മേക്കോവറുമായി പുതുമുഖ നടി ജിസ്മ ജിജി

  |

  അടുത്ത കാലത്തായി ശരീര സൗന്ദര്യത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് നിരവധി നടിമാരാണ് തുറന്ന് പറച്ചിലുകള്‍ നടത്തിയിട്ടുള്ളത്. നിത്യ മേനോന്‍, സമീറ റെഡ്ഡി, ഗായിക സയനോര തുടങ്ങി ബോഡി ഷെയിമിങ്ങിനെതിരെ സംസാരിച്ചവര്‍ ഒരുപാടുണ്ട്. അതുപോലെ സിനിമയ്ക്ക് വേണ്ടി മേക്കോവര്‍ നടത്തി അത്ഭുതപ്പെടുന്ന നായികമാരും വാര്‍ത്തകളില്‍ നിറയാറുണ്ട്.

  ഇപ്പോഴിതാ പുതുമുഖനടി ജിസ്മ ജിജിയുടെ മേക്കോവര്‍ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ജിസ്മയുടെ പുതിയതും പഴയതുമായ ചിത്രങ്ങള്‍ കണ്ടാല്‍ രണ്ടും ഒരാള്‍ തന്നെയാണോന്ന് കാണുന്നവര്‍ക്ക് സംശയം തോന്നുന്നവിധത്തിലുള്ള മേക്കോവറാണ് നടി ചെയ്തിരിക്കുന്നത്.

  ആറ് വര്‍ഷം മുന്‍പ് 78 കിലോ ശരീരഭാരം ഉണ്ടായിരുന്ന ജിസ്മ ഇപ്പോള്‍ 52 കിലോ ആണ്. 26 കിലോയോളം ഭാരമാണ് നടി കുറച്ചിരിക്കുന്നത്. ചിട്ടയായ വ്യായാമവും ആഹാരരീതികളുമായിരുന്നു അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള ജിസ്മയുടെ ഈ മേക്കോവറിന് പിന്നില്‍. ആറ് വര്‍ഷം മുന്‍പുള്ള ചിത്രങ്ങളും ഇപ്പോഴുള്ളതും കണ്ടാല്‍ ജിസ്മ തന്നെയാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാവില്ല. അത്രയധികം തരംഗമുണ്ടാക്കിയ മേക്കോവറാണ് നടത്തിയിരിക്കുന്നത്. പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെ പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി രംഗത്ത് വരുന്നത്.

  Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

  മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തന്റെ മേക്കോവറിനെ കുറിച്ച് പറഞ്ഞ് ജിസ്മ രംഗത്ത് വന്നിരുന്നു. പുതിയതും പഴയുമായ രണ്ട് ചിത്രങ്ങള്‍ കാണിച്ച് കൊണ്ടാണ് സുഹൃത്തുക്കളുടെയും ആരാധകരുടെയും ചോദ്യങ്ങള്‍ക്ക് നടി ഉത്തരം പറഞ്ഞത്. വലത് വശത്തുള്ള ഫോട്ടോയിലിരിക്കുന്നത് നിങ്ങള്‍ തന്നെയാണോ? ആണെങ്കില്‍ വളരെയധികം പ്രായം തോന്നുന്നുണ്ട്. അതേ അത് ഞാന്‍ തന്നെയാണ്. 2015 ല്‍ എന്റെ ആദ്യ ഓഡിഷനില്‍ പങ്കെടുക്കുമ്പോഴുള്ള ചിത്രമായിരുന്നു അത്. സ്‌കൂളില്‍ നിന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമെല്ലാം ഞാന്‍ തടിച്ചിയായതിനാല്‍ കളിയാക്കാറുണ്ടായിരുന്നു.

  എന്നെ വളരെ മോശമായിട്ടാണ് അവരൊക്കെ കണ്ടിരുന്നത്. അത് കാരണം അന്നൊന്നും ഞാന്‍ ഉറങ്ങിയിരുന്നില്ല. എന്നെ അങ്ങനെ കാണുമ്പോള്‍ എനിക്ക് തന്നെ വെറുപ്പ് വരികയും വിഷാദത്തിലാവുകയും ചെയ്തിരുന്നു. അതുകൊണ്ട് സ്‌കൂള്‍ ഞാന്‍ വെറുത്തു. സുഹൃത്തുക്കളൊന്നും ഇല്ലാത്തതിനാല്‍ ഒറ്റയ്ക്കായിരുന്നു ഞാന്‍. സ്‌കൂളില്‍ നിന്നും ആരോടും ഞാന്‍ സംസാരിച്ചിരുന്നില്ല. എന്നെ കാണാന്‍ കൊള്ളില്ലെന്നും അതുകൊണ്ട് നിന്നെ വെറുക്കുകയാണെന്നും എന്റെ ക്ലാസ്‌മേറ്റ്‌സ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനെ എങ്ങനെ നേരിടണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എല്ലാ ദിവസവും ഞാന്‍ കരഞ്ഞു.

  ഈ പരിഹാസങ്ങള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. അതുകൊണ്ട് നിങ്ങളെ മോശമായി കാണാന്‍ ആര്‍ക്കും അവകാശമില്ല. കാരണം എന്താണെങ്കിലും ഭീഷണിപ്പെടുത്തുന്നത് ശരിയല്ല. എന്ന് നിങ്ങള്‍ സ്വയം ഇഷ്ടപ്പെടുന്നോ അന്ന് നിങ്ങള്‍ക്കൊരു മാറ്റം സംഭവിക്കും. സ്വയം സ്‌നേഹിക്കുന്നത് അത്ര എളുപ്പമല്ല. മറ്റേതൊരു ബന്ധങ്ങളിലെയും പോലെ ജീവിതകാലം മുഴുവനുമുള്ള പ്രതിബദ്ധതയും വിശ്വാസവുമാക്കെ ഉണ്ടാവണം. സ്വയം നിരാശപ്പെടുന്നില്ലെന്ന് നിങ്ങള്‍ തന്നെ വിശ്വസിക്കണം എന്നുമായിരുന്നു ജിസ്മ അന്ന് പറഞ്ഞത്.

  Read more about: actress നടി
  English summary
  Actress Jisma Jiji's Thrilling Makeover Pictures Get Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X