ഞാന്‍ നിന്നെ കല്യാണം കഴിക്കട്ടെ! പ്രണയകഥ പരസ്യമാക്കി നടി ജിസ്മി! പ്രിയതമന് നല്‍കിയ സര്‍പ്രൈസ് ഇത്!
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് ജിസ്മി. അടുത്തിടെയായിരുന്നു താരത്തിന്‍റെ വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ സോന എന്ന വില്ലത്തിയായാണ് താരം ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ബിജു മേനോന്‍ ചിത്രമായ പുത്രനിലൂടെയാണ്ആ ദ്യമായി ജിസ്മി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. പോസിറ്റീവ് കഥാപാത്രങ്ങളെ മാത്രമല്ല വില്ലത്തിയായും താന്‍ തിളങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം. നിലവിളക്ക്, ഭാഗ്യദേവത, സ്ത്രീധനം തുടങ്ങിയ സീരിയലുകളിലും ജിസ്മി അഭിനയിച്ചിരുന്നു.
സിനിമാട്ടോഗ്രാഫറായ ഷിഞ്ചിത്താണ് ജിസ്മിയെ വിവാഹം ചെയ്തത്. സ്ത്രീത്വം എന്ന പരമ്പരയ്ക്കിടയിലായിരുന്നു ഷിഞ്ചിത്ത് തന്നെ പ്രൊപ്പോസ് ചെയ്തതെന്ന് ജിസ്മി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒരുമിച്ച് ജോലി ചെയ്യുന്നതിനാല്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരുദിവസം അദ്ദേഹം തന്നോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്. എന്‍ഗേജ്ഡാണോയെന്നായിരുന്നു ആദ്യം ചോദിച്ചത്. അല്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിവാഹം കഴിക്കട്ടെയെന്ന് ചോദിക്കുകയായിരുന്നു. അത് കേട്ടതും താനും യെസ് മൂളിയെന്നും ജിസ്മി പറയുന്നു.

വിവാഹത്തിനുള്ള ശേഷമുള്ള ഷിഞ്ചിത്തിന്റെ ആദ്യ പിറന്നാള്‍ താന്‍ ശരിക്കും ആഘോഷിച്ചിരുന്നുവെന്നും ജിസ്മി പറയുന്നു. സ്വന്തം പിറന്നാള്‍ പോലും അദ്ദേഹം ഓര്‍ക്കാറില്ല. പതിവ് പോലെ അന്നും ഷൂട്ടിന് പോയിരുന്നു. തിരികെ വന്നപ്പോള്‍ കേക്കും സമ്മാനങ്ങളും കണ്ട് ഞെട്ടുകയായിരുന്നു അദ്ദേഹം. ഇത് കഴിഞ്ഞതിന് പിന്നാലെയായാണ് താന്‍ സമ്മാനം നല്‍കിയത്. ജീവിതത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ സര്‍പ്രൈസ് ലഭിക്കുന്നത്. പ്രണയദിനത്തില്‍ നല്‍കാനായി താന്‍ സര്‍പ്രൈസ് കരുതിയിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications