'ദാമ്പത്യത്തിൽ ഇരിക്കെ തന്നെ അസാധ്യമായ ഒരു പ്രണയം ഞാൻ അനുഭവിച്ചു, രണ്ടാം ഭാര്യയെ ഉമ്മ വെച്ചു ഹ​ഗ് ചെയ്തു'

By Desk

നടിയും സാമൂഹികപ്രവര്‍ത്തകയുമായ ജോളി ചിറയത്തിന്റെ മുഖം മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത് അങ്കമാലി ഡയറീസിന്റെ റിലീസിനുശേഷമാണ്. ജോളിയുടെ സിനിമാ ജീവിതം ആരംഭിച്ചത് അങ്കമാലി ഡയറീസിലൂടെയാണ്. ശേഷം ഇതുവരെ ഇരുപതിന് മുകളിൽ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. എഴുത്തുകാരി കൂടിയായ ജോളിയുടെ നിന്ന് കത്തുന്ന കടലുകള്‍ എന്ന ആത്മകഥയ്ക്ക് വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. സാമൂഹിക വിഷയങ്ങളിൽ അടക്കം ജോളി നടത്തുന്ന പ്രതികരണങ്ങളും പലപ്പോഴും ചർച്ചയാകാറുണ്ട്.

സ്വകാര്യ ജീവിതത്തെ കുറിച്ച് അടക്കം പലപ്പോഴും തുറന്ന് എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുള്ള ജോളി ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ. ജോളിയുടെ ഭർത്താവ് വീണ്ടും വിവാഹിതനായപ്പോൾ താരം ചടങ്ങിൽ പങ്കെടുത്ത് ഇരുവർക്കും ആശംസകൾ നേർന്നിരുന്നുവെന്ന് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Jolly Chirayath

തന്റെ മുൻ ഭർത്താവിന്റെ രണ്ടാം ഭാര്യ കുറ്റവാളിയെപ്പോലെ ജീവിക്കേണ്ടവരല്ലെന്ന ഉറച്ച ബോധ്യം തനിക്കുണ്ടെന്നും അവർ തന്നോട് മാപ്പ് പറഞ്ഞത് ഭയങ്കര പ്രശ്നമായിയെന്നും ജോളി പറയുന്നു. ഭർത്താവ് വീണ്ടും വിവാഹം കഴിച്ചപ്പോൾ അവരെ പോയി കണ്ട് കെട്ടിപിടിച്ച് ഞാൻ ആത്മവിശ്വാസം കൊടുത്ത് ഉമ്മയും കൊടുത്തു. സിനിമാറ്റിക്കാണോയെന്ന് എനിക്ക് അറിയില്ല.

ഇങ്ങനെയെ അതിനെ മറികടക്കാൻ പറ്റൂ. കല്യാണം കഴിഞ്ഞ് അഞ്ച്, ആറ് വർഷമായവരുടെ ദാമ്പത്യം എടുത്ത് കഴിഞ്ഞാൽ അത് ഇന്നും സർവൈവ് ചെയ്യുന്നുണ്ടെങ്കിൽ അതിലെ പ്രണയമൊക്കെ വറ്റി കാണും. പിന്നെ നമുക്ക് അടുപ്പമുണ്ടായിരുന്ന കൂടെയുണ്ടായിരുന്ന മനുഷ്യർ, മക്കൾ എന്നുള്ള ഫെവിക്കോൾ എലമെന്റ് എന്നുള്ള കാര്യങ്ങൾ വെച്ചുള്ള കമ്മിറ്റ്മെന്റ് കൊണ്ടാണ് നമ്മൾ എല്ലാവർക്കും സ്പേസ് കൊടുക്കുന്നതും അക്കോമഡേറ്റ് ചെയ്യുന്നതും.

അല്ലാതെ പ്രണയത്തിന്റെ പുറത്തൊന്നുമല്ല ഒരു ദാമ്പത്യവും ഭൂമിയിൽ നിലനിൽക്കുന്നത്. ബാലു എന്നോട് വഞ്ചന ചെയ്തുവെന്ന രീതിയിലൊന്നും ഞാൻ കാണുന്നില്ല. ഇരുപത് വർഷത്തെ ദാമ്പത്യത്തിലിരിക്കെ തന്നെ എനിക്കും ഡീവിയേഷൻ ഉണ്ടാകുന്നുണ്ട്. ദാമ്പത്യത്തിൽ ഇരിക്കെ തന്നെ ഞാൻ അസാധ്യമായ ഒരു പ്രണയം അനുഭവിച്ച ഒരാളാണ്. ഞാൻ അത് നിഷേധിക്കാൻ തയ്യാറല്ല... എന്തിന്റെ പുറത്ത് ആര് കല്ലെറിഞ്ഞാലും.

അതുകൊണ്ട് തന്നെ ബാലുവിന് നേരത്തെ ഉണ്ടായോ അവസാനമുണ്ടായോ എന്നതല്ല അവിടുത്തെ പ്രശ്നം. ഇതേ സാധ്യത ആ മനുഷ്യനുമുണ്ട്. എന്നോടും നീതി കാണിച്ചു ആ സ്ത്രീയോടും ബാലു നീതി കാണിച്ചു. എല്ലാവരും ഖർ വാപസി നടത്തും പിടിക്കപ്പെട്ടാൽ. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന രീതിയിലാണല്ലോ.... ഈ പ്രണയങ്ങളെയൊക്കെ ദാമ്പത്യങ്ങൾക്കിടയിൽ കൊണ്ടുപോകുന്നത്.

Jolly Chirayath

അതുവരെ ഒക്കെ നമ്മൾ ഡീസന്റാണ്. നല്ല മുഖവുമായി നടക്കുന്നോ ചീത്ത മുഖവുമായി നടക്കുന്നോ എന്നതല്ല. പിടിക്കപ്പെടുന്നത് വരെ നമ്മൾ സംഘർഷഭരിതരല്ലെന്നുള്ളതാണ്. ആ കുഞ്ഞ് നനുത്ത സ്നേഹത്തിനെ നമ്മൾ കൊണ്ടാടുകയും ആഘോഷിക്കുകയും എല്ലാം ചെയ്യും. പിടിക്കപ്പെട്ട് കഴിയുമ്പോൾ നമ്മൾ സ്ട്രസ്സിലേക്ക് ആകും. പക്ഷെ അത് കള്ളത്തരമുള്ളതിന്റെയല്ല.

കൂടെ നിൽക്കുന്ന മനുഷ്യരെ അല്ലെങ്കിൽ അപ്പുറത്തുള്ള പാട്നറിനെ നമുക്ക് വേദനിപ്പിക്കേണ്ടി വരുന്നു എന്നുള്ള സംഘർഷമാണ്. സ്നേഹമുള്ള മനുഷ്യർക്കൊക്കെ അത് ഉണ്ടാകും. സഹജീവിയെ അത്രത്തോളം സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും അവർ വേദനിക്കുന്നുവെന്ന കൺസേണുണ്ടാകും. അതൊക്കെ മനുഷ്യർക്ക് ഉള്ളതാണ് അതിന്റെ ഭം​ഗി. അദ്ദേഹത്തിന് വേണ്ടിയിരുന്നത് ഈ ജീവിതം ആയിരിക്കില്ല.

അയാളും വേറൊരു അർത്ഥത്തിൽ അതുവരെയുള്ള ജീവിതത്തിൽ സംഘർഷത്തിൽ ആയിരുന്നിരിക്കും. പക്ഷെ എന്നെ പോലെ പറയാൻ പറ്റിയിട്ടുണ്ടാവില്ല. എന്റെ മുൻ ഭർത്താവിന്റെ രണ്ടാം ഭാര്യ കുറ്റവാളിയെപ്പോലെ ജീവിക്കേണ്ടവരല്ലെന്ന ഉറച്ച ബോധ്യം എനിക്കുണ്ട്.

അവർ എന്നോട് മാപ്പ് പറഞ്ഞത് എനിക്ക് ഭയങ്കര പ്രശ്നമായി. ഞാൻ സ്നേഹിച്ചു, സെക്സ് ചെയ്തു എന്നുള്ളതിന്റെ പുറത്തൊന്നും ഒരു മനുഷ്യനും ഒരു മനുഷ്യനോടും മാപ്പ് പറയേണ്ട കാര്യമില്ല. കുറ്റകൃത്യം ചെയ്തതുപോലെ ജീവിക്കേണ്ട കാര്യവുമില്ല. അത് അവരുടെ പേഴ്സണൽ‌ ഏരിയയാണെന്നും ജോളി ചിറയത്ത് പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X